ശനിയാഴ്ച വരെ കടല്‍ക്ഷോഭത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത

കേരള തീരത്ത് ഇന്ന് മുതല്‍ നാലാം തിയതി വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (ഐഎന്‍സിഒഐഎസ്). ഇന്ന് വൈകീട്ട് 5.30 മുതല്‍ ശനിയാഴ്ച രാത്രി 8.30വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. 1.5 മുതല്‍ 2.0 മീറ്റര്‍…

കൊച്ചി പെറ്റ് ഷോപ്പില്‍ നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച കേസ്; എൻജിനീയറിംഗ് വിദ്യാർത്ഥികളായ പ്രതികൾക്ക് ജാമ്യം

കൊച്ചിയില്‍ പെറ്റ് ഷോപ്പില്‍നിന്ന് നായ്ക്കുട്ടിയെ മോഷ്ടിച്ച കേസിൽ അറസ്റ്റിലായവര്‍ക്ക് ജാമ്യം. നിഖില്‍, ശ്രേയ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നായ്ക്കുട്ടിയെ ഉടമയ്ക്ക് വിട്ടുനല്‍കി. കേസുമായി മുന്നോട്ടുപോകന്‍ താല്‍പര്യമില്ലെന്ന് കടയുടമ മുഹമ്മദ്…

ബിബിസി സ്വതന്ത്രമാണ്, ബ്രിട്ടണ്‍ ഇന്ത്യയുമായി ശക്തമായ ബന്ധം തുടരും: ബ്രിട്ടീഷ് സര്‍ക്കാര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍റെറിക്കെതിരെ ബ്രിട്ടണിലെ ഇന്ത്യക്കാര്‍ പ്രതിഷേധം തുടരുന്നതിനിടെ വിശദീകരണവുമായി യുകെ സര്‍ക്കാര്‍. ഉള്ളടക്കത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നും സ്വതന്ത്രമായാണ് ബിബിസി പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ബ്രിട്ടനെ സംബന്ധിച്ച് ഇന്ത്യ വളരെ പ്രധാനപ്പെട്ട ഒരു അന്താരാഷ്ട്ര പങ്കാളിയാണ്. തുടര്‍ന്നും…

വയനാട് ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചു

വയനാട് ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയത്. സ്കൂളിലെ 98 വിദ്യാർത്ഥികൾ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. കുടിവെള്ള സ്രോതസുകളിൽ നിന്നാണ് രോഗം പകർന്നതെന്നാണ് പ്രാഥമിക…

യുഎഇയിൽ ഫെബ്രുവരിയിലും കനത്ത തണുപ്പ് തുടരും

യുഎഇയിൽ കനത്ത തണുപ്പ് തുടരുമെന്ന് വ്യക്തമാക്കി നാഷണൽ സെന്‍റ‍ര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഫെബ്രുവരി പകുതിയുടെ മാത്രമേ ചില പ്രദേശങ്ങളിൽ എങ്കിലും താപനിലയിൽ നേരിയ വർദ്ധനവ് ഉണ്ടാകുകയുള്ളൂ എന്നും ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ എൻസിഎം വ്യക്തമാക്കി. രാജ്യത്ത് ഈ മാസത്തെ ശരാശരി…

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം; അഡ്വ. സൈബി ജോസിനെതിരെ കേസെടുത്തു

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷക അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. സൈബി ജോസിനെതിരെ കേസെടുത്തു. എജിയുടെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് നീക്കം.…

കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണന; ആഗ്രഹിച്ചതൊന്നും കിട്ടിയില്ലെന്ന് കെ എൻ ബാലഗോപാൽ

കേന്ദ്ര ബജറ്റിൽ കേരളം ആഗ്രഹിച്ചതൊന്നും കിട്ടിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്ര ബജറ്റിൽ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ബജറ്റ് താഴേത്തട്ടിൽ ഗുണമുണ്ടാക്കുന്നതല്ല. തൊഴിലുറപ്പ് പദ്ധതിക്കും ഭക്ഷ്യ സുരക്ഷാ പദ്ധതിക്കും ഉൾപ്പെടെ വിഹിതം…

‘മദ്യശാലകൾ ഗോശാലകളാക്കണം; ബിജെപി നേതാവ് ഉമാഭാരതി

മധ്യപ്രദേശിലെ മദ്യശാലകൾ പശുസംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് ബിജെപി നേതാവ് ഉമാഭാരതി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കാൻ കാരണം മദ്യത്തിന്‍റെ ഉപഭോഗമാണെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനായി ‘മധുശാല മേ ഗൗശാല’ പരിപാടി ആരംഭിക്കുമെന്നും അറിയിച്ചു. ഭോപ്പാലിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള നിവാരി ജില്ലയിലെ…

വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ഖത്തറിന് റെക്കോഡ്

വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡിട്ട് ഖത്തര്‍. 2022ല്‍ 35 ദശലക്ഷത്തിലധികം വിമാന യാത്രക്കാരാണ് ഖത്തര്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. 2021 നെ അപേക്ഷിച്ച് ഇത് 101.9% വര്‍ധിച്ചു. ഖത്തറിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് യാത്രക്കാരുടെ എണ്ണം സംബന്ധിച്ച്…

ഒരു വര്‍ഷത്തേക്ക് എല്ലാ മുന്‍ഗണനാ കുടുംബങ്ങള്‍ക്കും സൗജന്യ ഭക്ഷ്യധാന്യം

കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സർക്കാർ സംരക്ഷിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി. 80 കോടിയിലധികം ആളുകള്‍ക്ക് 28 മാസത്തേക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു. 2023 ജനുവരി ഒന്നു ഒരു വര്‍ഷം മുതല്‍ എല്ലാ അന്തോദയ, മുന്‍ഗണനാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ വിതരണം…