ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം പാർട്ടിക്ക് പ്രധാനപ്പെട്ടത്; കെ.സി.വേണുഗോപാൽ

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം പാർട്ടിക്ക് പ്രധാനപ്പെട്ടതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലും പാർട്ടി ഇടപെട്ടിട്ടുണ്ട്. ഇനിയും ഇടപെടും. ഉമ്മൻ ചാണ്ടി ആരോഗ്യവാനായി തിരിച്ച് വരാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. ഉമ്മൻ ചാണ്ടിക്ക്…

കൊച്ചിയിൽ രണ്ട് കണ്ടെയ്നർ പഴകിയ മത്സ്യം പിടികൂടി

കൊച്ചിയിൽ രണ്ട് കണ്ടെയ്നർ പഴകിയ മത്സ്യം പിടികൂടി. ലോറിയിൽ സൂക്ഷിച്ചിരുന്ന മത്സ്യത്തിന് വലിയ രീതിയിലുള്ള ഗന്ധം വരുന്നുണ്ടായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. എറണാകുളം മരടിലാണ് സംഭവം. മരട് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മീൻ പിടിച്ചെടുത്തത്.…

ഈരാറ്റുപേട്ടയിൽ കക്കൂസ് മാലിന്യം തള്ളിയ കേസിൽ മൂന്നുപേർ പിടിയിൽ

കക്കൂസ് മാലിന്യം നിക്ഷേപിച്ച കേസിൽ മൂന്നുപേർ പിടിയിൽ. ഈരാറ്റുപേട്ടയിൽ ശുചിമാലിന്യം നിക്ഷേപിച്ച് കടന്നുകളഞ്ഞ കേസിലാണ് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശികളായ സിജു,കുട്ടൻ, വിനീത് എന്നിവരാണ് പിടിയിലായത്. തലപ്പലം കീഴമ്പാറ ഭാഗത്തുള്ള മീനച്ചിലാറ്റിലേക്കുള്ള കൈത്തോട്ടിലാണ് മാലിന്യം തള്ളിയത്.

സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റെ സ്ഥാനത്തുനിന്ന് മേഴ്സി കുട്ടൻ രാജിവെച്ചു

സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മേഴ്സി കുട്ടൻ രാജിവെച്ചു. കാലാവധി തീരാൻ രണ്ട് വർഷം ശേഷിക്കെയാണ് മേഴ്സി കുട്ടൻ രാജിവച്ചത്. വൈസ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരും രാജിവെച്ചു.കായിക മന്ത്രി കായിക മന്ത്രി വി. അബ്ദുറഹ്മാന്‍റെ നിർദേശപ്രകാരമാണ് രാജി. യു.ഷറഫലി പുതിയ പ്രസിഡൻ്റായേക്കും.…

ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഉമ്മന്‍ ചാണ്ടിക്ക് തുടര്‍ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന കുടുംബത്തിനെതിരായ ആരോപണങ്ങള്‍ക്കിടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ ചികിത്സയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്‍റെ സഹോദരന്‍ അലക്‌സ്…

നികുതി ഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതാകും സംസ്ഥാന ബജറ്റ്; കെ സുരേന്ദ്രൻ

ധനമന്ത്രിയുടെ വാക്കുകൾ കേൾക്കുമ്പോൾ തോന്നുന്നത് നികുതി ഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതാകും സംസ്ഥാന ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ കെ സുരേന്ദ്രൻ. ഉണ്ണിയെ കണ്ടാൽ അറിയാമല്ലോ ഊരിലെ പഞ്ഞമെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു. കേന്ദ്ര ബജറ്റിനെ വിമർശിക്കുന്നത് തികഞ്ഞ രാഷ്ട്രീയമാണ്. ഈ…

എറണാകുളത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരുക്ക്

എറണാകുളം തോപ്പുംപടിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ടോപ് ഹോം ഹോട്ടലിലായിരുന്നു അപകടം. രണ്ടു ജീവനക്കാർക്ക് പരുക്കേറ്റു. ഏതാണ്ട് ഉച്ചയ്ക്ക് ശേഷമാണ് എറണാകുളം തോപ്പുംപടിയിലെ ടോപ് ഹോം ഹോട്ടലിൽ ഇത്തരത്തിൽ ഒരു അപകടം ഉണ്ടായത്. പാചകവാതക സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. ഹോട്ടലിലെ ജീവനക്കാരായ…

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാക്കി

സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് പോളിസി നിർബന്ധമാക്കി. സ്വദേശി കുടുംബങ്ങളോടൊപ്പം ജോലി ചെയ്യുന്ന ഹൗസ് ഡ്രൈവർ, വീട്ടുവേലക്കാർ, പാചകക്കാർ, ഹോം ട്യൂഷൻ ടീച്ചർ എന്നിവർക്കെല്ലം ഇൻഷുറൻസ് ബാധകമാണ്. രാജ്യത്തെ മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കാൻ നേരത്തെ മന്ത്രിസഭായോഗം അനുമതി…

കുഞ്ഞിന് ടിക്കറ്റെടുക്കാൻ നിർദ്ദേശിച്ചു; വിമാനത്താവളത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ച ദമ്പതികൾ പിടിയിൽ

കുഞ്ഞിന് പ്രത്യേക ടിക്കറ്റ് എടുക്കണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച ദമ്പതികൾ പിടിയിൽ. ഇസ്രയേലിലെ ടെൽ അവീവിലുള്ള ബെൻ ഗുറിയോൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബെൽജിയത്തിലെ ബ്രസൽസിലേക്ക് ടിക്കറ്റെടുത്ത ദമ്പതികളാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ചതെന്ന്…

ഭോപ്പാലിലെ ‘ഇസ്ലാം നഗർ’ ഇനി ‘ജഗദീഷ്പൂർ’ എന്നറിയപ്പെടും

മധ്യപ്രദേശിന്‍റെ തലസ്ഥാനമായ ഭോപ്പാലിൽ സ്ഥിതി ചെയ്യുന്ന ‘ഇസ്ലാം നഗർ’ ഗ്രാമം ഇനി ‘ജഗദീഷ്പൂർ’ എന്നറിയപ്പെടും. ശിവരാജ് സർക്കാരാണ് ഉത്തരവിറക്കിയത്. പേരുമാറ്റം സംബന്ധിച്ച് മധ്യപ്രദേശ് റവന്യൂ വകുപ്പ് ബുധനാഴ്ച ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ചു. മുമ്പ് 2021 ഫെബ്രുവരിയിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ…