കെട്ടിട പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാരിനോട് സി.പി.എം, കു​റ​ഞ്ഞ​ ​നി​ര​ക്ക് ഈ​ടാ​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സ്​ നി​ർ​ദേ​ശം

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസ് കൂട്ടിയതിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഇത് കുറയ്ക്കാൻ സി.പി.എം സംസ്ഥാനസമിതി സർക്കാരിനോട് നിർദ്ദേശിച്ചു. ഇന്നലത്തെ സംസ്ഥാനസമിതി യോഗത്തിൽ വിഷയം ചർച്ചയായി. വർദ്ധന ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയതായും തിരിച്ചടിയാകുമെന്ന ആശങ്കയുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു.…

താനൂർ ബോട്ടപകടം : ബോട്ടുടമ നാസർ ഒളിവിൽ, നരഹത്യക്ക് കേസ്

താനൂർ : 22 പേർ മരിച്ച താനൂർ അപക‌ടത്തിൽ ബോട്ട് ഉടമയ്ക്കെതിരെ കേസെടുത്തു. ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. ഇയാൾക്കെതിരെ നരഹത്യ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ‌മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചു.…

കെഎസ്ആർടിസി : ബിഎംഎസ് പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ബിഎംഎസ് യൂണിയൻ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. ശമ്പളം പൂർണമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് . സമരം ചെയ്യുന്നവർക്കെതിരെ ഡയസ്നോൺ പ്രഖ്യാപിച്ചു. അർധ രാത്രി 12 മണിക്ക് തുടങ്ങിയ സമരം 24 മണിക്കൂർ നേരത്തേക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.  ശമ്പളത്തിന്റെ ആദ്യ…

തൊഴിലാളികൾക്ക് തിരിച്ചടി , ഇഎസ്ഐ ചികിത്സ ഇനി സ്വകാര്യ ആശുപത്രികളിൽ ഇല്ല

കൊച്ചി : ഇഎസ്ഐ കോർപറേഷൻ ആശുപത്രികളിൽ ലഭ്യമല്ലാത്ത വിദഗ്‌ധ ചികിത്സയ്ക്ക്‌ സ്വകാര്യആശുപത്രികളിലേക്ക്‌ നിർദേശിക്കുന്നത് നിർത്തലാക്കി ഉത്തരവ്‌. ഇഎസ്ഐ ആശുപത്രികളിൽനിന്ന്‌ ഇനിമുതൽ സർക്കാർ ആശുപത്രികളിലേക്ക്‌ മാത്രം രോഗികളെ നിർദേശിച്ചാൽ മതിയെന്നാണ്‌ കേന്ദ്രസർക്കാർ തീരുമാനം. ഇഎസ്ഐസി മെഡിക്കൽ കമീഷണർ രേഷ്‌മ വർമ ഏപ്രിൽ 29നാണ്…

ബോട്ട് മുങ്ങിയത് വള്ളംകളി നടക്കുന്ന ആഴമുള്ള ഭാഗത്ത്, വേണ്ടത്ര ലൈഫ് ജാക്കറ്റുകൾ ഉണ്ടായിരുന്നില്ല

താനൂർ : 21 പേരുടെ മരണത്തിനിടയാക്കിയ വിനോദ സഞ്ചാര ബോട്ട് മുങ്ങിയത് വള്ളം കളി നടക്കുന്ന ആഴമേറിയ ഭാഗത്തെന്ന് അപകടത്തിൽ നിന്നും രക്ഷപെട്ട താനൂർ സ്വദേശി ഷഫീഖ്. ബോട്ടിൽ 40–50 യാത്രക്കാരുണ്ടായിരുന്നു. രാത്രി ഏഴു മണിയോടെയാണ് അവസാന ട്രിപ്പിനായി ബോട്ട് എടുത്തതെന്ന്…

താനൂർ ബോട്ട് അപകടം : രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായത് വെളിച്ചക്കുറവും ഇടുങ്ങിയ വഴികളും

താനൂർ :താനൂരില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായത് വെളിച്ചക്കുറവും ഇടുങ്ങിയ വഴികളും.അപകടം സംഭവിച്ച് അധികം വൈകാതെ വെളിച്ചം മങ്ങിയത് പ്രശ്നമായി. നാട്ടുകാരും ഇവിടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ചെറിയ തോണികളിലായിരുന്നു രക്ഷാപ്രവർത്തനത്തിന്റെ തുടക്കം. ബോട്ട് മറിഞ്ഞത് ചെളി നിറഞ്ഞ ഭാഗത്തായത്…

താനൂർ ബോട്ട് അപകടം : മരണം 21 ആയി

താനൂർ : വിനോദ സഞ്ചാര ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 21 ആയി. നാല്പതു പേർ കേറിയ ബോട്ടിൽ സഞ്ചരിച്ച അഞ്ചു പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ഇവർക്കായി കോസ്റ്റ് ഗാർഡും നേവിയും രാവിലേ തന്നെ ഊർജിത തിരച്ചിൽ നടത്തും. ഇന്നു…

താനൂർ തൂവൽതീരത്ത് വിനോദയാത്രാ ബോട്ട് മുങ്ങി 8 മരണം, മരിച്ചവരിൽ നാല് കുട്ടികളും

മലപ്പുറം: താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം എട്ടായി. നാല് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബോട്ടില്‍ മുപ്പതിലേറെ ആളുകളുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. എട്ടു പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കുള്ള തിരച്ചില്‍…

കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ബിഎംഎസ് പണിമുടക്ക്, സമരം ചെയ്യുന്നവരുടെ ശമ്പളം പിടിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ബിഎംഎസ് പണിമുടക്ക്. ശമ്പളം ഗഡുക്കളായി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് 24 മണിക്കൂര്‍ പണിമുടക്ക്. സര്‍വ്വീസുകള്‍ മുടങ്ങിയേക്കും. ഏപ്രില്‍ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാത്തതിനെ തുടര്‍ന്ന് സിഐടിയുവിന്റേയും ടിഡിഎഫിന്റേയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചീഫ് ഓഫീസിന് മുന്നില്‍ സമരം…

അവ്യക്തത നീങ്ങി , ഏപ്രിൽ 10 മുതലുള്ള അപേക്ഷകൾക്ക് പുതുക്കിയ കെട്ടിടനിർമാണ ഫീസ്

തിരുവനന്തപുരം : പുതുക്കിയ കെട്ടിടനിർമാണ ഫീസ് ഈടാക്കുന്നതിലെ അവ്യക്തതകൾ നീക്കി തദ്ദേശ സ്വയംഭരണ വകുപ്പ്. കെട്ടിടനിർമ്മാണ പെർമിറ്റിന് ഓൺലൈനായും ഓഫ് ലൈനായും ഏപ്രിൽ 9 വരെ സമർപ്പിച്ച എല്ലാ അപേക്ഷകൾക്കും പഴയ ഫീസായിരിക്കും ബാധകമെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ഇതിന്റെ സർക്കാർ…