കേരളത്തിൽ ഇനി പ്രൊജക്ടുകൾ ഏറ്റെടുക്കില്ലെന്ന് എസ്ആർഐടി; എ.ഐ ക്യാമറ കരാർ കമ്പനി കേരളം വിടുന്നു

കൊച്ചി : എഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് വിവാദത്തിൽ പെട്ട എസ്ആർഐടി കമ്പനി കേരളം വിടുന്നു. കേരളത്തിൽ ഇനി പ്രൊജക്ടുകൾ ഏറ്റെടുക്കില്ലെന്ന് കമ്പനി സിഇഒ മധു നമ്പ്യാർ പറഞ്ഞു . വിവാദങ്ങൾ ഊർജം കെടുത്തി. ഉപകരാർ നൽകിയത് എല്ലാ നിയമവും പാലിച്ചാണ്…

സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്തം; ഫ​യ​ലു​ക​ള്‍ ഒ​ന്നും ന​ഷ്ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി പി.​രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടി​ത്ത​തി​ല്‍ ഫ​യ​ലു​ക​ള്‍ ഒ​ന്നും ന​ഷ്ട​പെ​ട്ടി​ട്ടി​ല്ലെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ്. ഓ​ഫീ​സി​ലു​ള്ള​തെ​ല്ലാം ഇ-​ഫ​യ​ലു​ക​ളാ​ണ്. എ​ഐ കാ​മ​റാ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ളൊ​ന്നും ഇ​വി​ടെ​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഫ​യ​ര്‍ ഫോ​ഴ്‌​സ് ഉ​ള്‍​പ്പെ​ടെ ബ​ന്ധ​പ്പെ​ട്ട ഏ​ജ​ന്‍​സി​ക​ള്‍ പ​രി​ശോ​ധി​ച്ചാ​ല്‍ മാ​ത്ര​മേ തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്നും…

ക​ണ്ണ​ട​ച്ചി​രി​ക്കാ​ന്‍ കോ​ട​തി​യ്ക്കാ​വില്ല,​ താ​നൂ​ര്‍ ബോ​ട്ട​പ​ക​ട​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി

കൊ​ച്ചി: താ​നൂ​ര്‍ ബോ​ട്ട​പ​ക​ട​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ഹൈ​ക്കോ​ട​തി. ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് അ​ല്‍​പ​സ​മ​യ​ത്തി​ന​കം കേ​സ് പ​രി​ഗ​ണി​ക്കും. കു​ട്ടി​ക​ള​ട​ക്കം 22 പേ​രാ​ണ് ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​ത്. ഇ​ത് ക​ണ്ട് ക​ണ്ണ​ട​ച്ചി​രി​ക്കാ​ന്‍ കോ​ട​തി​യ്ക്കാ​വി​ല്ലെ​ന്ന് ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു. ഏ​റെ വേ​ദ​നി​പ്പി​ക്കു​ന്ന സം​ഭ​വ​മാ​ണ്…

യൂണിയനുകൾക്ക് കേന്ദ്രം വഴങ്ങുന്നു, നാല് ലേബർ കോഡുകൾ നടപ്പാക്കൽ ഈ വർഷമില്ല

ന്യൂഡൽഹി: തൊഴിലാളികളുടെ വ്യാപക എതിർപ്പിനു വഴിവെച്ച നാല് ലേബർ കോഡുകൾ നടപ്പാക്കുന്നത് നിർത്തിവെക്കാൻ കേന്ദ്രസർക്കാർ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പായി ലേബർ കോഡുകൾ നടപ്പാക്കാനിടയില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.കർഷകസമരംകാരണം 2021-ൽ കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിവന്നതുപോലെ, തൊഴിലാളിസമരംകാരണം ലേബർ കോഡുകൾ പിൻവലിക്കേണ്ടിവരുമോയെന്ന ആശങ്കയും…

വ്യവസായമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടുന്ന സെക്രട്ടറിയേറ്റിലെ ബ്ലോക്കിൽ തീപിടിത്തം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീപിടിത്തം. നോര്‍ത്ത് സാന്‍ഡ്‌വിച്ച് ബ്ലോക്കിലാണ് തീപിടിച്ചത്. മൂന്നാം നിലയില്‍ വ്യവസായ മന്ത്രി പി. രാജീവിന്‍റെ ഓഫീസിന് സമീപമാണ് സംഭവം. അദ്ദേഹത്തിന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്‍റെ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 7.30നാണ് തീപിടിത്തമുണ്ടായത്. രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.…

കൊല്ലപ്പെട്ടത് 60 പേർ , കത്തിച്ചത് 1,700 വീടുകൾ; കലാപത്തിന്റെ കണക്കു പുറത്തുവിട്ട് മണിപ്പുർ മുഖ്യമന്ത്രി

ഇംഫാൽ: മണിപ്പുർ കലാപത്തിൽ അറുപതുപേർക്ക് ജീവൻ നഷ്ടമായെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. 231 പേർക്കു പരുക്കേറ്റു. 1,700 വീടുകൾക്കു തീയിട്ടു. കലാപത്തെക്കുറിച്ച് ഇതാദ്യമായിട്ടാണ് മണിപ്പുർ മുഖ്യമന്ത്രി പരസ്യ പ്രതികരണം നടത്തുന്നത്.  പല സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കു സാധ്യമായ എല്ലാ സഹായവും നൽകും.…

ധനക്കമ്മിയും ചെലവും കുറച്ചു , അടിസ്ഥാന വികസനത്തിന് ചെലവാക്കിയിട്ടും കേരളം പിടിച്ചു നിന്നെന്ന് സിഎജി

തിരുവനന്തപുരം : വരവും ചെലവും തമ്മിലുള്ള അന്തരത്തിൽ കുറവ് വരുത്തി കഴിഞ്ഞ സാമ്പത്തീക വർഷത്തിൽ കേരളാ സർക്കാർ നേട്ടമുണ്ടാക്കിയെന്ന് കൺട്രോളർ‌ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) പ്രാഥമിക കണക്ക്. ധനക്കമ്മി 41.13 ശതമാനത്തിലേക്കു കുറച്ചു കൊണ്ടുവരാനും സർക്കാരിനു കഴിഞ്ഞു. അതിനു മുൻപുള്ള…

യുഎൻഎ ഫണ്ട് തട്ടിപ്പ് : ജാസ്മിൻ ഷായടക്കം ആറുപേർക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം

തിരുവന്തപുരം: സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷനുമായി (യുഎൻഎ) ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകി. യുഎൻഎ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.  സംഘടനാ പ്രവർത്തനത്തിന് വേണ്ടി…

താനൂർ ബോട്ടപകടം : ബോട്ടിൽ കയറിയവരുടെ കണക്കില്ല, തിരച്ചിൽ ഇന്നും തുടരുന്നു

താനൂർ: ദേശീയ ദുരന്ത നിവാരണ സേന ഇന്നും തിരച്ചിൽ ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെ 15 അംഗ ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റ് കൂടി ദൗത്യ സംഘത്തിന് ഒപ്പം ചേർന്നിരുന്നു. ഇന്ന് കൂടി തെരച്ചിൽ തുടരാനാണ് തീരുമാനം. എത്രപേർ ബോട്ടിൽ കയറിയെന്ന…

താനൂർ ബോട്ടപകടം : ബോട്ട് ഡ്രൈവറും ജീവനക്കാരനും ഒളിവിൽ തന്നെ, ഉടമയ്‌ക്കെതിരെ ഇന്ന് കൂടുതൽ വകുപ്പുകൾ ചുമത്തും

മലപ്പുറം: താനൂർ ബോട്ട്  അപകടത്തിന് കാരണമായ ബോട്ടിന്റെ ഉടമ നാസറിനെതിരെ ഇന്ന് കൂടുതൽ വകുപ്പുകൾ ചുമത്തും. ഇന്നലെ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്ത നാസറിനെ താനൂർ സ്റ്റേഷനിൽ എത്തിച്ചിരുന്നില്ല. ജനരോഷം ഉണ്ടാകുമെന്നത് കണക്കിലെടുത്താണ് കൊണ്ടുവരാതിരുന്നത്. നിരവധി ആളുകളാണ് ഇന്നലെ സ്റ്റേഷന് മുന്നിൽ…