ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു, ‘ശരപഞ്ചരം’, ‘ധന്യ’, ‘ഡെയ്സി’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതൻ

ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു, ‘ശരപഞ്ചരം’, ‘ധന്യ’, ‘ഡെയ്സി’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതൻ

അമരാവതി: തെന്നിന്ത്യൻ ചലച്ചിത്ര നടൻ ശരത് ബാബു അന്തരിച്ചു. 72 വയസായിരുന്നു. തെലുങ്ക്, തമിഴ്, കന്നഡ,മലയാളം അടക്കം 220ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതനായതിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.‘ശരപഞ്ചരം’, ‘ധന്യ’, ‘ഡെയ്സി’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനായ താരമാണ് ശരത്…

കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു

തൃശ്ശൂർ : കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു. ആർക്കും പരുക്കില്ല. തൃശ്ശൂർ ചേലക്കര കൊണ്ടാഴിയിലായിരുന്നു അപകടം നടന്നത്. തീപിടുത്തത്തിൽ ട്രാവലർ പൂർണമായി കത്തി നശിച്ചു. കല്യാണ ഓട്ടത്തിനിടെ ഓഡിറ്റോറിയത്തിൽ ആദ്യ ഘട്ടത്തിൽ ആളുകളെ എത്തിച്ച ശേഷം രണ്ടാം ഘട്ടത്തിലേക്ക് ആളുകളെ എടുക്കുന്നതിനായി…

സിസ്റ്റർ ലിനിയുടെ മരിക്കാത്ത ഓർമ്മകൾക്കു മുൻപിൽ ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി

നിപ പ്രതിരോധ പ്രവർത്തനത്തിനിടെ മരിച്ച സിസ്റ്റർ ലിനിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ‌. സ്വന്തം ജീവൻ നൽകി നിപയെന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാൻ മുന്നിൽ നിന്ന സിസ്റ്റർ ലിനിയുടെ രക്തസാക്ഷിത്വം മലയാളികൾക്ക് മറക്കാൻ കഴിയാത്ത ഏടാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സിസ്റ്റർ ലിനിയുടെ…

ബാഖ്മുത് പിടിച്ചെന്ന് പുടിന്‍, നിഷേധിച്ച് സെലന്‍സ്‌കി

യുക്രൈന്‍ : ബാഖ്മുത് പിടിച്ചെടുത്തെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍. നഗരം പിടിച്ചെടുത്ത സേനയെ അഭിനന്ദിക്കുന്നതായി പുടിന്‍ പറഞ്ഞു. യുക്രൈന്റെ കിഴക്കന്‍ നഗരമായ ബാഖ്മുത് പിടിച്ചെടുക്കാന്‍ കനത്ത പോരാട്ടം നടക്കുകയായിരുന്നു.  വാഗ്നര്‍ സേന മേധാവി യെവ്‌ഗെനി പ്രിഗോഷി ബാഖ്മുതില്‍ റഷ്യന്‍ പതാകയേന്തി നില്‍ക്കുന്ന…

ക്ഷേത്രങ്ങളിൽ ആർ എസ് എസ് ശാഖകൾ പാടില്ല ; തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ആർഎസ്എസ് ശാഖകൾക്ക് ക്ഷേത്രങ്ങളിലുള്ള വിലക്ക് കർശനമാക്കാൻ നിർദേശിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളിൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നതായും, മാസ്‌ഡ്രിൽ ചെയ്യുന്നതായും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും ചടങ്ങുകൾക്കും ബന്ധപ്പെട്ടതല്ലാതെയുള്ള പരിശീലനങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. നിർദേശം പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി…

ബസ് സ്റ്റോപ്പിന് മുകളിൽ മരം വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

വയനാട് : കൽപറ്റയിൽ ബസ് സ്റ്റോപ്പിന് മുകളിൽ മരം വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. കാട്ടിക്കുളം സ്വദേശിയായ നന്ദു (19 ) ആണ് മരിച്ചത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഐടിഐ വിദ്യാർത്ഥിയാണ്. ഇന്നലെയുണ്ടായ കനത്ത മഴയിലും കാറ്റിലും…

ചൊവ്വാഴ്ച മുതല്‍ 2000 രൂപ നോട്ടുമാറാന്‍ പ്രത്യേക ഫോമും തിരിച്ചറിയല്‍ രേഖയും വേണ്ട ; എസ്ബിഐ 

ന്യൂഡല്‍ഹി : 2000 രൂപയുടെ നോട്ടുമാറാന്‍ പ്രത്യേക ഫോമിന്റെ ആവശ്യമില്ലെന്ന് പ്രമുഖ പൊതുമേഖല ബാങ്ക് എസ്ബിഐ. നോട്ടുമാറാന്‍ ശാഖയില്‍ വരുമ്പോള്‍ ഉപഭോക്താവ് തിരിച്ചറിയല്‍ രേഖ നല്‍കേണ്ടതും ഇല്ല. ഫോം പൂരിപ്പിച്ചത് നല്‍കാതെ ഒരേ സമയം 20,000 രൂപ വരെ മാറ്റിയെടുക്കാമെന്നും എസ്ബിഐ…

ദില്ലി ഓ‍ർഡിനൻസ് വിവാദവും പ്രതിപക്ഷ ഐക്യത്തിന് ഊർജമാകുന്നു

ദില്ലി : ഓ‍ർഡിനൻസ് വിവാദവും പ്രതിപക്ഷ ഐക്യത്തിന് ഊർജമാകുന്നു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അരവിന്ദ് കെജ്രിവാളിനെ കണ്ട് പിന്തുണയറിയിച്ചു.വിഷയത്തിൽ കെജ്രിവാളിനൊപ്പമാണെന്ന് നിതീഷ് കുമാർ കൂടികാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. ദില്ലി സർക്കാറിന്‍റെ അധികാരം കവരുന്ന ബിൽ രാജ്യസഭ കടന്നില്ലെങ്കിൽ വരുന്ന ലോക്സഭാ…

മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് ; മത്സ്യബന്ധനത്തിന് തടസമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള - കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര…

ബിഷപ്പ് പ്ലാംപാനിയുടെ പ്രസ്താവനക്കെതിരെ പി ജയരാജന്‍

കണ്ണൂര്‍ : രാഷ്ട്രീയ രക്തസാക്ഷികള്‍ക്കെതിരായ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പ്ലാംപാനിയുടെ പ്രസ്താവനക്കെതിരെ സിപിഎം നേതാവ് പി ജയരാജന്‍. ബിഷപ്പിന്റെ പ്രസ്താവന ഖേദകരമാണ്. ചിന്താശേഷിയുള്ള ജനങ്ങള്‍ ഇതു തള്ളിക്കളയും. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തെ ബിഷപ്പ് പ്ലാംപാനി എങ്ങനെ കാണുമെന്ന് പി ജയരാജന്‍…