നേതൃത്വവുമായി കൂടിക്കാഴ്ച നടത്താൻ ഡികെ ഡൽഹിയിൽ
ന്യൂഡൽഹി : കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ ഡൽഹിയിലെത്തി. പാർട്ടി നേതൃത്വവുമായി കൂടിക്കാഴ്ച നടത്താനാണ് ഡികെ ഡൽഹിയിലെത്തിയത് സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾക്കായുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പാർട്ടി നേതാക്കളെ കാണുമെന്ന് ഡികെ പറഞ്ഞു. ഞങ്ങളുടെ മന്ത്രിസഭയും ഉടൻ പൂർത്തിയാക്കണം.…
പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി തന്നെ നിര്‍വഹിക്കുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി തന്നെ നിര്‍വഹിക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണത്തിന്റെ അടയാളമാണ് പുതിയ മന്ദിരമെന്ന് അമിത് ഷാ പറഞ്ഞു. മന്ദിരത്തിന്റെ പണി തീര്‍ത്തത് റെക്കോര്‍ഡ് വേഗത്തിലാണ്. അറുപതിനായിരത്തോളം ആളുകളാണ് നിര്‍മാണത്തില്‍ പങ്കാളികളായത്. ഇവരെ പ്രധാനമന്ത്രി…
കർണാടക നിയമസഭ ഇനി മലയാളി നിയന്ത്രിക്കും, യുടി ഖാദറിന്റെ തിരഞ്ഞെടുപ്പ് എതിരില്ലാതെ
ബംഗളൂരു: മലയാളി എംഎൽഎ യു.ടി. ഖാദർ കർണാടക നിയമസഭയുടെ പുതിയ സ്പീക്കർ. എതിരില്ലാതെയാണ് യു.ടി. ഖാദറെ സ്പീക്കറായി തെരഞ്ഞെടുത്തത്. പ്രതിപക്ഷ പാർട്ടിയായ ബിജെപി സ്പീക്കർ സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല. പ്രോടേം സ്പീക്കർ ആർ.വി. ദേശ്പാണ്ഡെയാണ് സ്പീക്കർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടത്തിയത്. ഖാദറിന്റെ…
പ്രോട്ടോക്കോള്‍ ലംഘിച്ച് രാഷ്ട്രപതിയെ മാറ്റി നിര്‍ത്തുന്നു, പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനചടങ്ങിൽ സമ്പൂർണ പ്രതിപക്ഷ ബഹിഷ്ക്കരണം
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനചടങ്ങ് പ്രതിപക്ഷം ബഹിഷ്കരിക്കും. 19 പ്രതിപക്ഷ പാര്‍ട്ടികളാണ് ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുക.രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം. കോണ്‍ഗ്രസ്, സിപിഐ, സിപിഎം, ആംആദ്മി, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, തൃണമൂല്‍ കോണ്‍ഗ്രസ്, ജെഡിയു,…
സിപിഐഎമ്മും ആം ആദ്മിയും പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനം ബഹിഷ്ക്കരിക്കും
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിനും സിപിഐക്കും പിന്നാലെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനായുള്ള നീക്കവുമായി സിപിഐഎമ്മും ആം ആദ്മി പാർട്ടിയും. ഉദ്ഘാടനത്തിൽ നിന്നും രാഷ്ട്രപതിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് തൃണമൂൽ, സിപിഐഎം, ആം ആദ്മി നിലപാടുകൾ വന്നത്. സിപിഎം രാജ്യസഭാംഗം ജോൺ…
സോനിപ്പെട്ട് – അംബാല , ചരക്കുലോറിയിൽ രാഹുലിന്‍റെ അപ്രതീക്ഷിത യാത്ര; വിഡിയോ വൈറൽ
ന്യൂഡൽഹി: ഹരിയാനയിലെ സോനിപെട്ടിൽ നിന്നും അംബാല വരെ ട്രക്കിൽ സഞ്ചരിച്ച രാഹുൽ ഗാന്ധിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഡൽഹിയിൽ നിന്ന് അംബാലയിലേക്ക് കഴിഞ്ഞ ദിവസം രാത്രി യാത്ര ചെയ്യുമ്പോഴാണ് ലോറി ഡ്രൈവർമാരെ അതിശിയിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചരക്കുലോറിയിൽ…
ബിജെപി അനുമതി നൽകിയ എല്ലാ പദ്ധതികളും നിർമാണം നിർത്തിവെച്ച് പരിശോധിക്കാൻ സിദ്ധരാമയ്യ
ബംഗളൂരു: ബിജെപി സർക്കാർ അനുമതി നൽകിയ മുഴുവൻ പദ്ധതികളും നിർത്തിവെച്ച് പരിശോധിക്കാൻ ഉത്തരവിട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷമുള്ള സിദ്ധരാമയ്യയുടെ ആദ്യ തീരുമാനങ്ങളിലൊന്നാണിതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുൻ സർക്കാർ ഏറ്റെടുത്ത എല്ലാ പ്രവൃത്തികളുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും കോർപ്പറേഷനുകളുടെയും…
കര്‍ണാടക : മലയാളിയായ യു ടി ഖാദര്‍ കോണ്‍ഗ്രസിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി
ബംഗലൂരു: കര്‍ണാടക നിയമസഭയെ ഇനി മലയാളി നിയന്ത്രിക്കും. മലയാളിയായ യു ടി ഖാദറിനെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി ആക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഖാദര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ ഖാദറിന്റെ നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ച് ഒപ്പുവെക്കും.…
ഒരാൾക്ക് ഒരുനേരം 20000 രൂപ വരെ, 2000 രൂപ നോട്ടുകൾ ഇന്നു മുതൽ മാറ്റിയെടുക്കാം
ന്യൂഡൽഹി: റിസർവ് ബാങ്ക് പിൻവലിച്ച 2000 രൂപ നോട്ടുകൾ ഇന്നു മുതൽ മാറ്റിയെടുക്കാം. ഒരാൾക്ക് ക്യൂവിൽ നിന്ന് പത്തു നോട്ടുകൾ (20,000 രൂപ) വരെയാണ് ഒരു സമയം മാറാനാകുക.പിന്നാലെ അതേ ക്യൂവിൽ വീണ്ടും ചേർന്ന് നോട്ട് മാറിയെടുക്കാം. നോട്ട് മാറ്റിയെടുക്കാൻ തിരിച്ചറിയൽ…