ഇസുദാൻ ഗഡ്‌വി മുഖ്യമന്ത്രി സ്ഥാനാർഥി; ഗുജറാത്ത് അങ്കത്തിനൊരുങ്ങി എഎപി

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ ദൃശ്യമാധ്യമ പ്രവർത്തകൻ ഇസുദാൻ ഗഡ്‌വി ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി. ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ഗുജറാത്തിലെ പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും ഇടയിൽ നടത്തിയ അഭിപ്രായ…

പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം

പിഎഫ് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസം. ഹൈക്കോടതി വിധി ഭാഗികമായി സുപ്രിംകോടതി ശരിവച്ചു. 15,000 രൂപ പരിധി റദ്ദാക്കിയാണ് സുപ്രിംകോടതി വിധി. ഉയര്‍ന്ന വരുമാനം അനുസരിച്ച് പെന്‍ഷനില്‍ തീരുമാനമായില്ല. 1.16ശതമാനം വിഹിതം തൊഴിലാളികള്‍ക്ക് നല്‍കണമെന്നത് സുപ്രിംകോടതി റദ്ദാക്കി. മാറിയ പെന്‍ഷന്‍ പദ്ധതിയില്‍…

തലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷം, ഡീസൽ കാറുകൾക്കും എസ്.യു.വികൾക്കും നിരോധനം

അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷമായ സ്ഥിതിയാണ് രാജ്യതലസ്ഥനമായ ഡല്‍ഹിയില്‍. എയർ ക്വാളിറ്റി ഇൻഡക്‌സ്‌ 600 കടന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുകയാണ്. ഈ സഹചര്യത്തില്‍ മുമ്പ് ഡല്‍ഹിയില്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്ന ഒറ്റ-ഇരട്ട അക്ക നമ്പര്‍ വാഹന…

വായുമലിനീകരണം: ഡൽഹിയിൽ പ്രാഥമിക വിദ്യാലയങ്ങൾ തുറക്കില്ല

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമായതിനെത്തുടര്‍ന്ന് അഞ്ചാംതരം വരെയുള്ള ക്ലാസുകളിലെ അധ്യയനം നിർത്തിവെക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നഗരത്തിലെ വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുന്നതുവരെ ക്ലാസുകള്‍ ഉണ്ടാകില്ലെന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. അഞ്ചാംതരത്തിനു മുകളിലേക്കുള്ള കുട്ടികള്‍ക്ക് ക്ലാസുകള്‍ നടക്കും. എന്നാല്‍, കായിക പരിപാടികള്‍ക്കടക്കം ക്ലാസിനു പുറത്തിറങ്ങാന്‍…

പെൺകുട്ടിയെ പതിനാറുകാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ. പ്രതി സെക്സ് വീഡിയോക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. കലബുറഗി ജില്ലയിലെ അലന്ദ താലൂക്കിലെ സർക്കാർ ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന 14 വയസുകാരിയെ ചൊവ്വാഴ്ച വൈകുന്നേരം കരിമ്പിൻ തോട്ടത്തിൽ വച്ച് ബലാത്സംഗം ചെയ്ത്…

ഗുജറാത്ത് തെരഞ്ഞെടുപ്പ് രണ്ട്ഘട്ടമായി, ഡിസംബർ 1നും 5നും തെരഞ്ഞെടുപ്പ്

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും നടക്കും. ഡിസംബര്‍ ഒന്നിന് ആദ്യ ഘട്ടത്തിൽ വിധിയെഴുതുന്നത് 89 മണ്ഡലങ്ങളാണ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ അഞ്ചിന്  93 മണ്ഡലങ്ങള്‍…

ഇത് ചരിത്രം, സിആർപിഎഫിന് ആദ്യമായി വനിത ഐജിമാർ

സിആർപിഎഫിൽ ആദ്യമായി രണ്ട് സ്ത്രീകളെ ഐജി റാങ്കിലേക്ക് ഉയർത്തി.റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഐജിയായി ആനി എബ്രഹാമും ബിഹാർ സെക്ടർ ഐജിയായി സാമ ദുൺദിയയ്ക്കുമാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. 1986 ൽ സർവീസിൽ പ്രവേശിച്ചവരാണ് ഇരുവരും. രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, വിശിഷ്ട സേവനത്തിനുള്ള പൊലീസ്…

ബീഫ് വിറ്റതിന് ക്രൂരമർദനം; രണ്ട് പേർ അറസ്റ്റിൽ

ഛത്തീസ്‌ഗഡിലെ ബിലാസ്പൂർ ജില്ലയിൽ ബീഫ് വിറ്റത്തിന് രണ്ട് പേർക്ക് ക്രൂരമർദനം. വസ്ത്രം അഴിപ്പിച്ച് റോഡിലൂടെ നടത്തുകയും ബെൽറ്റ് കൊണ്ട് മർദിക്കുകയും ചെയ്തു. മർദനമേറ്റ രണ്ട് പേരെയും പിന്നീട് അറസ്റ്റ് ചെയ്തു​വെന്ന് ഛത്തീസ്ഗഡ് പൊലീസ് അറിയിച്ചു. 33 കിലോ ബീഫ് കൈവശംവെച്ചതിനാണ് ഇരുവരേയും…

ഐശ്വര്യത്തിനായി പൂജ, പൂജക്കെത്തിയ പൂജാരി കാൽവഴുതി വീണ് മരിച്ചു

പുതിയ കെട്ടിടത്തിലേക്ക് താമസം മാറുന്നതിനു മുൻപ് ഐശ്വര്യം കിട്ടാനായി പൂവൻകോഴിയെ ബലി കൊടുക്കാൻ പോയ എഴുപതുകാരൻ അതേ കെട്ടിടത്തിൽനിന്നും വീണു മരിച്ചു. തമിഴ്നാട്ടിലാണ് സംഭവം. പൂജാ കർമങ്ങൾ ചെയ്യുന്ന രാജേന്ദ്രൻ എന്നയാളാണ് മരിച്ചത്. മൂന്നു നിലയുള്ള കെട്ടിടത്തിൽനിന്നും വീണാണ് ഇയാൾ മരിച്ചത്.…

കോയമ്പത്തൂര്‍ സ്ഫോടനക്കേസ്: അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ

കോയമ്പത്തൂര്‍ സ്ഫോടനക്കേസ് എന്‍ഐഎ അന്വേഷിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. തമിഴ്നാട് സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. കഴിഞ്ഞ 23നാണ് കാറിനുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ഫോടനമുണ്ടായത്. സംഭവത്തിന് ഭീകരബന്ധമുണ്ടെന്ന് സംശയിക്കുന്ന തെളിവുകൾ ലഭിച്ചതോടെയാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. പ്രതികളിൽ ഒരാളുടെ ഐഎസ്…