71,000 യുവാക്കള്‍ കൂടി സർക്കാർ സർവീസിലേക്ക്

10 ലക്ഷം പേർക്കു ജോലി നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച റോസ്ഗാർ മേളയുടെ ഭാഗമായി ഇന്ന് 71,056 പേർക്ക് കേന്ദ്രം നിയമന ഉത്തരവു കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിയമന ഉത്തരവുകൾ കൈമാറിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന ഗുജറാത്ത്, ഹിമാചൽ…

തീവ്രവാദത്തെ ഒരു മതവുമായും ബന്ധപ്പെടുത്തരുത്; അമിത് ഷാ

തീവ്രവാദത്തെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ വിഭാഗവുമായോ ബന്ധപ്പെടുത്തരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീവ്രവാദത്തേക്കാള്‍ വലിയ ഭീഷണി തീവ്രവാദത്തിനു സാമ്പത്തിക സഹായം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനുള്ള ധനസഹായം ചെറുക്കുന്നതു സംബന്ധിച്ച മൂന്നാമത് രാജ്യാന്തര മന്ത്രിതല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ആഗോള…

10,000 രൂപയുടെ ലഹങ്ക പോര…, കല്യാണത്തിൽ നിന്ന് പിന്മാറി വധു

കല്യാണ ദിവസം ധരിക്കുന്ന വസ്ത്രങ്ങൾക്ക് ജീവിതത്തിൽ വലിയ പ്രസക്തിയുണ്ട്. ആ വസ്ത്രം അൽപ്പമൊന്ന് വില കുറഞ്ഞതാണെങ്കിൽ കല്യാണം മുടങ്ങിപോകുമോ? എന്നാൽ അങ്ങനെയൊരു കാര്യം സംഭവിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡിൽ. വരന്‍ വിവാഹത്തിന് ഇടാന്‍ സമ്മാനിച്ച ലഹങ്ക വിലകുറഞ്ഞതിനാൽ കല്യാണത്തിൽ നിന്ന് തന്നെ പിന്മാറിയിരിക്കുകയാണ് വധു.…

മോഷണം ആരോപിച്ച് ആൾക്കൂട്ട ആക്രമണം; 10 വയസ്സുകാരിക്ക് ദാരുണാന്ത്യം

തമിഴ്നാട് പുതുക്കോട്ടയിൽ ജനക്കൂട്ടം ക്രൂരമായി ആക്രമിച്ച പെൺകുട്ടി മരിച്ചു. കടലൂർ സ്വദേശിനി കർപ്പകാംബാൾ (10) ആണ് മരിച്ചത്. ക്ഷേത്രങ്ങളിലെ മോഷണം ആരോപിച്ചായിരുന്നു ആൾക്കൂട്ട ആക്രമണം. തിങ്കളാഴ്ചയാണ് സംഭവം. സത്യനാരായണ സ്വാമി (48), ഭാര്യ ലില്ലി പുഷ്പ (38), മൂന്ന് ആൺമക്കള്‍, മകൾ…

മോർബി ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുൻസിപ്പൽ കോർപ്പറേഷൻ

ഗുജറാത്തിയിലെ മോർബി പാലം തകർന്ന് നിരവധി പേർ മരിച്ച ദുരന്തത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുൻസിപ്പൽ കോർപ്പറേഷൻ. ഗുജറാത്ത് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. പാലം തുറക്കാൻ പാടില്ലായിരുന്നുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കഴിഞ്ഞ മാസം ഉണ്ടായ അപകടത്തിൽ 130 പേരാണ് മരിച്ചത്.…

തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയെ ദത്തെടുക്കണമെന്ന ആവശ്യം പ്രായോഗികമല്ല; സുപ്രീംകോടതി

തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയുടെ സംരക്ഷണം കൂടി ഏറ്റെടുക്കണമെന്ന ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം അമ്പരപ്പിക്കുന്നതെന്ന് സുപ്രീംകോടതി.  നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയെ ദത്തെടുക്കണം എന്നാവശ്യപ്പെടുന്നത് പ്രായോഗികമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയുടെ സംരക്ഷണവും ഏറ്റെടുക്കണമന്ന ബോംബെ ഹൈക്കോടതിയുടെ…

മോദി-ഋഷി കൂടിക്കാഴ്ച; ഇന്ത്യക്കാര്‍ക്ക് 3,000 വിസകള്‍ അനുവദിച്ച് യുകെ

ഇന്ത്യക്കാര്‍ക്ക് ഓരോ വർഷവും 3,000 വിസകൾ അനുവദിക്കുമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് യുകെയിൽ ജോലി ചെയ്യുന്നതിനാണ് വിസ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ്…

മുതിര്‍ന്ന തെലുങ്കു നടന്‍ കൃഷ്ണ അന്തരിച്ചു

മുതിര്‍ന്ന തെലുങ്കു നടന്‍ കൃഷ്ണ (80) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ നാലുമണിയോടെയാണ് അന്ത്യം. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ 1943 ലാണ് ജനനം. ഘട്ടമനേനി ശിവരാമ കൃഷ്ണമൂര്‍ത്തി…

യുവാവിനെ വെടിവച്ച് കൊന്ന് വീട്ടിൽ കുഴിച്ചുമൂടി; പ്രതികൾ പിടിയിലായത് 4 വർഷത്തിനുശേഷം

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭാര്യയും കാമുകനും ചേർന്ന് കൊന്നു കുഴിച്ചുമൂടിയ യുവാവിന്‍റെ മൃതദേഹം നാല് വർഷത്തിനു ശേഷം പൊലീസ് കണ്ടെത്തി. 2018 ൽ  പപ്പു എന്ന് വിളിക്കുന്ന ചന്ദ്രവീർ സിങ്ങ് കൊല്ലപ്പെട്ട കേസിൽ ഭാര്യ സവിത, കാമുകനും അയൽവാസിയുമായ അരുൺ എന്നിവരെ പൊലീസ്…

ഹൈദരാബാദിലെ ഹോസ്റ്റലിൽ വിദ്യാർഥിക്ക് സഹപാഠികളുടെ ക്രൂരമർദനം

ഹോസ്റ്റലില്‍ നിയമ വിദ്യാര്‍ഥിയെ മറ്റ് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മർദിച്ചു. ഹൈദരാബാദ് ഐ.സി.എഫ്.എ.ഐ. ബിസിനസ് സ്‌കൂളിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥി ഹിമാങ്ക് ബന്‍സാലാണ് അതേ സ്‌കൂളിലെ മറ്റു വിദ്യാര്‍ഥികളുടെ മര്‍ദനത്തിനിരയായത്. ഹിമാങ്കിനെ പന്ത്രണ്ടോളം പേർ ചേർന്ന് അടിക്കുകയും ചവിട്ടുകയും കൈകള്‍ വളച്ചൊടിക്കുകയും ചെയ്തു.…