ഗുജറാത്ത് കലാപക്കേസ്; മുൻ ഡിജിപി ആർ.ബി.ശ്രീകുമാറിന്‍റെ ഇടക്കാല ജാമ്യം രണ്ടുമാസത്തേക്ക് നീട്ടി

ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ മുൻ ഡിജിപി ആർ.ബി.ശ്രീകുമാറിന്‍റെ ഇടക്കാല ജാമ്യം ഗുജറാത്ത് ഹൈക്കോടതി നീട്ടി നൽകി. രണ്ടുമാസത്തേക്കാണ് ഇടക്കാല ജാമ്യം നീട്ടി നൽകിയത്. നേരത്തെ പത്ത് ദിവസം നീട്ടി നൽകിയതിന് പിന്നാലെയാണ് ഇന്ന് വീണ്ടും നീട്ടിയത്. 2002ലെ…

ആംബുലന്‍സിന് നേരെ വെടിവച്ചു

മൃതദേഹവുമായി കോഴിക്കോട്ടുനിന്ന് പോയ ആംബുലൻസിനുനേരെ ബിഹാറിൽ വെടിവയ്പ്പ്. ജബൽപ്പുരിൽനിന്ന് വാരാണസിയിലേക്കുള്ള റോഡിൽ വച്ചാണ് ആംബുലൻസിന്‍റെ മുന്നിൽനിന്ന് എയർഗൺ ഉപയോഗിച്ച് വെടിവച്ചത്. കോഴിക്കോടുവച്ച് ട്രെയിന്‍ തട്ടി മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹവുമായി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് നവംബർ 23ന് രാത്രി…

സഹപ്രവർത്തകയ്‌ക്കെതിരേ അധിക്ഷേപ പരാമർശം; തമിഴ്‌നാട്ടിൽ ബി.ജെ.പി. നേതാവിന് സസ്‌പെൻഷൻ

തമിഴ്‌നാട്ടില്‍ സഹപ്രവര്‍ത്തകയ്‌ക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ ബി.ജെ.പി. നേതാവിന് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് ബി.ജെ.പി.യുടെ ഒ.ബി.സി. വിഭാഗം നേതാവ് തൃച്ചി സൂര്യ ശിവയെയാണ് വ്യാഴാഴ്ച പാര്‍ട്ടിയില്‍നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. മുതിര്‍ന്ന ഡി.എം.കെ. നേതാവും രാജ്യസഭാ എം.പി.യുമായ തൃച്ചി ശിവയുടെ മകനാണ് സൂര്യ…

കെജ്‌രിവാളിനെ കൊല്ലാൻ ബിജെപി ഗൂഢാലോചന നടത്തുന്നു; ആരോപണവുമായി ആം ആദ്മി

ഗുജറാത്ത് നിയമസഭയിലേക്കും ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ദയനീയ പരാജയം ഭയന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കൊലപ്പെടുത്താൻ ബി ജെ പി ഗൂഢാലോചന നടത്തുകയാണെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ രംഗത്തെത്തി. ഗൂഢാലോചനയിൽ ബി…

പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ ഡ്രോൺ പറത്തൽ, മൂന്ന് പേർ അറസ്റ്റിൽ

ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടിക്കിടെ സുരക്ഷാ വീഴ്ച. റാലിക്കിടെ സ്വകാര്യ ഡ്രോൺ പറന്നു. ഡ്രോൺ പറത്തിയ മൂന്ന് പേർ അറസ്റ്റിൽ. ബ്ലാവയിലെ തെരെഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. അവസാന ഘട്ട തെരഞ്ഞെടുപ്പിന്‍റെ പ്രചാരണച്ചൂടിനിടെയാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാ​ഗമായി പ്രധാനമന്ത്രി നേരിട്ട്…

‘സച്ചിൻ ചതിയൻ, സ്വന്തം സർക്കാരിനെ വീഴ്ത്താൻ ശ്രമിച്ചു’

രാജസ്ഥാന്‍ കോൺഗ്രസിലെ യുവനേതാവും അശോക് ഗെലോട്ടിന്‍റെ മുഖ്യമന്ത്രി പദത്തിന് വെല്ലുവിളി ഉയർത്തുകയും ചെയ്യുന്ന സച്ചിൻ പൈലറ്റിനെ ‘ചതിയൻ’ എന്നു വിശേഷിപ്പിച്ച് ഗെലോട്ട്. ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗെലോട്ട് ആറു തവണ പൈലറ്റിനെ ചതിയൻ എന്നു വിളിക്കുന്നത്. ‘‘ഒരു ചതിയനെ ഒരിക്കലും മുഖ്യമന്ത്രിയാക്കാൻ…

ഡൽഹി ജമാ മസ്ജിദിന്‍റെ പരിസരത്ത് പെൺകുട്ടികൾക്ക് വിലക്ക്

ഡൽഹിയിലെ ജമാ മസ്ജിദിന്‍റെ പരിസരത്ത് പെൺകുട്ടികൾ ഒറ്റയ്ക്കും കൂട്ടമായും പ്രവേശിക്കുന്നതു നിരോധിക്കാൻ തീരുമാനം. മസ്ജിദിന്‍രെ കോമ്പൗണ്ടിനുള്ളിൽ സംഗീതത്തോടുകൂടിയ വിഡിയോകൾ ചിത്രീകരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ‘‘ജമാ മസ്ജിദ് ഒരു ആരാധനാലയമാണ്. ആളുകളെ പ്രാർഥനയ്ക്കായി സ്വാഗതം ചെയ്യുന്നു. എന്നാൽ പെൺകുട്ടികൾ ഒറ്റയ്ക്കു വന്ന് അവരുടെ ആൺസുഹൃത്തുക്കൾക്കായി…

ജിയോ സിനിമയില്‍ ലോകകപ്പ് കാണാനാകുന്നില്ലെ, എങ്കില്‍ ഈ വഴി പരീക്ഷിക്കു

ഖത്തറിലെ ലോകകപ്പ് ആവേശം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18ന് കീഴിലുള്ള സ്പോര്‍ട്സ് 18 ചാനലും ജിയോ സിനിമയുമാണ് ഇന്ത്യന്‍ ആരാധകരിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ലോകകപ്പിന് കിക്കോഫ് ആയതുമുതല്‍ ജിയോ സിനിമയിലൂടെയുള്ള ലൈവ് സ്ട്രീമിംഗിലെ മെല്ലെപ്പോക്കും ബഫറിംഗുമെല്ലാം ആരാധകരെ നിരാശരാക്കുകയാണ്. ആദ്യദിനത്തിലെ…

ജയിലിലുള്ള സത്യേന്ദർ ജെയിനിന്‍റെ കാൽ തിരുമ്മിയത് ബലാത്സംഗക്കേസ് പ്രതി

എഎപി നേതാവും ദില്ലി മന്ത്രിയുമായ സത്യേന്ദര്‍ ജെയിന് തിഹാര്‍ ജയിലില്‍ കാൽ തിരുമ്മിക്കൊടുത്ത സഹ തടവുകാരൻ ബലാംത്സംഗ കേസിലെ പ്രതിയെന്ന് തിഹാർ ജയിൽ വൃത്തങ്ങൾ. റിങ്കു എന്ന പ്രതിയാണ് മസാജ് ചെയ്തത്. ഫിസിയോ തെറാപ്പിസ്റ്റ് അല്ലെന്നും ജയിൽ വൃത്തങ്ങൾ പറഞ്ഞു. സത്യേന്ദർ…

ഓപ്പറേഷൻ ലോട്ടസ്; തുഷാർ വെള്ളാപ്പള്ളിക്ക് ലുക്ക്ഔട്ട് നോട്ടീസ്

തെലങ്കാന ഓപ്പറേഷന്‍ ലോട്ടസ് കേസില്‍ തുഷാർ വെള്ളാപ്പള്ളിക്ക് ലുക്ക്ഔട്ട് നോട്ടീസ്. ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചോദ്യംചെയ്യലിന് ഹാജരാകാത്തതിന് പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് കൂടുതല്‍ സമയം തേടി.മൊബൈല്‍…