ഇന്ന് യുപിയിൽ കർഷക മഹാ പഞ്ചായത്ത് , ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാടിലുറച്ച് ഡൽഹി പോലീസ്
മോദി ഭരണത്തിൽ ഇന്ത്യ ലോകക്രമത്തിൽ മികച്ച സ്ഥാനം നേടി: അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലി
മിണ്ടാട്ടമില്ല , ഗുസ്തി താരങ്ങളുടെ പ്രക്ഷോഭത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ഓടിരക്ഷപ്പെട്ടു കേന്ദ്രമന്ത്രി
പൂഞ്ച് സെക്ടറില്‍ നുഴഞ്ഞുകയറ്റശ്രമം തകര്‍ത്ത് സൈന്യം
ഗുസ്തി താരങ്ങളുടെ സമരത്തില്‍ പ്രതികരണവുമായി കേന്ദ്ര കായിക മന്ത്രി
തെളിവില്ല 15 ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് ; ഡല്‍ഹി പൊലീസ്
ബ്രിജ് ഭൂഷണെതിരായ ലൈംഗികാരോപണം : അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇടപെടുന്നു, ഗുസ്തിതാരങ്ങളുമായി ഉടൻ ചർച്ച
കർഷക നേതാക്കൾ ഇടപെട്ടു ; മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്ന് ഗുസ്തി താരങ്ങൾ പിന്മാറി
ഒരക്ഷരം ഉരിയാടാതെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡൽഹി : നീതി നിഷേധത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഗംഗാ നദിയിൽ മെഡലുകൾ ഒഴുക്കുന്നതിനായി രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങൾ ഹരിദ്വാറിലെത്തി. മെഡലുകൾ നെഞ്ചോടു ചേർത്തു പിടിച്ച് കണ്ണീരണിഞ്ഞാണ് താരങ്ങൾ ഹരിദ്വാറിൽ നിൽക്കുന്നത്. താരങ്ങൾക്ക് പിന്തുണയുമായി വൻ ജനാവലിയാണ് ഹരിദ്വാറിൽ. അതേസമയം മെഡൽ ഒഴുക്കുന്നതിൽ നിന്ന് താരങ്ങൾ പിൻമാറണമെന്ന് കർഷക നേതാക്കൾ ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഭാരതീയ കിസാൻ യൂണിയൻ(ബികെയു) നേതാവ് രാകേഷ് ടികായത്ത് ഉൾപ്പെടെയുള്ളവർ ഹരിദ്വാറിലേക്ക്. താരങ്ങൾ തെറ്റായ നടപടിയിലേക്ക് പോകരുതെന്നും ഇവർ ആവശ്യപ്പെട്ടു.
ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ രംഗത്തെത്തി. ജന്തർ മന്തറിലെ പൊലീസ് നടപടി ഞെട്ടിക്കുന്നതെന്ന് താരം വ്യക്തമാക്കി. അനിൽ കുംബ്ലെയെ സല്യൂട്ട് ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. പൊലീസ് ഇടപെടലിനു പിന്നാലെയാണ് ഗുസ്തി താരങ്ങളുടെ കടുത്ത തീരുമാനം. രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഇന്നാണ് ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചത്. ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണു താരങ്ങളുടെ കടുത്ത തീരുമാനം.
‘‘ഈ മെഡലുകൾ ഞങ്ങളുടെ ജീവിതമാണ്, ആത്മാവാണ്. വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്കു വിലയില്ലാതായി. വൈകിട്ട് ആറിന് ഹരിദ്വാറില്‍വച്ച് ഞങ്ങളുടെ മെഡലുകള്‍ ഗംഗയിലേക്ക് എറിഞ്ഞുകളയും. അതിനുശേഷം ഇന്ത്യാ ഗേറ്റിൽ ഞങ്ങൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും’’– എന്നാണ് ഗുസ്തി താരം ബജ്‌രംഗ് പുനിയ പറഞ്ഞത്. ആത്മാഭിമാനം പണയം വച്ച് ജീവിക്കാനില്ലെന്നും സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളോടെന്ന പോലെയാണു പൊലീസ് പെരുമാറിയതെന്നും താരങ്ങള്‍ പറഞ്ഞു.
‘ഞങ്ങളുടെ കഴുത്തിനെ അലങ്കരിച്ചിരുന്ന ഈ മെഡലുകൾക്ക് യാതൊരു അർഥവും ഇല്ലാതായിരിക്കുന്നു. ഇത് തിരികെ നൽകുന്നത് ഞങ്ങളെ കൊല്ലുന്നതിന് തുല്യമാണെങ്കിലും ആത്മാഭിമാനം പണയം വച്ച് ജീവിക്കുന്നതിൻ എന്താണ് കാര്യം. ഇത് ആർക്കാണ് തിരികെ നൽകേണ്ടതെന്നും ഞങ്ങൾ ആശ്ചര്യപ്പെടുകയാണ്. ഒരു വനിതയായ രാഷ്ട്രപതി പോലും രണ്ടു കിലോമീറ്റർ അകലെയിരുന്ന് ഇതെല്ലാം വീക്ഷിക്കുകയാണ്. ഇതുവരെ അവർ ഒന്നും പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയും ഇതുവരെ ഒന്നും ചോദിച്ചിട്ടില്ല’– എന്ന് ഗുസ്തി താരങ്ങൾ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ബലംപ്രയോഗിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നു പുനിയ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ ജന്തർമന്തറിൽ സമരം തുടരാൻ അനുവദിക്കില്ലെന്നും നഗരത്തിലെ ഉചിതമായ മറ്റൊരു സ്ഥലം സമരത്തിനുവേണ്ടി അനുവദിക്കാമെന്നും ഡൽഹി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങിയവരെ പ്രതിചേർത്തു ഡൽഹി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങി 6 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ലൈംഗിക പീഡന പരാതിയിൽ ബിജെപി എംപിക്കെതിരെ നടപടിയെടുക്കാൻ ഇനിയും ഏത് വാതിലുകൾക്ക് മുന്നിലാണ് ഞങ്ങൾ സമരമിരിക്കേണ്ടതെന്ന ചോദ്യമാണ് കേന്ദ്ര സർക്കാരിന് മുന്നിൽ കായികതാരങ്ങൾ ആവര്‍ത്തിച്ച് ചോദിക്കുന്നത്. മെഡലുകൾ ഗംഗയിൽ ഒഴുക്കിയ ശേഷം ഇന്ത്യാ ഗേറ്റിൽ സമരമിരിക്കാനാണ് കായികതാരങ്ങളുടെ തീരുമാനം. എന്നാൽ പ്രതിഷേധത്തിനുള്ള ഇടമല്ല ഇന്ത്യ ഗേറ്റെന്നും പ്രതിഷേധം അനുവദിക്കില്ലെന്നുമുളള നിലപാടിലാണ് ദില്ലി പൊലീസ്.