‘മേക്കപ്പ് ചെയ്യാൻ ഭർത്താവ് പണം നൽകുന്നില്ല’, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ കോടതിയിൽ

ബ്യൂട്ടി പാർലറിൽ പോകുന്നതിനും മേക്കപ്പ് സാധനങ്ങൾ വാങ്ങാനും ഭർത്താവ് പണം നൽകുന്നില്ലെന്ന് ആരോപിച്ച് യുവതി വിവാഹമോചനത്തിന് അപേക്ഷ നൽകി. ഉത്തർപ്രദേശിലെ അലിഗഢിലാണ്ൽ സംഭവം. തന്‍റെ രൂപം നല്ലതല്ലെന്നും അതിനാൽ തന്നെ കൂടെ നിർത്താനാകില്ലെന്നും ഭർത്താവ് പറഞ്ഞതായും യുവതി അപേക്ഷയിൽ പറയുന്നു. 2015ലാണ്…

കൊവിഡ്: ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധം

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കും. ചൈന, ജപ്പാൻ, തെക്കൻ കൊറിയ, തായ്‌ലാൻഡ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പരിശോധന. രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്‍റീനിൽ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ്…

സിക്കിമിൽ സേനാവാഹനം കൊക്കയിലേക്ക് മറിഞ്ഞു; 16 സൈനികർക്ക് ദാരുണാന്ത്യം

സിക്കിമിൽ വാഹനാപകടത്തിൽ 3 സേനാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 സൈനികർ മരിച്ചു. പരുക്കേറ്റ 4 സൈനികരെ ആശുപത്രിയിലേക്കു മാറ്റി. വടക്കൻ സിക്കിമിലെ സേമയിൽ സൈനികരുമായി പോയ വാഹനം കൊക്കയിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ ചട്ടെനിൽനിന്നു താങ്ങുവിലേക്കു പുറപ്പെട്ട 3 സൈനിക…

നേസൽ വാക്സീൻ ഇന്നു മുതൽ; ആശുപത്രികളിൽ മോക് ഡ്രിൽ

വീണ്ടുമൊരു കോവിഡ് തരംഗം ഉണ്ടാകാതിരിക്കാനുള്ള കർശന മുന്നൊരുക്കങ്ങളുമായി കേന്ദ്രം. ചൊവ്വാഴ്ച മുതൽ രാജ്യവ്യാപകമായി ആശുപത്രികളിൽ മോക് ഡ്രില്ലുകൾ സംഘടിപ്പിക്കും. ക്രിസ്മസ് – പുതുവത്സരാഘോഷങ്ങൾ മുൻനിർത്തിയുള്ള മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ടു തുള്ളി മൂക്കിലൂടെ നൽകുന്ന (നേസൽ വാക്സീൻ)…

കല്യാണം കഴിക്കാന്‍ വധുവില്ല; പങ്കാളിയെ വേണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ചുമായി യുവാക്കള്‍

സമൂഹത്തിലെ സ്ത്രീ പുരുഷാനുപാതം കുറഞ്ഞതിനാല്‍ വിവാഹം കഴിക്കാന്‍ പങ്കാളികളെ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധ മാര്‍ച്ചുമായി മഹാരാഷ്ട്രയിലെ അവിവാഹിതരായ പുരുഷന്മാര്‍. ബ്രൈഡ്ഗ്രൂം മോര്‍ച്ച എന്ന പേരില്‍ സോളാപുര്‍ ജില്ലയിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ബുധനാഴ്ച വൈകീട്ടാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്. സ്ത്രീ പുരുഷ അനുപാതം…

ഷാരൂഖിനെ നേരിൽ കണ്ടാൽ ജീവനോടെ കത്തിക്കും; ഭീഷണിയുമായി വിവാദ സന്യാസി

ഷാരൂഖ് ഖാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘പത്താൻ’ സിനിമയിലെ ‘ബേഷാരം രംഗ്’ ഗാനത്തെ ചൊല്ലി ഓരോ ദിവസവും പുതിയ പരാതികൾ ഭീഷണികളും വരുകയാണ്. ഇപ്പോഴിതാ ഷാരൂഖ് ഖാനെ കണ്ടാൽ ജീവനോടെ ചുട്ടെരിക്കുമെന്ന് അയോധ്യയിലെ സന്യാസിയായ പരമഹൻസ് ആചാര്യ പറഞ്ഞിരിക്കുകയാണ്. ഇയാൾ ഭീഷണി…

ദിവസവേതന തൊഴിലാളികളുടെ ആത്മഹത്യകൾ മൂന്ന് മടങ്ങ് വർധിച്ചു: ആഭ്യന്തര മന്ത്രാലയം

2014-നും 2021-നുമിടയിൽ ദിവസവേതന തൊഴിലാളികളുടെ ആത്മഹത്യകൾ മൂന്ന് മടങ്ങ് വർധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2014-ൽ 15,735 ദിവസ വേതനക്കാർ ആത്മഹത്യ ചെയ്തപ്പോൾ ഇത് 2021-ൽ 42,004 ആയി വർധിച്ചതായി മന്ത്രാലയം അറിയിച്ചു. കോൺഗ്രസ് എംപി മുഹമ്മദ് ജവാദ് ഉന്നയിച്ച ചോദ്യത്തിനുള്ള…

മെഹുൽ ചോക്‌സി ഉൾപ്പടെ 50 പ്രമുഖർ ബാങ്കുകൾക്ക് നൽകാനുള്ളത് 92,570 കോടി

മെഹുല്‍ ചോക്‌സിയടക്കമുള്ള പ്രമുഖര്‍ ബോധപൂര്‍വം ബാങ്കുകള്‍ക്ക് ബാധ്യത വരുത്തിയത് 92,570 കോടി രൂപ. ധനകാര്യ സഹമന്ത്രി ഭഗവത് കരാഡ് ആണ് വായ്പ തിരിച്ചടയ്ക്കാത്ത 50 പ്രമുഖര്‍ ആരൊക്കെയാണെന്ന് ലോക്‌സഭയെ അറിയിച്ചത്. വജ്ര വ്യാപാരിയായ മെഹുല്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസ് 7,848…

‘കോവിഡ് മാനദണ്ഡം പാലിച്ചില്ലെങ്കിൽ ജോ‍ഡോ യാത്ര നിർത്തുക’: രാഹുലിന് കേന്ദ്രത്തിന്‍റെ കത്ത്

ഭാരത് ജോ‍ഡോ യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും കത്തയച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ, പൊതുജനാരോഗ്യ അടിയന്തര അവസ്ഥ കണക്കിലെടുത്ത് യാത്ര…

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസ്; പുനഃപരിശോധന ഹർജി തള്ളി സുപ്രിംകോടതി

ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ പുനപരിശോധന ഹർജി തള്ളി സുപ്രിംകോടതി.പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സര്‍ക്കാരിന് അനുമതി നൽകികൊണ്ട് കഴിഞ്ഞ മെയ് യിലെ സുപ്രിംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിൽക്കിസ് ബാനു നൽകിയ ഹർജിയാണ് തള്ളിയത്. മഹാരാഷ്ട്രയിൽ വിചാരണ നടന്ന കേസിൽ പ്രതികളെ മോചിപ്പിക്കാൻ…