ബഫർ സോൺ വിധി ജനങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കി, നടപ്പാക്കാൻ പ്രയാസം- കേരളം സുപ്രീംകോടതിയിൽ

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി ജനങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയെന്ന് കേരളം. വയനാട്, ഇടുക്കി കുമിളി, മൂന്നാര്‍, നെയ്യാര്‍, പാലക്കാട്, റാന്നി തുടങ്ങിയ മേഖലകളിലെ ജനങ്ങള്‍ക്കിടയിലാണ് അരക്ഷിതാവസ്ഥ ഉണ്ടാക്കിയതെന്ന്…

ചന്ദ കോച്ചറിനും ദീപക് കോച്ചറിനും ജാമ്യം

വായ്പത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കോച്ചർ, ഭർത്താവ് ദീപക് കോച്ചർ എന്നിവർക്കു ജാമ്യം. ഇരുവരുടെ അറസ്റ്റ് നിയമപരമല്ലെന്നു ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ചന്ദ കോച്ചർ ബാങ്ക് മേധാവിയായിരിക്കെ വിഡിയോകോൺ ഗ്രൂപ്പിന് 3,250 കോടി രൂപ വായ്പ…

യുപിയിൽ പ്രായമായ സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം നഗ്നമാക്കി ഉപേക്ഷിക്കുന്ന സീരിയൽ കില്ലർ

ഉത്തർപ്രദേശിൽ പ്രായമായ സ്ത്രീകളെ കൊലപ്പെടുത്തി മൃതദേഹം നഗ്നമായ നിലയിൽ ഉപേക്ഷിക്കുന്ന സീരിയൽ കില്ലറെപ്പറ്റിയുള്ള മുന്നറിയിപ്പുമായി പൊലീസ്. ഉത്തർപ്രദേശിലെ ബറാബാൻകിയിലാണ് സീരിയൽ കില്ലറെപ്പറ്റി പൊലീസ് മുന്നറിയിപ്പ് നൽകിയത്. ഇയാളുടെ ചിത്രം തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ യുപി പൊലീസ് പങ്കുവച്ചു. ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവർ…

ആമസോണിലെ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലെ ആയിരത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

വരുന്ന ആഴ്ചകളില്‍ തങ്ങളുടെ 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ടെക്ഭീമനായ ആമസോണ്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഏത് രാജ്യത്ത് നിന്നുള്ളവരെയാകും കൂടുതലായി പിരിച്ചുവിടുകയെന്ന് ആമസോണ്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ ആയിരത്തോളം ജീവനക്കാരെ കൂട്ടപ്പിരിച്ചുവിടല്‍ ബാധിച്ചേക്കും. ഇക്കാര്യത്തില്‍ കമ്പനിയുടെ ഭാഗത്തുനിന്നും…

‘വെറുപ്പിന്‍റെ നാട്ടിൽ പണിത രാമക്ഷേത്രം’; വിവാദ പ്രസ്താവനയുമായി ബിഹാർ ആർജെഡി അധ്യക്ഷൻ

രാമക്ഷേത്രത്തെയും രാമജന്മഭൂമിയെയും കുറിച്ച് വിവാദ പ്രസ്താവനയുമായി രാഷ്ട്രീയ ജനതാദൾ നേതാവും പാർട്ടി അധ്യക്ഷനുമായ ജഗദാനന്ദ് സിംഗ്. വെറുപ്പിന്‍റെ ഭൂമിയിലാണ് രാമക്ഷേത്രം പണിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2024 ജനുവരി ഒന്നിന് രാമക്ഷേത്രം തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതിന് പിന്നാലെയാണ് വിവാദ…

പ്രാർത്ഥനകൾ ഫലിച്ചില്ല, മധ്യപ്രദേശിൽ യുവാവ് ക്ഷേത്രങ്ങൾ അടിച്ച് തകർത്തു

മധ്യപ്രദേശിലെ ഇൻഡോറിൽ രണ്ട് ക്ഷേത്രങ്ങൾ അടിച്ചു തകർത്ത 24 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തൻ്റെ പ്രാർത്ഥനകൾ ഫലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു യുവാവിൻ്റെ അതിക്രമം. പ്രതി ശുഭം കൈത്‌വാസ് മാനസികാസ്വാസ്ഥ്യം നേരിടുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു. ചന്ദൻ നഗറിലെയും ഛത്രിപുരയിലെയും രണ്ട് ക്ഷേത്രങ്ങൾ…

അമേരിക്കയിലേതിനെക്കാള്‍ മികച്ച റോഡുകള്‍ 2024ൽ ഇന്ത്യയില്‍ റെഡി; നിതിന്‍ ഗഡ്കരി

2024 അവസാനത്തോടെ ഇന്ത്യയിലെ റോഡുകള്‍ അമേരിക്കയിലെ റോഡുകളേക്കാള്‍ മികച്ചതാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഗോവയിലെ സുവാരി നദിയിലെ പാലത്തിന്‍റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കേന്ദ്രമന്ത്രി ശ്രീപദ് നായിക് എന്നിവരും…

2025ഓടെ ഡൽഹിയിലെ 80 ശതമാനം ബസുകളും ഇലക്ട്രിക് ബസുകളാക്കുമെന്ന് അരവിന്ദ് കേജ്‌രിവാൾ

2025ഓടെ ഡൽഹിയിലെ 80 ശതമാനം ബസുകളും ഇലക്ട്രിക് ബസുകളാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം കുറയ്ക്കുന്നതിനാണ് നടപടി. 2023ലും 2025ലും 1500 ബസുകൾ വീതം വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു. “ഡൽഹിയിൽ ഇപ്പോൾ 300 ഇലക്ട്രിക് ബസുകളുണ്ട്. ഡൽഹിയിൽ ആകെ…

പുതുവത്സരത്തലേന്ന് ഓർഡറുകൾ കുമിഞ്ഞുകൂടി; ഡെലിവറി ബോയ് ആയി സൊമാറ്റോ സിഇഒ

പുതുവത്സരത്തലേന്ന് ഡെലിവറി ബോയ് ആയി പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയുടെ സിഇഒ ദീപിന്ദർ ഗോയൽ. ഓർഡറുകൾ കുമിഞ്ഞുകൂടിയതോടെയാണ് ദീപീന്ദർ ഡെലിവറി ബോയ് ആയി വേഷമിട്ടത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ദീപീന്ദർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് ട്വീറ്റുകളിലൂടെയാണ് ഗോയൽ തൻ്റെ…

നോട്ട് നിരോധനം; കേന്ദ്ര തീരുമാനം കോടതി ശരിവച്ചെന്ന പ്രചാരണം തെറ്റ്; സീതാറാം യെച്ചൂരി

നോട്ട് നിരോധനം കേന്ദ്ര തീരുമാനം കോടതി ശരിവച്ചെന്ന പ്രചാരണം തെറ്റെന്ന് സീതാറാം യെച്ചൂരി. കേന്ദ്രത്തിന് ഇത്തരം തീരുമാനമെടുക്കാൻ അവകാശമുണ്ടെന്നാണ് വിധിയിൽ പറയുന്നത്. എന്നാൽ പാർലമെന്‍റിനെ മറികടക്കാൻ പാടില്ലായിരുന്നു എന്നാണ് ജസ്റ്റിസ് നഗരത്ന പറയുന്നത് . നോട്ട് നിരോധനത്തിന്‍റെ ആഘാതത്തെ കുറിച്ച് ഉത്തരവിലില്ലെന്ന്…