ബെംഗളൂരുവിൽ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

ബെംഗളൂരുവിൽ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരമാണ് മൂന്ന് വയസുകാരിയെ അമ്മയുടെ കാമുകൻ കൊലപ്പെടുത്തിയത്. 26 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യം ചെയ്യുമ്പോൾ പ്രതി കഞ്ചാവ് ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സൗത്ത് ബെംഗളൂരുവിലെ കാമാക്ഷിപാളയ പൊലീസ് പരിധിയിൽ ചൊവ്വാഴ്ച…

‘ബിബിസി ഡോക്യുമെന്‍ററി നിർമ്മിച്ചത് ചൈനീസ് പണം ഉപയോഗിച്ച്’; ആരോപണവുമായി ബിജെപി

ഏറെ വിവാദമായ ബിബിസി ഡോക്യുമെന്‍ററിക്കെതിരെ പുതിയ ആരോപണവുമായി ബിജെപി. 2002 ലെ ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററിക്ക് ചൈനീസ് ബന്ധമുണ്ടെന്നാണ് ബിജെപിയുടെ രാജ്യസഭാ എംപി മഹേഷ് ജഠ്മലാനി ആരോപിക്കുന്നത്. ബിബിസി ഡോക്യുമെന്‍ററിക്ക് ചൈന ധനസഹായം നൽകുന്നുവെന്ന് എംപിയും…

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ച സംഭവം; ശങ്കർ മിശ്രയ്ക്ക് ജാമ്യം

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്രയ്ക്ക് ജാമ്യം. ചൊവ്വാഴ്ച ഡല്‍ഹി കോടതിയാണ് ജാമ്യം അനുവദിച്ചത്. ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസില്‍ ജനുവരി ആറിനാണ് ശങ്കര്‍…

വിവാഹേതര ലൈംഗീക ബന്ധം; സൈനികർക്കെതിരെ ക്രിമിനൽ നടപടിയാകാം; സുപ്രിംകോടതി

വിവാഹേതര ലൈംഗീക ബന്ധം, സൈനികർക്കെതിരെ ക്രിമിനൽ നടപടിയാകാമെന്ന് സുപ്രിംകോടതി. ക്രിമിനൽ കേസെടുക്കാൻ ആവില്ലെന്ന 2018 ലെ വിധിയിലാണ് സുപ്രിംകോടതി വ്യക്തത വരുത്തിയത്. വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497–ാം വകുപ്പ് 2018–ല്‍ ഭരണഘടനബെഞ്ച് റദ്ദാക്കിയിരുന്നു. 2018ലെ വിധി…

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ ശാന്തി ഭൂഷൺ അന്തരിച്ചു. 97 വയസ്സായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശാന്തി ഭൂഷന്‍റെ ആരോഗ്യനില മോശമായിരുന്നു. ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മൊറാർജി ദേശായി മന്ത്രിസഭയിൽ 1977 മുതൽ 1979 വരെ അദ്ദേഹം ഇന്ത്യയുടെ നിയമമന്ത്രിയായി…

പാർലമെന്‍റ് സമ്മേളനം നാളെ മുതൽ; ബജറ്റ് ബുധനാഴ്ച

പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കും. ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്ത് ചൊവ്വാഴ്ച സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി നയപ്രഖ്യാപനപ്രസംഗം നടത്തും. ബുധനാഴ്ച ലോക്സഭയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പൊതുബജറ്റ് അവതരിപ്പിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്‍റെ ആദ്യത്തെ നയപ്രഖ്യാപനപ്രസംഗമായിരിക്കും ചൊവ്വാഴ്ച. രാജ്യത്തിന്‍റെ സാമ്പത്തികസ്ഥിതിവിവരങ്ങള്‍…

‘രാജ്യത്തിന്‍റെ ഐക്യത്തിന് ഭീഷണി’, ബിബിസിയെ നിരോധിക്കണം: ഹിന്ദുസേന

ഡൽഹി ബിബിസി ഓഫീസിന് മുന്നിൽ ഹിന്ദു സേനയുടെ പ്രതിഷേധം. ബിബിസി രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണ്. ബിബിസിയെ ഉടൻ നിരോധിക്കണമെന്നും ഹിന്ദു സേന ആവശ്യപ്പെട്ടു. ബിബിസിയുടെ ഡല്‍ഹിയിലെ കസ്തൂർബാ ഗാന്ധി മാർഗിലെ ഓഫീസിനു മുന്നിലാണ് ബോര്‍ഡുകൾ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും…

ഡൽഹിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; 29 പേർക്ക് പരുക്ക്

ഡൽഹിയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടി. 7 വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. 25 വിദ്യാർത്ഥികൾ അടക്കം 29 പേർക്ക് പരുക്കേറ്റു.  ഇന്ന് ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. സലിംഗർ ഫ്‌ളൈ ഓവറിൽ വച്ചായിരുന്നു അപകടം. നാല് സ്‌കൂൾ ബസ്സുകളും ഒരും കാറും , ഓട്ടോയും,…

പീഡനക്കേസിൽ ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരൻ

ലൈംഗിക പീഡനക്കേസിൽ ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി. ഗാന്ധിനഗർ സെഷൻസ് കോടതിയാണ് ആശാറാം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പത്തു വർഷം മുൻപുള്ള കേസിലാണ് വിധി. അഹമ്മദാബാദിലെ മൊട്ടേരയിലെ ആശ്രമത്തിൽ വെച്ച് തുടർച്ചയായി പീഡനത്തിനിരയാക്കി എന്നാണ് കേസ്. 2013 ലാണ് സൂറത്ത് സ്വദേശിയായ…

തിരുവണ്ണാമലൈയിൽ ക്ഷേത്രപ്രവേശനം നേടി ദളിതർ

തമിഴ്‌നാട് തിരുവണ്ണാമലൈ തണ്ടാരംപേട്ട് തെൻമുടിയന്നൂർ ഗ്രാമത്തിലെ ദളിത് വിഭാഗത്തിലുള്ളവരുടെ കാത്തിരിപ്പിന് വിരാമമായി. എട്ട് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും ശേഷം, നൂറുകണക്കിന് വരുന്ന ആളുകൾ പ്രദേശത്തെ മുത്തുമാരിയമ്മൻ ക്ഷേത്രത്തിൽ പ്രവേശിച്ചു. ഹിന്ദുമത ചാരിറ്റി വകുപ്പിന്‍റെ ഇടപെടലോടെയാണ് ദളിതർക്ക് ക്ഷേത്രപ്രവേശനം സാധ്യമായത്. മേൽജാതിക്കാർക്ക്…