ഡികെ ഇന്ന് ഡൽഹിയിലേക്ക്, ഉടൻ സമവായമെന്ന് എഐസിസി

ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചർച്ചയ്ക്കായി ചൊവ്വാഴ്ച ഡൽഹിയിലെത്തുമെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ . ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് തിങ്കളാഴ്ചത്തെ ഡൽഹി യാത്ര അദ്ദേഹം റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച ഡൽഹിയിലെത്തുന്ന ഡികെ, ഹൈക്കമാൻഡുമായി ചർച്ച നടത്തിയേക്കും. ആദ്യം ഡൽഹിയിലേക്ക് േപാകുന്നില്ലെന്ന് പറഞ്ഞ…

ഓപ്പറേഷൻ താമരയുടെ മണ്ണിൽ വോട്ടു ചെയ്തവരെ വിഡ്ഢിയാക്കി സിദ്ധ – ഡി.കെ. മുഖ്യമന്ത്രിക്കസേരത്തർക്കം

ബംഗളൂരു: വൻവിജയം നേടിയ ശേഷം അധികാരത്തർക്കം  മൂലം ജനങ്ങളെ മുൾമുനയിൽ നിർത്തുന്ന പാരമ്പര്യം കോൺഗ്രസിൽ തുടരുന്നു. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കണ്ട തമ്മലടിയുടെ പാതയിലേക്കാണ്  സിദ്ധരാമയ്യ - ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിക്കസേരത്തർക്കത്തിലൂടെ    കർണാടകവും നീങ്ങുന്നത്. 224ൽ 135 സീറ്റും നേടി…

രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നു, ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നിബന്ധനയോടെ പിന്തുണക്കാമെന്ന് മമത

കൊൽക്കത്ത : വരുന്ന ലോക്​സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ നൽകാമെന്ന പ്രഖ്യാപനവുമായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. ഇതാദ്യമായാണ് ലോക്​സഭാ തിരഞ്ഞെടുപ്പിൽ വിശാല പ്രതിപക്ഷ സാധ്യതകളെ മമത ബാനർജി പിന്തുണയ്ക്കുന്നത്. കോൺഗ്രസിന് ശക്തിയുള്ള ഇടങ്ങളിൽ തൃണമൂൽ കോൺഗ്രസ്…

കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഡൽഹി യാത്ര റദ്ദാക്കി

ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം ആർക്കെന്നതിൽ അവ്യക്തത തുടരുന്നതിനിടെ, കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഡൽഹി യാത്ര റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് യാത്ര റദ്ദാക്കിയത്. ഡികെ ഇന്നു രാത്രിയോടെ ഡൽഹിയിലെത്തുമെന്നായിരുന്നു വിവരം. കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ആദ്യം ഡൽഹിയിലേക്ക്…

ആര്യൻ ഖാനെതിരായ വ്യാജ ലഹരി കേസ്,സമീർ വാങ്കഡെ ശ്രമിച്ചത് 25  കോടിയുടെ കൈക്കൂലിക്കായി :  സിബിഐ എഫ്ഐആർ പുറത്ത്

ന്യൂഡൽഹി : ഷാരൂഖ് ഖാന്‍റെ മകന്‍  ആര്യൻ ഖാൻ പ്രതിയായ വ്യാജ ലഹരി മരുന്നു കേസിൽ സമീർ വാങ്കഡെക്ക് എതിരായി സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. വ്യാജ കേസ് ഉണ്ടാക്കി ഷാരൂഖിനെ ഭീഷണിപ്പെടുത്തി 25 കോടി കൈക്കലാക്കാനായിരുന്നു പദ്ധതിയെന്നാണ്…

ആംബുലൻസിന്‌ നൽകാൻ പണമില്ല,മകന്റെ മൃതദേഹം ബാഗിലാക്കി പിതാവിന് സഞ്ചരിച്ചത് 200 കിലോമീറ്റർ

കൊൽക്കത്ത: ചികിത്സയ്‌ക്കിടെ മരിച്ച മകന്റെ ശരീരം വീട്ടിലെത്തിക്കാൻ പണമില്ലാത്തതിനാൽ യുവാവിന് മൃതദേഹം ബാഗിലാക്കി യാത്രചെയ്യേണ്ടി വന്നത് 200 കിലോമീറ്ററോളം. പശ്ചിമബംഗാളിലെ മുസ്‌തഫാ നഗർ ഗ്രാമപഞ്ചായത്തിലെ ഡംഗിപാറയിലാണ് സംഭവം. ആംബുലൻസ് ഡ്രൈവർ ചോദിച്ച വലിയ തുക നൽകാൻ കഴിയാതെ വന്നതോടെയാണ് അന്യസംസ്ഥാന തൊഴിലാളിയായ…

“മു​ഖ്യ​മ​ന്ത്രി സ്ഥാ​നം പ​ങ്കി​ടാം”; സ​മ​വാ​യ ഫോ​ര്‍​മു​ല മു​ന്നോ​ട്ട് വ​ച്ച് സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രൂ: ക​ര്‍​ണാ​ട​ക​ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന കാ​ര്യ​ത്തി​ല്‍ അ​നിശ്ചി​ത​ത്വം തു​ട​രു​ന്ന​തി​നി​ടെ സ​മ​വാ​യ ഫോ​ര്‍​മു​ല മു​ന്നോ​ട്ട് വ​ച്ച് സി​ദ്ധ​രാ​മ​യ്യ. മു​ഖ്യ​മ​ന്ത്രിസ്ഥാ​ന​ത്തി​ന് വേ​ണ്ടി സി​ദ്ധ​രാ​മ​യ്യ​യും ഡി.​കെ ശി​വ​കു​മാ​റും ച​ര​ടു​വ​ലി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് സി​ദ്ധ​രാ​മ​യ്യ​യു​ടെ പു​തി​യ നീ​ക്കം. ആ​ദ്യ​ത്തെ ര​ണ്ട് വ​ര്‍​ഷം താ​നും പി​ന്നീ​ട് ശി​വ​കു​മാ​റും മു​ഖ്യ​മ​ന്ത്രി​മാ​രാ​കാ​മെ​ന്ന നി​ര്‍​ദേ​ശം…

സിദ്ധരാമയ്യ ഡൽഹിയിലേക്ക്, ചർച്ചക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡികെ, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ?

ബെംഗളൂരു : മുഖ്യമന്ത്രിയെ നിർണയിക്കുന്നതിനുള്ള ചർച്ചകൾക്കായി , സിദ്ധരാമയ്യ ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിലേക്കു തിരിക്കും.അതേ സമയം, ചർച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്തണമെന്ന ഹൈക്കമാന്‍ഡ് ആവശ്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കർണാടക പിസിസി അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർഥികളിൽ ഒരാളുമായ ഡികെ  ശിവകുമാർ വ്യക്തമാക്കി. ഇന്നു തന്റെ…

തമിഴ്നാട്ടിലെ വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിൽ വിഷമദ്യ ദുരന്തം, മരണം പത്തായി

ചെന്നൈ: തമിഴ്നാട്ടിലെ വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിൽ വിഷമദ്യ ദുരന്തം. വ്യാജ മദ്യം കഴിച്ച് രണ്ട് സ്ഥലത്തുമായി പത്ത് പേർ മരിച്ചു. നിരവധി പേരാണ് ചികിത്സയിലുള്ളത്. മരിച്ച പത്ത് പേരിൽ മൂന്ന് പേർ സ്ത്രീകളാണ്.ഇരു സ്ഥലങ്ങളിലുമായി വെള്ളിയാഴ്ചയും ഇന്നലെയുമാണ് ആളുകൾ വ്യാജ മദ്യം കഴിച്ചത്.…