ധനമന്ത്രിയെ നീക്കണം; മുഖ്യമന്ത്രിക്ക് ഗവർണറുടെ കത്ത്

സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മന്ത്രിയോടുള്ള പ്രീതി നഷ്ടമായെന്ന് ഗവര്‍ണര്‍ കത്തില്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായ ഭാഷയില്‍ കെ.എന്‍. ബാലഗോപാല്‍ വിമര്‍ശിച്ചിരുന്നു.…

ഉൾക്കാഴ്ചയുടെ വെളിച്ചവുമായി ബ്രെയിൽ വാർത്താ അവതാരകർ

പ്രകാശങ്ങളുടെയും നിറങ്ങളുടെയും ഉത്സവമാണ് ദീപാവലി. രാജ്യം മുഴുവൻ വർണ്ണാഭമായ പടക്കങ്ങളും രംഗോലികളുമൊക്കെയായി ദീപാവലി ആഘോഷിച്ചപ്പോൾ വ്യത്യസ്തമായ ഒരു ആഘോഷരീതിയുമായി ഏഷ്യാനെറ്റ് ന്യൂസ്. പ്രകാശങ്ങളും നിറങ്ങളും അന്യമായവർക്കൊപ്പമായരുന്നു ഇത്തവണ ഏഷ്യാനെറ്റ് ന്യൂസിന്റെ ദീപാവലി. കാഴ്ച പരിമിതരായവർക്ക് ബ്രെയിൽ ലിപിയുടെ സഹായത്തോടെ വാർത്ത അവതരിപ്പിക്കാൻ…

ചതിയുടെ പത്മവ്യൂഹം; സ്വപ്നയുടെ വെളിപ്പെടുത്തലുകൾ

ഒരു ആത്മകഥയിലൂടെ സ്വപ്ന സുരേഷ് രാഷ്ട്രീയ കേരളത്തിന് മുന്നിൽ തുറന്ന് കാട്ടിയത് ഇത് വരെ പറയാൻ മടിച്ച പല കാര്യങ്ങളുമാണ്. ശിവശങ്കറുമായി കല്യാണം കഴിഞ്ഞതും മുഖ്യമന്ത്രിയും മറ്റ് സിപിഎം നേതാക്കളും തന്നെ മറയാക്കി നടത്തിയ കാട്ടിക്കൂട്ടലുകളുമാണ് ആത്മകഥയിലുള്ളത്. ‘ചതിയുടെ പത്മവ്യൂഹം’ എന്ന…

കർഷകരുടെ കണ്ണീരൊപ്പി ഏഷ്യാനെറ്റ് ന്യൂസ്

കൊയ്ത് വച്ച നെല്ല് മുഴുവൻ സംഭരിക്കാനാകാതെ പെടാപ്പാട് പെടുക. ഇത്തവണ പ്രതീക്ഷകൾ മുന്നിൽ കണ്ട് കൊയ്തെടുത്ത നെല്ലുകൾ എന്ത് ചെയ്യണമെന്ന് കർഷകനറിയില്ലായിരുന്നു. മില്ലുടമകൾ നെല്ലെടുക്കാൻ വരാതായതോടെ കുട്ടനാട്ടിലെയും പാലക്കാട്ടെയുമെല്ലാം നെൽപ്പാടങ്ങൾ കർഷകരുടെ കണ്ണീരിൽ മുങ്ങി. കർഷകരുടെ ആ സങ്കടത്തിന് ഒപ്പം നിൽക്കാൻ…

വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം

വയനാട് ചീരാൽ, മുണ്ടക്കൊല്ലി പ്രദേശങ്ങളിൽ കന്നുകാലികളെ ആക്രമിച്ച കടുവയെ കണ്ടെത്താനായി തെരച്ചിൽ തുടരുന്നതിനിടെ ചീരാലില്‍ വീണ്ടും കടുവയിറങ്ങി. കുടുക്കി സ്വദേശി സ്കറിയയുടെ പശുവിനെ കടുവ കൊന്നു. പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു ആക്രമണം. ഒരാഴ്‍ച മുൻപും ഈ പ്രദേശത്ത് കടുവ ഇറങ്ങിയിരുന്നു. ചീരാലിൽ മൂന്നാഴ്‍ചയ്‌ക്കിടെ…

മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം, പൊലീസുകാരന് സസ്‍പെന്‍ഷന്‍

മലപ്പുറം കിഴിശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുള്‍ അസീസിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പ് തല നടപടിയുടെ ഭാഗമായി എടവണ്ണ സ്റ്റേഷനിലെ ഡ്രൈവര്‍ അബ്ദുല്‍ കാദറെ മലപ്പുറം ക്യാമ്പ് ഓഫീസിലേക്ക്…

കാസർകോട് ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന് 20 വിദ്യാ‍ർത്ഥികൾക്ക് പരിക്ക്

കാസര്‍കോട് സ്കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു. മഞ്ചേശ്വരം ബേക്കൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളിലാണ് സംഭവം. മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നത്. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. നാല് വിദ്യാര്‍ത്ഥികളുടെയും ഒരു അധ്യാപകന്‍റെയും പരിക്ക് ഗുരുതരമാണ്. നാലുപേരെ…