എം.ടിക്ക് കേരള ജ്യോതി, മമ്മൂട്ടിക്ക് കേരള പ്രഭ ; പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാരിൻ്റെ പ്രഥമ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എം.ടി വാസുദേവൻ നായർക്കാണ് കേരള ജ്യോതി പുരസ്‌‍ക്കാരം. ഓംചേരി എൻ.എൻ പിള്ള, ടി മാധവ മേനോൻ, മമ്മൂട്ടി എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ്…

എം.വി.ഗോവിന്ദൻ പിബിയിൽ

എം.വി. ഗോവിന്ദൻ സിപിഐഎം പൊളിറ്റ് ബ്യൂറോയിൽ. കോടിയേരി ബാലകൃഷ്ണന്‍റെ ഒഴിവിലേക്കാണ് ഗോവിന്ദനെ തെര‍ഞ്ഞെടുത്തത്. ഡൽഹിയിൽ ചേർന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ എം.വി.ഗോവിന്ദനെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പിബിയിലേക്ക് നിർദേശിച്ചു. കേന്ദ്രകമ്മിറ്റി ഈ തീരുമാനം ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു. നിലവിൽ…

തുലാവർഷം നാളെയോടെ, വ്യാപക മഴയ്ക്ക് സാധ്യത

തെക്കു കിഴക്കേ ഇന്ത്യയിൽ നാളെയോടെ തുലാവർഷം എത്തിച്ചേരാൻ സാധ്യതയുള്ളതിനാൽ ഞായറും തിങ്കളും കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം, കൊല്ലം,…

ചെറിയ കാര്യങ്ങളെ പെരുപ്പിച്ച് കാട്ടേണ്ട, പൊലീസിന് നിർദേശവുമായി ഡിജിപി

‍പെറ്റിക്കേസുകളുടെ എണ്ണം കൂട്ടാനായി ചെറിയ സംഭവങ്ങളെ പെരുപ്പിച്ചു കാട്ടി സേനയുടെ മുഖം നഷ്ടപ്പെടുത്തരുതെന്നു സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും കർശന നിർദേശം. കിളികൊല്ലൂർ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ റേഞ്ച് ഡിഐജിമാരുടെയും സോൺ ഐജിമാരുടെയും ഓൺലൈൻ യോഗത്തിൽ ഡിജിപി അനിൽകാന്തും ക്രമസമാധാന…

വിഴിഞ്ഞം സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍ സഭയും മത്സ്യത്തൊഴിലാളികളും നടത്തുന്ന സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്ന് ഹൈക്കോടതി. കര്‍ശന നടപടി സ്വീകരിക്കാന്‍ കോടതിയെ നിര്‍ബന്ധിക്കരുതെന്നും സമരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ പൂര്‍ണമായും നടപ്പിലാക്കണം. സമരം പാടില്ലെന്ന് പറയാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി…

അശ്ലീല സീരീസ് തടയണം, നടൻ ഹൈക്കോടതിയിൽ

അശ്ലീല വെബ് സീരിസിൽ നിർബന്ധിച്ച് അഭിനിയിപ്പിച്ച സംഭവത്തിൽ, ഒടിടി പ്ലാറ്റ്ഫോമിനെതിരെ തിരുവനന്തപുരം സ്വദേശിയായ യുവനടൻ ഹൈക്കോടതിയെ സമീപിച്ചു. വെബ് സീരീസ് സംപ്രേഷണം തടയണമെന്ന ആവശ്യവുമായാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ദൃശ്യങ്ങൾ പിടിച്ചെടുക്കണം എന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു. തെറ്റിദ്ധരിപ്പിച്ചു കൃത്യമായ കരാർ വിവരങ്ങൾ കൈമാറാതെ…

ചീരാലിലെ കടുവ കെണിയിൽ കുടുങ്ങി

വയനാട് ചീരാലിൽ ജനത്തെ ഭീതിയിലാക്കിയ കടുവ കൂട്ടിലായി.തോട്ടാമൂല ഫോറസ്റ്റ് ഓഫീസിന് അടുത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 10 വയസ് പ്രായം ഉള്ള ആൺ കടുവയാണ് പിടിയിലായത്. കടുവയുടെ പല്ലിന് ചെറിയ പരിക്ക് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കടുവയെ ,ബത്തേരിയിലെ പരിപാലന കേന്ദ്രത്തിലേക്ക്…

നൂറാംദിനം വിഴിഞ്ഞത്ത് പ്രതിഷേധം ശക്തം

വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം നൂറാം ദിവസത്തിലേക്കു കടക്കുമ്പോൾ പ്രദേശത്ത് സംഘർഷം ശക്തം. വിഴിഞ്ഞം തുറമുഖത്തിന്‍റെ മുല്ലൂരിലെ പ്രധാന കവാടത്തിന്‍റെ പൂട്ട് തകർത്ത പ്രതിഷേധക്കാർ, പദ്ധതി പ്രദേശത്തേയ്ക്കു കടന്നു. കടലിലൂടെ വള്ളങ്ങളിലെത്തിയ മത്സ്യത്തൊഴിലാളികൾ പദ്ധതി പ്രദേശത്ത് പ്രതിഷേധിച്ചു.…

സതീശൻ പാച്ചേനി അന്തരിച്ചു

കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്‍റുമായ സതീശന്‍ പാച്ചേനി(54) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ അന്ത്യം. കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. കെഎസ്‍യുവിലൂടെയാണ് പൊതുപ്രവര്‍ത്തന…

കൊല്ലത്ത് അഭിഭാഷകന് വെടിയേറ്റു, സുഹൃത്ത് പിടിയിൽ

കൊല്ലം കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു. അഭിഭാഷകനായ മഹേഷിനാണ് വെടിയേറ്റത്. മഹേഷിന്‍റെ സുഹൃത്തായ പ്രൈം ബേബി അലക്‌സാണ് വെടിയുതിര്‍ത്തത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വലത് തോളിന് വെടിയേറ്റ മഹേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് പ്രതി…