വിഴിഞ്ഞം സമരം: സര്‍ക്കാരിന്‍റേത് നിഷേധാത്മക നിലപാടെന്ന് കെസിബിസി

വിഴിഞ്ഞം സമരത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കെസിബിസി. ഇന്നലെ ഉണ്ടായ അനിഷ്ട സംഭവങ്ങൾ ദൗർഭാഗ്യകരം. തുറമുഖ നിർമ്മാണം മൂലം ഉണ്ടാകുന്ന അടിസ്ഥാന പ്രശ്നങ്ങളെ പഠിക്കുകയും പരിഹാരം കാണുകയും വേണമെന്ന ആവശ്യങ്ങളിലുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾ ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും കെസിബിസി കുറ്റപ്പെടുത്തി. ആര്‍ച്ച്…

സിൽവർ ലൈനിൽ നിന്ന് സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി

സിൽവർ ലൈൻ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര സർക്കാരാണ് അനുമതി നൽകാത്തതെന്നും കേരളത്തിന് മെച്ചമായ ഒരു പദ്ധതി വരരുതെന്ന കേന്ദ്രത്തിന്‍റെ നിലപാടാണ് പ്രശ്നമെന്നുമാണ് ബാലഗോപാലിന്‍റെ പ്രതികരണം. ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കുന്ന രീതിയില്ലെന്നും അവരുടെ…

സിൽവ‍ർലൈനിൽ ഗോ ബാക്ക്…

തിരുവന്തപുരം മുതൽ കാസർകോട് വരെ 4മണിക്കൂർ കൊണ്ട് യാത്ര ചെയ്യാം. പിണറായി സർക്കാരിന്‍റെ രണ്ടാംവരവിൽ ഏറ്റവും അധികം കൊട്ടിഘോഷിച്ച് തുടങ്ങിയ പദ്ധതിയാണ് സിൽവർലൈൻ. പദ്ധതി തുടങ്ങിയത് മുതൽ പല തരത്തിലുള്ള എതിർപ്പുകൾ നേരിട്ടെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് സർക്കാർ ആവർത്തിച്ചത്. എന്നാൽ…

വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി

വിഴിഞ്ഞത്ത് സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ല. തുറമുഖ നിര്‍മാണം നിര്‍ത്തുന്നതൊഴികെ മറ്റ് ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും. പ്രതിഷേധക്കാര്‍ സര്‍ക്കാരിന്‍റെ ക്ഷമ കെടുത്തുകയാണെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ‘സമരം ചെയ്ത മത്സ്യത്തൊഴിലാളികളുമായി സര്‍ക്കാര്‍ നിരന്തരം ചര്‍ച്ചയ്ക്ക്…

വിഴിഞ്ഞത്ത് ക്രമസമാധാനം ഉറപ്പാക്കാൻ സർക്കാരെന്ത് ചെയ്തെന്ന് കോടതി

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിനെതിരെ അദാനിയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടിയതോടെയാണ് കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. പരിമിതമായ കാര്യങ്ങള്‍ കോടതിയെ അറിയിച്ചശേഷം വിശദമായ സത്യവാങ്മൂലം വെള്ളിയാഴ്ച നല്‍കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.…

സിൽവർലൈനിൽ ‘യൂടേൺ’; ജീവനക്കാരെ തിരിച്ചുവിളിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

സിൽവർലൈൻ പദ്ധതിക്കു ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച 205 ഉദ്യോഗസ്ഥരെ തിരികെ വിളിക്കാൻ റവന്യു വകുപ്പിന്‍റെ നിർദേശം. ഇതു സംബന്ധിച്ച് റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി ലാൻഡ് റവന്യു കമ്മിഷണർക്കും 11 ജില്ലാ കലക്ടർമാർക്കും കേരള റെയിൽ ഡവലപ്മെന്‍റ് കോർപറേഷൻ എംഡിക്കും കത്തു…

കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ ഓൺലൈനായി പങ്കെടുക്കും: കെ.സുധാകരൻ

പ്രൊഫഷണൽ കോൺഗ്രസിന്‍റെ നാളത്തെ കോൺക്ലേവിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ഓണ്‍ലൈനായി പങ്കെടുക്കും. അസൗകര്യം ഉള്ളത് കൊണ്ടാണ് നേരിട്ടെത്താത്തതെന്നാണ് സുധാകരന്‍റെ വിശദീകരണം. ഉദ്ഘാടന പരിപാടിയിൽ നിന്നും വിട്ടുനിൽക്കാനായിരുന്നു മുൻ തീരുമാനം. ശശി തരൂരും കെപിസിസി നേതൃത്വവും തമ്മിലെ ഭിന്നതക്കിടെ കെ സുധാകരൻ…

കണ്ണൂർ വി.സി നിയമനത്തിൽ ഇടപെട്ടു; മുഖ്യമന്ത്രിക്ക് എതിരായ ഹർജിയിൽ ജനുവരി ഏഴിന് വാദം കേൾക്കും

കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്ന മുഖ്യമന്ത്രിക്ക് എതിരായ ഹർജിയിൽ ജനുവരി ഏഴിന് വാദം കേൾക്കും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഹർജി നൽകിയത്. നിയമനത്തിൽ മുഖ്യമന്ത്രിയെ വിചാരണ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം.…

തരൂരിനൊപ്പം സുധാകരനുമില്ല, പ്രൊഫഷണല്‍ കോണ്‍ഗ്രസിന്‍റെ കൊച്ചി കോണ്‍ക്ലേവില്‍ പങ്കെടുക്കില്ല

കൊച്ചിയിൽ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ കോൺഗ്രസിൻ്റെ നാളത്തെ കോൺക്ലേവിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പങ്കെടുക്കില്ല. കെ സുധാകരനും ശശി തരൂരും ഒന്നിച്ചു വേദി പങ്കിടുന്ന രീതിയിലായിരുന്നു ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരുന്നത്. മറ്റ് ചില ആവശ്യങ്ങൾ ഉള്ളത് കൊണ്ടാണ് പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം.…

സമസ്ത നിലപാടിനെതിരെ ജലീൽ

ഫുട്‌ബോള്‍ ലഹരിക്കെതിരെയുള്ള സമസ്ത നിലപാടിനെ വിമർശിച്ച് കെ.ടി ജലീല്‍. ഫുട്‌ബോള്‍ മാനവിക ഐക്യത്തിന്‍റെ വിളംബരമാണെന്നും നിയമാനുസൃതം മനുഷ്യര്‍ക്ക് സന്തോഷം പകരുന്നതൊന്നും നിഷിദ്ധമല്ലെന്നും ജലീല്‍ പറഞ്ഞു. ഫുട്‌ബോളിന്‍റെ പേരില്‍ നടക്കുന്ന 'ധൂര്‍ത്ത്' അന്യായവും ആത്മീയതയുടെ പേരില്‍ നടക്കുന്ന 'ധൂര്‍ത്ത്' ന്യായവുമാകുന്നതിലെ 'യുക്തി' ദുരൂഹമാണെന്നും…