സര്‍വകലാശാല ബില്‍ നിയമസഭയില്‍; തട്ടിക്കൂട്ട് ബില്ലെന്ന് വി.ഡി സതീശന്‍

സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമന്ത്രി പി രാജീവ്. പിന്നാലെ തടസവാദങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ആലോചനകളോ ചര്‍ച്ചകളോ ഇല്ലാതെ തട്ടിക്കൂട്ടിയ നിയമമാണിതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ചാന്‍സലറുടെ സ്ഥാനത്ത് ഔദ്യോഗികമായി ഒഴിവുണ്ടായാല്‍ പ്രോ വൈസ് ചാന്‍സലറെ പകരം നിയമിക്കാമെന്ന്…

ലോകത്തിലെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് ബാര്‍ജ് കേരളത്തില്‍

ലോകത്തിലെ ആദ്യത്തെ പൂര്‍ണ്ണമായും ഓട്ടോമേറ്റഡായ ഇലക്ട്രിക് ബാര്‍ജ് നിര്‍മ്മിച്ച സ്ഥലമായി മാറി കേരളം. നോര്‍വ്വേക്ക് വേണ്ടി കൊച്ചി ഷിപ്പ്യാര്‍ഡാണ് ഇവ നിര്‍മ്മിച്ചത്. അതിന്‍റെ കീലിടുന്നതിന് സന്ദര്‍ഭം ലഭിച്ചത് അഭിമാനകരമായ സന്ദര്‍ഭമായി കാണുന്നുവെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രതികരിച്ചു. ‘മലയാളി സിഎംഡി…

13കാരിയെ മയക്കുമരുന്ന് കാരിയറായി ഉപയോഗിച്ച കേസ്; സര്‍വകക്ഷി യോഗം വിളിച്ച് പഞ്ചായത്ത്

കോഴിക്കോട് വടകരയില്‍ 13കാരിയെ ലഹരി നല്‍കി ക്യാരിയര്‍ ആയി ഉപയോഗിച്ച സംഭവത്തില്‍ പഞ്ചായത്ത് സര്‍വകക്ഷി യോഗം വിളിച്ചു. എ ഇ ഒ, സ്‌കൂള്‍ അധികൃതര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ലഹരി മാഫിയ തന്നെ ഉപയോഗപെടുത്തിയതായി പെണ്‍കുട്ടി പൊലീസില്‍ പരാതി…

വിഴിഞ്ഞം സംഘർഷം: എൻഐഎ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി തള്ളി

വിഴിഞ്ഞം സംഘർഷത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.  അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോൾ എൻഐഎ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. വിഴിഞ്ഞം സ്വദേശിയായ റിട്ടയഡ് ഡിവൈഎസ്പിയായിരുന്നു സംഘർഷങ്ങളിൽ എൻഐഎ…

സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച റിട്ട. എസ്.പി. പി.എം.ഹരിദാസ് അന്തരിച്ചു

സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ച റിട്ട. എസ്.പി. പാല്‍ക്കുളങ്ങര ഭാവനയില്‍ പി.എം.ഹരിദാസ് (83) അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1984-ല്‍ ഹരിദാസ് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ആയിരിക്കേയാണ് സുകുമാരക്കുറുപ്പ് കേസ് അന്വേഷിച്ചത്. ജനുവരി 22-ന് കൊല്ലകടവ്…

സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ യുഡിഎഫ്

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ മുൻ മന്ത്രി സജി ചെറിയാനെതിരെ കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ യുഡിഎഫ്. പൊലീസ് കോടതിയിൽ കേസവസാനിപ്പിക്കാനുള്ള അപേക്ഷ നൽകിയാൽ ഉയർന്ന കോടതിയിൽ ചോദ്യം ചെയ്യുമെന്ന് യുഡിഎഫ് വ്യക്തമാക്കി. നേരത്തെ കേസിൽ സജി ചെറിയാനെതിരെ മൊഴി നൽകുകയും, പ്രസംഗത്തിന്‍റെ…

പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചു; സഭ ഇന്നത്തേക്ക് പിരിഞ്ഞു

സര്‍ക്കാര്‍ തസ്തികകളിലെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. പിഎസ്സിയെയും എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ചിനെയും നോക്കുത്തിയാക്കിയെന്നാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം…

വിഴിഞ്ഞം സമരത്തിൽ അനുനയ നീക്കം; മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ അനുനയത്തിന് ഊർജിത നീക്കം. വിഴിഞ്ഞം സമരസമിതിയുമായി സർക്കാരിന്‍റെ ചർച്ചയ്ക്ക് സാധ്യതകൾ തെളിയുന്നു. സമരസമിതി‍യുമായി വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരുടെ യോഗം വിളിച്ചു. ഇന്നു വൈകിട്ട് 5ന് മന്ത്രിസഭാ ഉപസമിതി യോഗം…

ജീവപര്യന്തം വിധിച്ച രാഷ്ട്രീയ തടവുകാർക്കും പുറത്തിറങ്ങാം: ശിക്ഷാ ഇളവുമായി സർക്കാർ

രാഷ്ട്രീയ കുറ്റവാളികൾ ഉൾപ്പെടെയുള്ള തടവുകാരുടെ ശിക്ഷാ കാലാവധി ഇളവു ചെയ്തു വിട്ടയ്ക്കാനുള്ള ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. രാഷ്ട്രീയ കുറ്റവാളികളിൽ കൊലപാതക കേസിൽ ഉൾപ്പെട്ട് 14 വർഷം ശിക്ഷ അനുഭവിക്കാത്തവർക്ക് ശിക്ഷാ ഇളവു ലഭിക്കില്ലെന്ന 2018ലെ ഉത്തരവിലെ നിർദേശം പുതിയ ഉത്തരവിൽ ഒഴിവാക്കി.…

അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷ കേന്ദ്രം അറിയിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ…