കലോത്സവം ആർഭാടങ്ങളുടെ വേദിയാക്കരുത്, അപകടമുണ്ടായാൽ സംഘാടകർക്കെതിരേ നടപടിയെടുക്കണം- ഹൈക്കോടതി

കലോത്സവം ആര്‍ഭാടങ്ങളുടെ വേദിയാക്കരുതെന്ന് ഹൈക്കോടതി. അനാരോഗ്യകരമായ മത്സരങ്ങള്‍ നടക്കുന്നുണ്ടെന്നും കഴിവുണ്ടായിട്ടും പാവപ്പെട്ട നിരവധി കുട്ടികള്‍ക്ക് കലോത്സവത്തിന് പങ്കെടുക്കാനാകുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ അപകടമുണ്ടായാല്‍ സംഘാടകര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ജില്ലാ കലോത്സവങ്ങളിലെ വിധി നിര്‍ണ്ണയം ചോദ്യം…

തൃക്കാക്കരയിലെ തോൽവിക്ക് കാരണം നേതാക്കളുടെ വീഴ്ച

തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പരാജയത്തിനു കാരണം നേതാക്കളുടെ വീഴ്ചയെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രാമകൃഷ്ണനും ഉൾപ്പെട്ട പാർട്ടി കമ്മിഷന്‍റേതാണ് കണ്ടെത്തൽ. ഇന്നു ചേരുന്ന എറണാകുളം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മറ്റിയും റിപ്പോർട്ട് ചർച്ച ചെയ്യും.…

എന്‍ഐഎ റെയ്ഡില്‍ ഒരു പിഎഫ്‌ഐ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. എറണാകുളം എടവനക്കാട് സ്വദേശി മുബാറക്കിനെ ആയുധങ്ങളുമായാണ് കസ്റ്റഡിയിലെടുത്തത്. മുന്‍ നേതാക്കളുടെയും ബന്ധുക്കളുടെയും മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിഎഫ്‌ഐ യൂണിഫോമുകളും എന്‍ഐഎ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. നിരോധിത സംഘടനയായ…

മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതര വാദികളാണ്, എ.കെ ആന്‍റണിക്ക് പിന്തുണയുമായി വി.ഡി സതീശൻ

എ.കെ ആന്‍റണിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ ഹിന്ദുക്കളും ബിജെപിയാണന്ന് പറയുകയല്ല നമ്മുടെ പണി. മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതര വാദികളാണ്. അമ്പലത്തിൽ പോകുന്നവരും കാവി മുണ്ട് ഉടുക്കുന്നവരും കുറി അണിഞ്ഞവരും ബിജെപിയായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇക്കാര്യം താൻ…

ഭീകരപ്രവര്‍ത്തനത്തിന് പിഎഫ്‌ഐ യോഗം ചേര്‍ന്നെന്ന് എന്‍ഐഎ; സംസ്ഥാന വ്യാപകമായി പരിശോധന

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് എന്‍ഐഎ റെയ്ഡ്. പിഎഫ്‌ഐ രണ്ടാം നിര നേതാക്കളെ തേടിയാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. ഫണ്ട് ചെയ്തവരെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തവരെയുമാണ് എന്‍ഐഎ സംഘം അന്വേഷിക്കുന്നത്. ഡല്‍ഹിയില്‍ നിന്നടക്കം ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. എന്‍ഐഎയുടെ പ്രത്യേക സംഘമാണ്…

ചാന്‍സിലര്‍ ബില്ലില്‍ രാജ്ഭവന്‍ നിയമോപദേശം തേടി; സ്ഥിരീകരിച്ച് ഗവര്‍ണര്‍

ചാന്‍സിലര്‍ ബില്ലില്‍ രാജ്ഭവന്‍ നിയമോപദേശം തേടിയെന്ന് സ്ഥിരീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ല് നേരിട്ട് കണ്ടിട്ടില്ല. കണ്‍കറന്‍റ് ലിസ്റ്റില്‍ വരുന്ന വിഷയങ്ങളില്‍ സംസ്ഥാനത്തിന് മാത്രമായി നിയമനിര്‍മാണം പാടില്ല എന്ന അഭിപ്രായമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലില്‍…

‘ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് പിണറായി മാപ്പ് പറയണം’; വി.ഡി സതീശൻ

സോളാർ കേസിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വൈര്യനിര്യാതന ബുദ്ധിയോടെ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാന്‍ ശ്രമിച്ചു. സ്വന്തം പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നവരോട് സിപിഐഎം പണ്ടുമുതൽക്കുതന്നെ അവലംബിച്ചിരുന്ന രീതിയാണ് കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കളോട് കാട്ടിയത്. ഉമ്മന്‍ ചാണ്ടിയുടെ…

ഡിജിറ്റൽ പേയ്മെന്റിലേക്ക് ചുവടുവച്ച് കെഎസ്ആർടിസി, ടിക്കറ്റ് തുക ഇനി ഫോൺപേയിലൂടെ നല്‍കാം

കെഎസ്ആർടിസിയിൽ ഇനി മുതൽ ടിക്കറ്റ് തുക ഫോൺപേയിലൂടെ നൽകാം. ഡിജിറ്റൽ പേയ്മെന്‍റിലേക്ക് കടന്ന് കെഎസ്ആർടിസി. ചില്ലറയെ ചൊല്ലിയുള്ള തർക്കവും ബാലൻസ് കിട്ടിയില്ലന്ന പരാതിയ്ക്കും പരിഹാരം മാത്രവുമല്ല കണ്ടക്ടറുമായി ഇനി തർക്കിക്കേണ്ടിയും വരില്ല. പുതിയ സംവിധാനം ഇന്ന് മുതൽ നിലവിൽ വരും. ബസിനുള്ളിൽ…

ബോബ് മാർലിയുടെ കൊച്ചുമകൻ ജോ മേഴ്‌സാ മാർലി അന്തരിച്ചു

ലോക പ്രശസ്ത ജമൈക്കന്‍ റെഗ്ഗേ സംഗീതഞ്ജനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ബോബ് മാര്‍ലിയുടെ കൊച്ചുമകന്‍ ജോ മേഴ്‌സാ മാര്‍ലി (31) അന്തരിച്ചു. റെഗ്ഗേ ഗായകനായിരുന്നു ജോ മേഴ്‌സോ മാര്‍ലി. സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആസ്ത്മ അറ്റാക്കാണ് മരണകാരണം. 1991 ല്‍…

വർക്കലയിൽ പതിനേഴുകാരിയെ സുഹൃത്ത്‌ വീട്ടിൽനിന്നു വിളിച്ചിറക്കി കഴുത്തറുത്തു കൊന്നു

പതിനേഴുകാരിയായ വിദ്യാർ‌ഥിനിയെ സുഹൃത്ത് വീട്ടിൽനിന്നു വിളിച്ചിറക്കി കഴുത്തറുത്തു കൊന്നു. തിരുവനന്തപുരം ജില്ലയിൽ വർ‌ക്കലയിലെ വടശേരിക്കോണത്ത് ‌തെറ്റിക്കുളം യുപി സ്കൂളിന് സമീപം കുളക്കോടുപൊയ്ക സംഗീതനിവാസിൽ സജീവിന്‍റെയും ശാലിനിയുടെയും മകൾ സംഗീതയാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പള്ളിക്കൽ സ്വദേശി ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിൽ…