ശബരിമല വിമാനത്താവളം; ഭൂമി ഏറ്റെടുക്കാന്‍ പുതുക്കിയ ഉത്തരവിറങ്ങി

നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാൻ അനുമതി നൽകി റവന്യൂവകുപ്പ് പുതുക്കിയ ഉത്തരവ് പുറത്തിറക്കി. വിമാനത്താവളം നിർമിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന് പുറത്തുള്ള 307 ഏക്കർ സ്ഥലം ഏറ്റെടുക്കാനാണ് തീരുമാനം. ആകെ 1039.876 ഹെക്ടർ (2570) ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. കാഞ്ഞിരപ്പള്ളി…

വയനാട്ടില്‍ ഭീതി പരത്തിയ കടുവ ചത്ത നിലയില്‍

വയനാട് വാകേരിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തിയ കടുവ ചത്ത നിലയില്‍. കടുവയുടെ ജഡം സുല്‍ത്താന്‍ ബത്തേരിയിലെ പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി. വ്യാഴാഴ്ചയാണ് ഗാന്ധി നഗറില്‍ കടുവയെ അവശനിലയില്‍ കണ്ടെത്തിയത്. ആറു വയസ്സ് പ്രായമുള്ള പെണ്‍കടുവയാണ് ചത്തത്. പരുക്കില്‍ നിന്നുള്ള…

മോക്ഡ്രില്ലിൽ അടിമുടി അനാസ്ഥ, ഇറങ്ങിയത് എത്ര പേരെന്ന് പോലും അറിയാതെ ഉദ്യോഗസ്ഥർ

ദേശീയ ദുരന്തനിവാരണസേന നടത്തിയ മോക്ഡ്രില്ലിനിടെ കല്ലൂപ്പാറ സ്വദേശി ബിനു സോമൻ മരിച്ച സംഭവത്തിൽ ഗുരുതരമായ വെളിപ്പെടുത്തലുമായി ഒപ്പമുണ്ടായിരുന്നവർ. മോക്ഡ്രില്ലിന്‍റെ ഭാഗമായി എത്രപേരാണ് പുഴയിലിറങ്ങിയതെന്നു പോലും അഗ്നിരക്ഷാ സേനയ്ക്ക് അറിയുമായിരുന്നില്ലെന്നാണ് ആരോപണം. പുഴയിലിറങ്ങാൻ നാലു പേരെയാണ് റവന്യൂ വകുപ്പ് ഒരുക്കിനിർത്തിയത്. മോക്ഡ്രില്ലിനിടെ ഒരാൾ…

സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ജനുവരി നാലിന്

ഭരണഘടനാ വിരുദ്ധ പരാമർശത്തിന്‍റെ പേരി‍ൽ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ, പുതുവർഷത്തിൽ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. ജനുവരി നാലിന് സത്യപ്രതിജ്ഞ ചെയ്യും. വകുപ്പുകൾ ഏതൊക്കെയെന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പച്ചക്കൊടി കാട്ടി. ഈ…

ആന്‍റണി പറഞ്ഞത് കോൺഗ്രസ് നിലപാടെന്ന് ചെന്നിത്തല

മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണിയുടെ മൃദുഹിന്ദുത്വ പരാമര്‍ശത്തെ പിന്തുണച്ച് രമേശ് ചെന്നിത്തല. ഇന്ത്യയിൽ ആകെയുള്ള സ്ഥിതിഗതികൾ വിലയിരുത്തിയാണ് എ.കെ. ആന്‍റണിയുടെ പ്രസ്താവനയെന്ന് ചെന്നിത്തല പറഞ്ഞു. കുറിതൊട്ടാലൊന്നും ആരും ബി.ജെ.പി. ആകില്ല. ഡൽഹിയിൽ ചില പരിപാടികൾ ഉള്ളതുകൊണ്ടാണ് യു.ഡി.എഫ്. യോഗത്തിൽ പങ്കെടുക്കാത്തതെന്നും…

എൻഐഎ റെയ്ഡ്: മുഹമ്മദ് മുബാറക്ക് അറസ്റ്റിൽ

എറണാകുളത്ത് എൻഐഎ റെയ്ഡിൽ ആയുധം കണ്ടെത്തിയതിനെ തുടർന്നു കസ്റ്റഡിയിൽ എടുത്ത മുഹമ്മദ് മുബാറക്കിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. 20 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. എടവനക്കാട് നിന്നാണ് മുബാറക്കിനെ പിടികൂടിയത്. പോപ്പുലർ ഫ്രണ്ടിന്‍റെ ആദ്യകാല പ്രവർത്തകനാണ് മുബാറക്കെന്നാണ് നാട്ടുകാർ പറയുന്നത്. നിയമബിരുദധാരിയായ…

കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടറടക്കം മൂന്ന് പേര്‍ക്ക് തെരുവുനായയുടെ ആക്രമണം

കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് നായയുടെ കടിയേറ്റത്. മൂന്നുപേരും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത്…

ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയുടെ മുഖം മാറ്റി വച്ചു

ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയുടെ മുഖം മാറ്റി വച്ചു. പുതുവർഷതലേന്ന് കത്തിക്കാൻ ഒരുക്കിയിരുന്ന പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖ സാദൃശ്യം ഉണ്ടെന്ന ബിജെപി പ്രവർത്തകരുടെ ആരോപണത്തെ തുടർന്നാണ് മുഖം മാറ്റി വച്ചത്. താടി നീട്ടി, കൊമ്പൻ മീശ വച്ചാണ് പപ്പാഞ്ഞിയുടെ രൂപമാറ്റം വരുത്തിയത്. കൊച്ചിൻ…

പുതുവത്സരം; കൊച്ചി മെട്രോയിൽ 50% കിഴിവ്; സർവീസ് സമയവും നീട്ടി

പുതുവത്സരം പ്രമാണിച്ച് സർവീസ് സമയം നീട്ടി കൊച്ചി മെട്രോ. കൊച്ചി മെട്രോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതുവത്സരത്തെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി കഴിഞ്ഞു. നഗരത്തിന്‍റെ വിവിധയിടങ്ങളിൽ പുതുവർഷ പരിപാടികൾ സംഘടിപ്പിച്ചും സംഗീത വിരുന്നൊരുക്കിയും ജനം ആഘോഷ തിമിർപ്പിലാണ്. പുതുവർഷം…

ശാസ്താംകോട്ട ടൗണിൽ പെൺകുട്ടികൾക്ക് ആൽത്തറയിൽ ഇരിക്കാൻ വിലക്ക് ഏർപ്പെടുത്തി ബോർഡ്; പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ

കൊല്ലം ശാസ്താംകോട്ട ടൗണിൽ പെൺകുട്ടികൾക്ക് ആൽത്തറയിൽ ഇരിക്കാൻ വിലക്ക് ഏർപ്പെടുത്തി ബോർഡ്. ദിവസങ്ങൾക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട ബോർഡ് ആണ് വിവാദമായത്.എന്നാൽ എതിർപ്പ് പ്രകടിപ്പിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ രംഗത്തെത്തി. ആൽത്തറയിൽ ഇരുന്ന് പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർ പെൺകുട്ടികൾക്ക് ഒപ്പം അൽത്തറയിൽ ഇരിക്കുന്ന ചിത്രങ്ങൾ…