ശശി തരൂര്‍ വിശ്വപൗരനെന്ന് സമസ്‌ത

ലോകത്തെ മനസിലാക്കിയ വിശ്വപൗരനാണ് ശശി തരൂരെന്ന് സമസ്‌ത. ശശി തരൂര്‍ നടത്തുന്നത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പര്യടനം. കോൺഗ്രസിനോട് സമസ്തയ്ക്ക് നല്ല സമീപനമാണെന്നും സമസ്‌ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ശശി തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് പ്രതികരണം. എല്ലാ…

കുന്നംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 95 പവൻ സ്വർണം മോഷ്ടിച്ച പ്രതി പിടിയിൽ

തൃശൂർ കുന്നംകുളത്ത് പട്ടാപകൽ വീട് കുത്തിത്തുറന്ന് 95 പവൻ സ്വർണം മോഷ്ടിച്ച പ്രതിയെ പത്ത് ദിവസത്തിനുള്ളിൽ വലയിലാക്കി പൊലീസ്.കുപ്രസിദ്ധ മോഷ്ടാവ് കണ്ണൂർ ഇരിക്കൂർ സ്വദേശിയായ ഇസ്മായിലാണ് പിടിയിലായത്. നഷ്ടപ്പെട്ട 80 പവൻ സ്വർണം പൊലീസ് വീണ്ടെടുത്തു. കണ്ണൂർ ഇരിക്കൂർ സ്വദേശി ദാറുൽ…

കുട്ടനാട്ടിൽ സിപിഎമ്മിൽനിന്ന് വീണ്ടും കൂട്ടരാജി, ഒരു മാസത്തിനിടെ രാജിക്കത്ത് നൽകിയത് 250 പേർ

വിഭാഗീയത രൂക്ഷമായിത്തുടരുന്ന കുട്ടനാട്ടില്‍ സി.പി.എമ്മില്‍ നിന്ന് വീണ്ടും കൂട്ടരാജി. പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളും രാജിക്കത്ത് നല്‍കി. ഒരു മാസത്തിനിടെ 250 പേരാണ് കുട്ടനാട്ടില്‍ പാര്‍ട്ടി വിട്ടത്. ഏരിയ നേതൃത്വവുമായുള്ള ഭിന്നതയാണ് പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളുടെയും കൂട്ടരാജിയിലേക്ക്…

അരവണ വിതരണം നിർത്തും; ഏലയ്ക്ക ഇല്ലാതെ നിർമിക്കും: ദേവസ്വം ബോർഡ് പ്രസിഡന്‍റ്

കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ അരവണ വിതരണം നിർത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ്. ഏലക്ക ഇല്ലാതെയും അരവണ നിർമിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ അനന്തഗോപൻ പറഞ്ഞു. അതേസമയം, പ്രസിഡന്‍റ് പറഞ്ഞെങ്കിലും സന്നിധാനത്ത് അരവണ വിതരണം നിർത്തിവച്ചിട്ടില്ല. അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്ക‍യിൽ…

മഞ്ചേശ്വരം കോഴക്കേസ്: കെ.സുരേന്ദ്രൻ ഒന്നാം പ്രതി; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഒന്നാം പ്രതി. കെ.സുരേന്ദ്രൻ അടക്കം ആറു പേരാണ് കേസിലെ പ്രതികൾ. കേസിൽ കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ജാമ്യമില്ലാ വകുപ്പുകളാണ് ആറുപേർക്കെതിരെയും ചുമത്തിയിരിക്കുന്നത്. കേസിൽ കെ.സുരേന്ദ്രനെ ക്രൈംബ്രാഞ്ച് നേരത്തേ…

ശബരിമലയില്‍ അരവണ വിതരണം ചെയ്യരുതെന്ന് ഹൈക്കോടതി

ശബരിമലയിൽ അരവണ പായസം വിതരണം ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. അരവണയ്ക്കായി ഉപയോഗിക്കുന്ന ഏലയ്ക്ക‍യിൽ കീടനാശിനിയുടെ സാന്നിധ്യം അനുവദനീയമായ അളവിൽ കൂടുതൽ കണ്ടെത്തിയെന്ന് ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈക്കോടതിയിൽ അറിയിച്ചതിനെ തുടർന്നാണിത്. സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫിസർ ഇക്കാര്യം ഉറപ്പാക്കണമെന്നും ഉടൻ നടപ്പാക്കണമെന്നും…

ആശ്രിത നിയമന രീതിയിലെ മാറ്റം; വിയോജിപ്പുമായി സര്‍വീസ് സംഘടനകള്‍

ആശ്രിത നിയമനത്തില്‍ നിലവിലെ രീതിയില്‍ മാറ്റം വരുത്തുന്നതിന്‍റെ ഭാഗമായി സര്‍വീസ് സംഘടനകളുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. നിയമനം പരിമിതപ്പെടുത്തുന്നതും നാലാമത്തെ ശനിയാഴ്ച അവധി നല്‍കുന്നതും പരിഗണിനാ വിഷയങ്ങളാണ്. സര്‍വീസിലിരിക്കെ മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് നേരിട്ട്…

‘കലോത്സവ സ്വാഗതഗാന വിവാദം ഖേദകരം, പരിപാടിയിൽ രാഷ്ട്രീയം ഇല്ലായിരുന്നു; ദൃശ്യാവിഷ്കാരം ഒരുക്കിയ മാതാ കേന്ദ്രം

കലോത്സവ സ്വാഗതഗാന വിവാദത്തില്‍ വിശദീകരണവുമായി ദൃശ്യാവിഷ്കാരം ഒരുക്കിയ സംഘടന. പരിപാടിയിൽ ഒരു രാഷ്ട്രീയവും ഇല്ലായിരുന്നെന്ന് ഗാനം ചിട്ടപ്പെടുത്തിയ പേരാമ്പ്ര മാതാ കേന്ദ്രം ഡയറക്ടർ കനകദാസ് പറഞ്ഞു. ഒരു രാഷ്ട്രീയവും പരിപാടിയിൽ ഇല്ലായിരുന്നു, 96 കലാകാരന്മാരിൽ പല രാഷ്ട്രീയപ്പാർട്ടിയിലും പെട്ടവരുണ്ടെന്നും അദ്ദേഹം പറഞ്ഞു.…

പട്ടയഭൂമിയിലെ നിർമാണം: നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനം

പട്ടയഭൂമിയിലെ നിർമാണങ്ങൾ ക്രമപ്പെടുത്തുന്ന‍തിനു കേരള ഭൂപതിവു നിയമത്തിൽ പുതിയ ഭേദഗതി കൊണ്ടുവരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്‍റേതാണ് തീരുമാനം. പ്രധാനമായും ഇടുക്കിക്കാണ് ഇതു ബാധകം. ഇടുക്കിയിലെ പട്ടയങ്ങളെക്കുറിച്ചുള്ള മറ്റു പരാതികളും പരിഹരിക്കും. കർഷകർ ഉൾപ്പെടെ ആയിരക്കണക്കിനു പേർക്ക് പ്രയോജനക‍രമാകുന്നതാണ് തീരുമാനം.  1960ലെ…

കുടുംബ കോടതി പരിസരത്ത് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. മലപ്പുറം കുടുംബ കോടതി പരിസരത്താണ് സംഭവമുണ്ടായത്. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മേലറ്റൂര്‍ സ്വദേശി റൂബീനയെ(37)ആണ് ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. റൂബീനയുടെ ഭര്‍ത്താവ് മന്‍സൂര്‍ അലിക്കെതിരെ പൊലീസ്…