ഐ.എ.എസ് തലത്തിൽ വൻ അഴിച്ചുപണി; ചിത്ര എസ് പാലക്കാട്‌ കളക്ടർ

ഐ എ എസ് തലത്തിൽ വൻ അഴിച്ചുപണിയുമായി സർക്കാർ. പല ഉദ്യോഗസ്ഥർക്കും പുതിയ ചുമതലയാണ് നൽകിയിരിക്കുന്നത്. മിനി ആന്‍റണിക്ക് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല നൽകിയപ്പോൾ ചിത്ര. എസ് പാലക്കാട്‌ കളക്ടറായി ചുമതലയേൽക്കും. റാണി ജോർജ്ജ് സാമൂഹ്യ നീതി വകുപ്പ്…

കൊച്ചിയിൽ മരപ്പൊത്തിൽ 12 വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കളമശേരിക്കടുത്ത് മഞ്ഞുമ്മലിൽ മരത്തിന്‍റെ പൊത്തിൽ ഉപേക്ഷിച്ച നിലയിൽ വെടിയുണ്ടകൾ കണ്ടെത്തി. റഗുലേറ്റർ കം ബ്രിജിനടുത്തു നിന്നാണ് 12 വെടിയുണ്ടകൾ കണ്ടെത്തിയത്. നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവ മൂടിയിട്ടു. വെടിയുണ്ടകൾക്ക് കാലപ്പഴക്കം തോന്നിക്കുന്നതായി അധികൃതർ അറിയിച്ചു. പിസ്റ്റളിൽ ഉപയോഗിക്കുന്ന…

കൊല്ലപ്പെട്ട പിഎഫ്‌ഐ പ്രവര്‍ത്തകന്‍റെ കുടുംബത്തിനും ജപ്തി നോട്ടീസ്

പാലക്കാട് എലപ്പുള്ളിയിൽ കൊല്ലപ്പെട്ട പിഎഫ്‌ഐ പ്രവര്‍ത്തകന്‍ സുബൈറിന് ജപ്‌തി നോട്ടീസ്. പിഴയടച്ചില്ലെങ്കിൽ മുഴുവന്‍ സ്വത്തുകളും ജപ്തി ചെയ്യുമെന്നാണ് നോട്ടീസിലുള്ളത്.സുബൈർ കൊല്ലപ്പെട്ടത് 2022 ഏപ്രിൽ 15 ന്. പിഎഫ്ഐ ഹർത്താൽ നടന്നത് 2022 സെപ്റ്റംബർ 23 നാണ്. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനും അഞ്ച്…

ഭക്ഷ്യശാലകളിൽ ഹെല്‍ത്ത് കാര്‍ഡ്: ഡോക്ടറുടെ പരിശോധന വേണം, കാലാവധി ഒരു വർഷം

സംസ്ഥാനത്ത് ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനാല്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ…

‘സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം പോരാ’; എല്‍ഡിഎഫ് യോഗത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗണേഷ് കുമാര്‍

സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച് കെ ബി ഗണേഷ് കുമാര്‍. വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ പോരായ്മയുണ്ടെന്നാണ് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ആക്ഷേപം. പദ്ധതികള്‍ പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങുന്നു. എംഎല്‍എമാര്‍ക്കായുള്ള പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിക്കുന്നില്ല. പൊതുമരാമത്ത് വകുപ്പിനേയും വിദ്യാഭ്യാസ വകുപ്പിനേയും…

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റിറ്റ്യൂട്ടിൽ അധ്യാപകരുടെ കൂട്ടരാജി

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട രാജി. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡീന്‍ ഉള്‍പ്പെടെ എട്ട് പേര്‍ രാജിവച്ചു. ഡീന്‍ ചന്ദ്രമോഹന്‍, സിനിമോട്ടോഗ്രാഫി വിഭാഗത്തിലെ ഫൗസിയ, ഓഡിയോ വിഭാഗത്തിലെ വിനോദ്, സിനിമട്ടോഗ്രാഫി വിഭാഗത്തിലെ നന്ദകുമാര്‍, അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡയറക്ഷന്‍-ബാബാനി പ്രമോദി,…

മഞ്ചേശ്വരം കോഴക്കേസ് കെട്ടിച്ചമച്ചത്, പിന്നിൽ മുഖ്യമന്ത്രി പിണറായി; കെ. സുരേന്ദ്രൻ

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൈകളാണെന്നും അദ്ദേഹം ആരോപിച്ചു. പട്ടികജാതി വിഭാഗക്കാരനെ പീഡിപ്പിച്ചുവെന്ന് പരാതിയിലോ, മൊഴിയിലോ എങ്ങും ഇല്ല. രാഷ്ട്രിയ വിരോധം തീർക്കാനുണ്ടാക്കിയ കള്ളക്കേസാണിത്.…

ഓപ്പറേഷൻ ഓയോ റൂംസ്; ലോഡ്ജുകൾ കേന്ദ്രീകരിച്ച് കൊച്ചി പോലീസിന്‍റെ പരിശോധന

ഓപ്പറേഷൻ ഓയോ റൂംസിന് തുടക്കം കുറിച്ച് കൊച്ചി സിറ്റി പൊലീസ്. ലോഡ്ജുകൾ കേന്ദ്രീകരിച്ച് കൊച്ചി പൊലീസ് നടത്തുന്ന പരിശോധനയ്ക്ക് ‘ഓപ്പറേഷൻ ഓയോ റൂംസ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇതിനോടകം നഗരത്തിലെ 182 സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. എംഡിഎംഎ ഉൾപ്പടെ ഉള്ള…

PSC അംഗീകരിച്ച പട്ടിക അട്ടിമറിക്കാൻ നീക്കം, അസാധാരണ ഉത്തരവുമായി സർക്കാർ

വൈസ്ചാന്‍സലര്‍ നിയമനം, അസോസിയേറ്റ് പ്രൊഫസര്‍ നിയമനം തുടങ്ങി യു.ജി.സി. ചട്ടങ്ങള്‍ അട്ടിമറിച്ച നിയമനങ്ങള്‍ക്ക് പുറമേ കോളേജ് പ്രിന്‍സിപ്പല്‍ നിയമനത്തിലും അട്ടിമറി നീക്കം. ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലേക്കുള്ള പി.എസ്.സി. അംഗീകരിച്ച പട്ടികയാണ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നത്. പരാതികളുണ്ടെങ്കില്‍…

അവശ്യമരുന്നുകളുടെ വിലക്കയറ്റത്തെ പ്രതിരോധിക്കാൻ നടപടി

അവശ്യമരുന്നുകളുടെ വിലയില്‍ കഴിഞ്ഞ മാര്‍ച്ചിലുണ്ടായ വിലക്കയറ്റത്തെ പ്രതിരോധിക്കാനുള്ള കൂടുതല്‍ ഇടപെടലുകളുമായി ദേശീയ ഔഷധവില നിയന്ത്രണസമിതി. നിലവില്‍ പട്ടികയിലുള്‍പ്പെട്ടിരുന്ന 112 ഇനങ്ങള്‍ക്കാണ് പുതിയ തീരുമാനത്തോടെ വില കുറയുക. അര്‍ബുദമരുന്നായ ട്രാസ്റ്റുസുമാബിന് 17,984 രൂപയാണ് കുറയുക. 16 ഇനങ്ങള്‍ നിയന്ത്രണപ്പട്ടികയില്‍ പുതിയതായി ചേര്‍ത്തിട്ടുണ്ട്. ഇവയില്‍…