കൊച്ചിയിലെ ബസുകളില്‍ വ്യാപക പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 26 ഡ്രൈവര്‍മാര്‍ പിടിയില്‍

കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിച്ച 26 ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരും നാല് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലായ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയെന്ന് കൊച്ചി ഡിസിപി എസ്. ശശിധരന്‍ പറഞ്ഞു. കൊച്ചിയില്‍ ഇന്ന്…

ഇന്ധന സെസ് വർധന; പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്‍റെ ഭാഗം, ഗവർണർ

ഇന്ധന സെസിലടക്കം നിർദേശങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധങ്ങൾ ജനാധിപത്യത്തിന്‍റെ ഭാഗം. ഇത് തന്‍റെ സർക്കാരാണെന്നും ഗവർണർ പറഞ്ഞു. സർക്കാരിന് ആവശ്യമായ നിർദേശങ്ങൾ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ധനമന്ത്രി കെ എൻ ബാലഗോപാലിന് സുരക്ഷ…

കടുവ ചത്ത സംഭവം; വിവരം നൽകിയ വ്യക്തിയുടെ ആത്മഹത്യ സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കുമെന്ന് വനം മന്ത്രി

വയനാട് അമ്പലവയൽ അമ്പൂത്തി ഭാഗത്ത് കഴിഞ്ഞ ഒന്നാം തീയതി കെണിയിൽപെട്ട് ചത്ത കടുവയെ സംബന്ധിച്ച് വനം വകുപ്പിന് ആദ്യമായി വിവരം നൽകി സഹായിച്ച ഹരി എന്ന ഹരികുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അനുശോചനം രേഖപ്പെടുത്തി. കടുവ ചത്ത…

തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയ്ക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ

കവടിയാറിൽ നടുറോഡിൽ യുവതിക്ക് നേരെ അതിക്രമം. മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊലീസ് പിടികൂടി. യുവതിയെ കടന്നു പിടിച്ചതിന് പ്രാവച്ചമ്പലം സ്വദേശി വൈശാഖാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തെ കവടിയാറിൽ നടുറോഡിൽ വച്ച് യുവതിയെ കടന്നുപിടിക്കാനുള്ള ശ്രമം നടന്നത്. സംഗീത കോളേജിലെ വിദ്യാർത്ഥിനിയാണ് യുവതി.…

‘സംയുക്തയെന്ന് വിളിക്കൂ’; ജാതിവാൽ ഒഴിവാക്കിയെന്ന് നടി സംയുക്ത മേനോൻ

ജാതിവാൽ ഒഴിവാക്കി സിനിമാ താരം സംയുക്ത മേനോൻ. മേനോൻ എന്ന തൻ്റെ ജാതിപ്പേര് ഒഴിവാക്കുകയാണെന്നും ഇനി മുതൽ താൻ സംയുക്ത എന്നാവും അറിയപ്പെടുക എന്നും താരം പറഞ്ഞു. ധനുഷ് നായകനാവുന്ന വാത്തി എന്ന സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് സംയുക്തയുടെ…

രാജ്യം കുതിക്കുമ്പോൾ കേരളം കിതയ്ക്കുന്നു: കെ.സുരേന്ദ്രൻ

രാജ്യം അതിവേഗം വികസനത്തിലേക്കും സാമ്പത്തിക പുരോഗതിയിലേക്കും നീങ്ങുമ്പോൾ കേരളം രാജ്യത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമായി മാറുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ. പാർട്ടി ജില്ലാ കമ്മിറ്റി യോഗം പട്ടിക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ട് വർഷം കൊണ്ട് ബി ജെ…

ലൈഫ് ഭവനനിര്‍മാണം; വീടുകളുടെ എണ്ണത്തെച്ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്

ലൈഫ് പദ്ധതിയിലടക്കം നിര്‍മ്മിച്ച വീടുകളുടെ എണ്ണത്തെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ വാക്‌പോര്. കെ.പി.സി.സി പ്രഖ്യാപിച്ച ആയിരത്തില്‍ എത്ര വീടുകള്‍ പൂര്‍ത്തിയാക്കിയെന്ന മന്ത്രി എം ബി രാജേഷിന്‍റെ ചോദ്യം പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. ജില്ല തിരിച്ചു കണക്ക് എഴുതി നല്‍കാമെന്നായിരുന്നു വി ഡി സതീശന്‍റെ…

പ്രണയദിനത്തിൽ കെഎസ്ആർടിസിയുടെ നൂറാം വിനോദയാത്ര; 1070 രൂപയുടെ ടൂർ പാക്കേജ്

കേരളത്തിലെ പല ജില്ലകളിലും കെഎസ്ആർടിസി വിനോദ സഞ്ചാര പാക്കേജുകൾ ആരംഭിച്ചിരുന്നു. കുറഞ്ഞ ചിലവിൽ ആനവണ്ടിയിൽ കറങ്ങി സ്ഥലങ്ങൾ കണ്ട് ആസ്വദിച്ച് വരാം എന്നതാണ് ആളുകളെ ഇതിലേക്ക് ആകർഷിച്ചത്. ഇപ്പോഴിതാ കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായുള്ള നൂറാമത്തെ വിനോദയാത്ര 14ന് പ്രണയദിനത്തിൽ നടത്താൻ…

വെള്ളത്തിന്‍റെ ചാര്‍ജ് വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

പ്രതിഷേധങ്ങള്‍ക്കിടെ വെളളത്തിന്‍റെ ചാര്‍ജ് കൂട്ടിയുളള പുതുക്കിയ താരിഫ് സർക്കാർ പുറത്തിറക്കി. വിവിധ സ്ലാബുകളിലായി ഗാർഹിക ഉപഭോക്താക്കൾക്ക് മിനിമം 50 മുതൽ 550 വരെയാണ് കൂടുന്നത്. അതിനിടെ, വെള്ളക്കരം കൂട്ടിയ തീരുമാനം നിയമസഭയില്‍ തന്നെ പ്രഖ്യാപിക്കുന്നതായിരുന്നു ഉചിതമെന്ന് സ്പീക്കര്‍ റൂള്‍ ചെയ്തു. ഫെബ്രുവരി…

പാലക്കാട് വീണ്ടും പുലി; വീട്ടിലെത്തി ആടിനെ ആക്രമിച്ചു

മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലയിറങ്ങിയതായി നാട്ടുകാരുടെ പരാതി. ജനവാസ മേഖലയിലിറങ്ങിയ പുലി ആടിനെ ആക്രമിച്ചു. ഹരിദാസന്‍റെ വീട്ടിലാണ് പുലിയുടെ ആക്രമണം ഉണ്ടായത്. ഇന്ന് വൈകിട്ട് വീടിൻ്റെ പുറകുവശത്ത് ആടിനെ മേയ്ക്കാൻ വിട്ടപ്പോഴായിരുന്നു ആക്രമം ഉണ്ടായത്.വീട്ടുകാർ ബഹളം വച്ചതോടെ പുലി ഓടിപ്പോകുകയായിരുന്നു. വീണ്ടും…