താനൂർ ബോട്ട് അപകടം : മരണം 21 ആയി

താനൂർ : വിനോദ സഞ്ചാര ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 21 ആയി. നാല്പതു പേർ കേറിയ ബോട്ടിൽ സഞ്ചരിച്ച അഞ്ചു പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ഇവർക്കായി കോസ്റ്റ് ഗാർഡും നേവിയും രാവിലേ തന്നെ ഊർജിത തിരച്ചിൽ നടത്തും. ഇന്നു…

താനൂർ തൂവൽതീരത്ത് വിനോദയാത്രാ ബോട്ട് മുങ്ങി 8 മരണം, മരിച്ചവരിൽ നാല് കുട്ടികളും

മലപ്പുറം: താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം എട്ടായി. നാല് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബോട്ടില്‍ മുപ്പതിലേറെ ആളുകളുണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. എട്ടു പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കുള്ള തിരച്ചില്‍…

യാത്രക്കാർ ഏറുന്നു , വൈറ്റില കാക്കനാട് റൂട്ടിൽ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിച്ച് വാട്ടർ മെട്രോ

കൊച്ചി : പ്രതിദിന യാത്രക്കാരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ വൈറ്റില-കാക്കനാട് റൂട്ടിലെ കൊച്ചി വാട്ടർ മെട്രോ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ഏപിൽ 27ന് ഈ റൂട്ടിൽ സർവ്വീസ് ആരംഭിച്ചപ്പോൾ പീക്ക് അവറുകളിൽ രാവിലെ 8 മുതൽ 11 മണി വരെയും വൈകിട്ട്…

എഐ ക്യാമറ, കെ ഫോണ്‍ ഇടപാട് :  ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയിലേക്ക്

തിരുവനന്തപുരം: എഐ ക്യാമറ, കെ ഫോണ്‍ ഇടപാടുകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടതിയിലേക്ക്. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.  തെളിവുകള്‍ പുറത്തു വന്നിട്ടും മുഖ്യമന്ത്രി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാന്‍ ശ്രമിക്കുകയാണ്. ജുഡീഷ്യല്‍…

എഐ ക്യാമറ പദ്ധതിക്കായി ഖജനാവിൽനിന്ന് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല, എവിടെയാണ് അഴിമതി?’’– സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം :  റോഡ് ക്യാമറ പദ്ധതിക്കെതിരായ ആരോപണങ്ങൾ സർക്കാരിന്റെ നേട്ടങ്ങൾ മറയ്ക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പദ്ധതിയിൽ നയാപൈസയുടെ അഴിമതിയില്ല. 232 കോടിയുടേതാണ് ഭരണാനുമതി. ക്യാമറകൾ സ്ഥാപിക്കാൻ ചെലവായത് 142 കോടി രൂപയാണ്. അഞ്ചു വർഷത്തെ പ്രവർത്തനത്തിന് 56.24 കോടി…

ആതിരയുടെ ജീവനെടുത്ത് മൂന്നാം ദിവസം റീൽസ്,സഹപ്രവർത്തകയെ അഖിൽ കൊന്നത് ആഭരണങ്ങൾ തിരികെ ചോദിച്ചതിന്

കൊച്ചി: അങ്കമാലിയിലെ സൂപ്പർ മാർക്കറ്റ്  ജീവനക്കാരിയായിരുന്ന ആതിരയെ സഹപ്രവർത്തകനായ അഖിൽ കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. എറണാകുളം റൂറൽ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇപ്പോൾ റിമാൻഡിൽ കഴിയുന്ന അഖിലിനെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ…

കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ബിഎംഎസ് പണിമുടക്ക്, സമരം ചെയ്യുന്നവരുടെ ശമ്പളം പിടിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ബിഎംഎസ് പണിമുടക്ക്. ശമ്പളം ഗഡുക്കളായി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് 24 മണിക്കൂര്‍ പണിമുടക്ക്. സര്‍വ്വീസുകള്‍ മുടങ്ങിയേക്കും. ഏപ്രില്‍ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാത്തതിനെ തുടര്‍ന്ന് സിഐടിയുവിന്റേയും ടിഡിഎഫിന്റേയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചീഫ് ഓഫീസിന് മുന്നില്‍ സമരം…

ഹജ്ജ് യാത്രാനിരക്ക് പ്രഖ്യാപിച്ചു, കൂടിയ നിരക്ക് കണ്ണൂരിൽ നിന്ന്

കൊച്ചി: ഈ വർഷത്തെ ഹജ്ജ് തീർഥാടകർക്കുള്ള യാത്രാനിരക്ക് നിശ്ചയിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് 3,53,313 രൂപയും കൊച്ചിയിൽ നിന്ന് 3,53,967 രൂപയും കണ്ണൂരിൽ നിന്ന് 3,55,506 രൂപയും ആണ് നിരക്ക്. ഈ മാസം 15 ആണ് അവസാന തിയതി.  നേരത്തെ അടച്ച…

മോക്ക ചുഴലിക്കാറ്റ് വരുന്നു, അടുത്ത 5 ദിവസം കേരളത്തിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴ

തിരുവനന്തപുരം : ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ച​ക്ര​വാ​ത​ച്ചു​ഴി നാളെയോടെ ന്യൂ​ന​മ​ര്‍​ദ​മാ​യും ചൊവ്വാഴ്ച  തീ​വ്ര​ന്യൂ​ന​മ​ര്‍​ദ​മാ​യും ശ​ക്തി പ്രാ​പി​ച്ചേക്കും. വരുന്ന അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. തീവ്ര ന്യൂനമർദം പിന്നീട്  വടക്ക് ദിശയിലേക്ക് പ്രവഹിച്ച് മധ്യ…

അവ്യക്തത നീങ്ങി , ഏപ്രിൽ 10 മുതലുള്ള അപേക്ഷകൾക്ക് പുതുക്കിയ കെട്ടിടനിർമാണ ഫീസ്

തിരുവനന്തപുരം : പുതുക്കിയ കെട്ടിടനിർമാണ ഫീസ് ഈടാക്കുന്നതിലെ അവ്യക്തതകൾ നീക്കി തദ്ദേശ സ്വയംഭരണ വകുപ്പ്. കെട്ടിടനിർമ്മാണ പെർമിറ്റിന് ഓൺലൈനായും ഓഫ് ലൈനായും ഏപ്രിൽ 9 വരെ സമർപ്പിച്ച എല്ലാ അപേക്ഷകൾക്കും പഴയ ഫീസായിരിക്കും ബാധകമെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ഇതിന്റെ സർക്കാർ…