താ​നൂ​ര്‍ ജു​മാ​മ​സ്ജി​ദി​ലെ ഖ​ബ​റി​സ്ഥാ​നി​ല്‍ അവർ 11 പേരും ഇനി എന്നും ഒന്നിച്ചുറങ്ങും

മ​ല​പ്പു​റം: താ​നൂ​ര്‍ ബോ​ട്ട് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ഒ​രു​കു​ടും​ബ​ത്തി​ലെ 11 പേ​ര്‍​ക്ക് ഒ​ന്നി​ച്ച് അ​ന്ത്യ​യാ​ത്ര. താ​നൂ​ര്‍ ജു​മാ​മ​സ്ജി​ദി​ലെ ഖ​ബ​റി​സ്ഥാ​നി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ഒ​രു​മി​ച്ചാ​ണ് ഖ​ബ​ര്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. താ​നൂ​ര്‍ കു​ന്നു​മ്മ​ല്‍ സൈ​ത​ല​വി, സ​ഹോ​ദ​ര​ന്‍ സി​റാ​ജ് എ​ന്നി​വ​രു​ടെ ഭാ​ര്യ​മാ​രും മ​ക്ക​ളും ര​ണ്ട് ബ​ന്ധു​ക്ക​ളും ഉ​ള്‍​പ്പ​ടെ 11 പേ​രു​ടെ…

താ​നൂ​ര്‍ ദു​ര​ന്തം: ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു ; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 10 ലക്ഷം രൂപ ധ​ന​സ​ഹാ​യം

മലപ്പുറം : താനൂർ ഒട്ടുംപുറം പൂരപ്പുഴയിൽ തൂവൽതീരത്തിനുസമീപം സ്വകാര്യ വിനോദയാത്രാ ബോട്ട്‌ മറിഞ്ഞ്‌ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയിലുള്ളവരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. പ്രതിപക്ഷവും…

താനൂർ ബോട്ടപകടം : 8 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം പൂർത്തിയാക്കി കൈമാറി

താനൂർ : ഉല്ലാസ ബോട്ടടപകടത്തിൽ മരണപ്പെട്ട 22 പേരിൽ 8 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങളാണ് വിട്ടുനല്കിയതെന്നു ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിന്ന്…

ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടികയൊന്നും അമ്മയുടെ കൈയിലില്ല, ബാബുരാജിനെ തള്ളി ഇടവേള ബാബു

കൊച്ചി: ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക താരസംഘടനയായ 'അമ്മ'യുടെ പക്കലുണ്ടെന്ന ബാബുരാജിന്റെ വെളിപ്പെടുത്തൽ തള്ളി ജനറൽ സെക്രട്ടറി ഇടവേള ബാബു. തന്റെ കൈയിൽ നടന്മാരുടെ പട്ടികയൊന്നുമില്ലെന്നും നിർമ്മാതാക്കൾ ഇതുവരെ രേഖാമൂലം പരാതിനൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'എന്റെ കൈയില്‍ പട്ടികയൊന്നും ഇല്ല. നിര്‍മ്മാതാക്കള്‍…

കെട്ടിട പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാരിനോട് സി.പി.എം, കു​റ​ഞ്ഞ​ ​നി​ര​ക്ക് ഈ​ടാ​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സ്​ നി​ർ​ദേ​ശം

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ കെട്ടിടനിർമ്മാണ പെർമിറ്റ് ഫീസ് കൂട്ടിയതിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഇത് കുറയ്ക്കാൻ സി.പി.എം സംസ്ഥാനസമിതി സർക്കാരിനോട് നിർദ്ദേശിച്ചു. ഇന്നലത്തെ സംസ്ഥാനസമിതി യോഗത്തിൽ വിഷയം ചർച്ചയായി. വർദ്ധന ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയതായും തിരിച്ചടിയാകുമെന്ന ആശങ്കയുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു.…

താനൂർ ബോട്ടപകടം : ബോട്ടുടമ നാസർ ഒളിവിൽ, നരഹത്യക്ക് കേസ്

താനൂർ : 22 പേർ മരിച്ച താനൂർ അപക‌ടത്തിൽ ബോട്ട് ഉടമയ്ക്കെതിരെ കേസെടുത്തു. ബോട്ടുടമ താനൂർ സ്വദേശി നാസർ ഒളിവിലാണ്. ഇയാൾക്കെതിരെ നരഹത്യ ഉൾപ്പെടെ വകുപ്പുകൾ ചുമത്തി ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ‌മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ബോട്ട് യാത്രയെന്ന് പൊലീസ് സ്ഥിരീകരിച്ചു.…

കെഎസ്ആർടിസി : ബിഎംഎസ് പണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ബിഎംഎസ് യൂണിയൻ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു. ശമ്പളം പൂർണമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് . സമരം ചെയ്യുന്നവർക്കെതിരെ ഡയസ്നോൺ പ്രഖ്യാപിച്ചു. അർധ രാത്രി 12 മണിക്ക് തുടങ്ങിയ സമരം 24 മണിക്കൂർ നേരത്തേക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.  ശമ്പളത്തിന്റെ ആദ്യ…

താനൂരിലെ ബോട്ട് രൂപമാറ്റം വരുത്തിയത്, ബോട്ട് സർവീസിന് ഇറങ്ങിയത് രജിസ്ട്രേഷന് മുൻപ് 

താനൂർ : താനൂരിൽ അപകടത്തിൽപെട്ട ബോട്ട്, മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തിയതെന്ന് ആരോപണം. രൂപമാറ്റം നടത്തിയത് പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വച്ച്. ആലപ്പുഴ പോർട്ട് ചീഫ് സർവേയർ കഴിഞ്ഞ മാസം ബോട്ട് സർവേ നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽ‌കിയതായും സൂചന.…

ബോട്ട് മുങ്ങിയത് വള്ളംകളി നടക്കുന്ന ആഴമുള്ള ഭാഗത്ത്, വേണ്ടത്ര ലൈഫ് ജാക്കറ്റുകൾ ഉണ്ടായിരുന്നില്ല

താനൂർ : 21 പേരുടെ മരണത്തിനിടയാക്കിയ വിനോദ സഞ്ചാര ബോട്ട് മുങ്ങിയത് വള്ളം കളി നടക്കുന്ന ആഴമേറിയ ഭാഗത്തെന്ന് അപകടത്തിൽ നിന്നും രക്ഷപെട്ട താനൂർ സ്വദേശി ഷഫീഖ്. ബോട്ടിൽ 40–50 യാത്രക്കാരുണ്ടായിരുന്നു. രാത്രി ഏഴു മണിയോടെയാണ് അവസാന ട്രിപ്പിനായി ബോട്ട് എടുത്തതെന്ന്…

താനൂർ ബോട്ട് അപകടം : രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായത് വെളിച്ചക്കുറവും ഇടുങ്ങിയ വഴികളും

താനൂർ :താനൂരില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായത് വെളിച്ചക്കുറവും ഇടുങ്ങിയ വഴികളും.അപകടം സംഭവിച്ച് അധികം വൈകാതെ വെളിച്ചം മങ്ങിയത് പ്രശ്നമായി. നാട്ടുകാരും ഇവിടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുമാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ചെറിയ തോണികളിലായിരുന്നു രക്ഷാപ്രവർത്തനത്തിന്റെ തുടക്കം. ബോട്ട് മറിഞ്ഞത് ചെളി നിറഞ്ഞ ഭാഗത്തായത്…