വന്ദനദാസ് കൊലക്കേസ്; പ്രതി സന്ദീപിന് മാനസികപ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർ
തിരുവനന്തപുരം: കൊട്ടാരക്കരയില്‍ ഡോ. വന്ദനദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ അരുണ്‍ ജയിലിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കേണ്ട മാനസികപ്രശ്നങ്ങള്‍ സന്ദീപിനില്ലെന്നും എല്ലാ കാര്യങ്ങളെക്കുറിച്ചും സന്ദീപ് കൃത്യമായി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍ നല്കിയ…