മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് ; മത്സ്യബന്ധനത്തിന് തടസമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള - കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര…

ബിഷപ്പ് പ്ലാംപാനിയുടെ പ്രസ്താവനക്കെതിരെ പി ജയരാജന്‍

കണ്ണൂര്‍ : രാഷ്ട്രീയ രക്തസാക്ഷികള്‍ക്കെതിരായ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പ്ലാംപാനിയുടെ പ്രസ്താവനക്കെതിരെ സിപിഎം നേതാവ് പി ജയരാജന്‍. ബിഷപ്പിന്റെ പ്രസ്താവന ഖേദകരമാണ്. ചിന്താശേഷിയുള്ള ജനങ്ങള്‍ ഇതു തള്ളിക്കളയും. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തെ ബിഷപ്പ് പ്ലാംപാനി എങ്ങനെ കാണുമെന്ന് പി ജയരാജന്‍…

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: ഫോർട്ട് കൊച്ചിയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. പള്ളുരുത്തി സ്വദേശി മുഹമ്മദ് നായിഫാണ് തിരിയിൽ പെട്ടത്. ഇന്ന് രാവിലെ ഫോർട്ട് കൊച്ചി സൗദി കടപ്പുറത്ത് വച്ചാണ് സംഭവം. തിരയില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിക്കായി ഉടന്‍ തന്നെ കോസ്്റ്റല്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു.…

രക്തസാക്ഷികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബിഷപ്പ് പ്ലാംപാനി

കണ്ണൂര്‍: രാഷ്ട്രീയ രക്തസാക്ഷികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി തലശ്ശേരി അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പ്ലാംപാനി. കണ്ടവന്മാരോട് അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണ് രക്തസാക്ഷികള്‍. പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് വീണു മരിച്ചവരുമുണ്ടാകാമെന്ന്  ബിഷപ്പ് പറഞ്ഞു. കണ്ണൂര്‍ ചെറുപുഴയില്‍ കെസിവൈഎം യുവജനദിനാഘോഷ…

പ്രതിഷേധം ന്യായം പൂഞ്ഞാർ എംഎൽഎയും ചീഫ് വിപ്പും

കോട്ടയം: കണമലയിലെ കാട്ടുപോത്ത് ആക്രമണത്തിൽ കെസിബിസി പ്രതികരണത്തെ പിന്തുണച്ച് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. വീട്ടിൽക്കയറിയാണ് കാട്ടുപോത്ത് കുത്തിക്കൊന്നത്. ഇതിൽ കെസിബിസിയുടെ ഭാഗത്തുനിന്നുണ്ടായത് സ്വാഭാവിക പ്രതികരണമാണ്. സർക്കാർ വകുപ്പുകൾ രണ്ടു നിലപാട് എടുക്കുന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും ജയരാജ് പറഞ്ഞു. അതേസമയം,…

സര്‍ക്കാര്‍ വാഹനങ്ങളിലെ ഫ്‌ളാഷ് ലൈറ്റുകള്‍ക്കും, മോഡിഫിക്കേഷന്‍ വരുത്തുന്ന യൂട്യൂബര്‍മാര്‍ക്കെതിരെയും നടപടി

തിരുവനന്തപുരം : സര്‍ക്കാര്‍ വാഹനങ്ങളിലെ എല്‍ഇഡി, ഫ്‌ളാഷ് ലൈറ്റുകള്‍ പിടിക്കാന്‍ നിര്‍ദേശം. ഹൈക്കോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ വാഹനങ്ങളില്‍ നിയമവിരുദ്ധമായി പിടിപ്പിച്ചിരിക്കുന്ന എല്‍ഇഡി, ഫ്‌ളാഷ് ലൈറ്റുകള്‍ പിടികൂടി പിഴ ചുമത്താന്‍ ഗതാഗത കമ്മീഷണര്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ വാഹനങ്ങളിലായാലും നിയമവിരുദ്ധമായി…

പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ ; ഒരാള്‍ കൂടി അറസ്റ്റില്‍

പത്തനംതിട് : പെരിയാര്‍ ടൈഗര്‍ റിസര്‍വിന് കീഴിലുള്ള പൊന്നമ്പലമേട്ടില്‍ അനധികൃതമായി പ്രവേശിച്ച് പൂജ നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സംഭവത്തില്‍ ഇടനിലക്കാരനായി നിന്ന കുമളി സ്വദേശി ചന്ദ്രശേഖരനെ കട്ടപ്പനയില്‍ നിന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കേസില്‍ അറസ്റ്റിലായ രണ്ടു വനംവകുപ്പ്…

പ്രകടിപ്പിച്ചത് ജനങ്ങളുടെ വികാരം : മന്ത്രിക്ക് മറുപടിയുമായി കെസിബിസി

കോഴിക്കോട് : കാട്ടുപോത്ത് ആക്രമണത്തില്‍ മന്ത്രിയുടെ പ്രതികരണത്തിനെതിരെ കെസിബിസി. സാധാരണ ജനങ്ങളുടെ വികാരമാണ് കെസിബിസി പ്രകടിപ്പിച്ചതെന്ന് വക്താവ് ഫാദര്‍ ജേക്കബ് പാലക്കാപ്പള്ളി പറഞ്ഞു. ഇത് സര്‍ക്കാരിനോടുള്ള വെല്ലുവിളിയല്ല. പ്രതികരണം പ്രകോപനപരമെന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും ഫാദര്‍ പാലക്കാപ്പള്ളി പറഞ്ഞു.  കെസിബിസി പ്രതികരിച്ചത് മാന്യമായാണ്.…

എല്ലാവര്‍ക്കും അവസരം, പ്ലസ് വണ്‍ സീറ്റുകളുടെ പട്ടിക തയ്യാറാക്കും : വിദ്യാഭ്യാസ മന്ത്രി 

തിരുവനന്തപുരം : എല്ലാ കുട്ടികള്‍ക്കും പ്രവേശനം ലഭിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി താലൂക്ക് അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ സീറ്റുകളുടെ പട്ടിക തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠിക്കാന്‍ അവസരം ഉണ്ടാകും. കഴിഞ്ഞവര്‍ഷം സീറ്റ് കൂട്ടിയിരുന്നു ഇക്കൊല്ലം അത്…

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്‍ക്കെത്തിയ വയോധികൻ മരിച്ച നിലയിൽ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്‍ക്കെത്തിയ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുളത്തുപ്പുഴ സ്വദേശിയായ 76 വയസ്സുള്ള മുരളീധരൻ ആണ് വാർഡിനുള്ളിൽ തൂങ്ങിമരിച്ചത്. യൂറോളജി വാര്‍ഡില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു മുരളീധരൻ. പുലര്‍ച്ചെ നാല് മണിയോടെ കൂടെയുണ്ടായിരുന്നവര്‍ ഉറക്കമുണര്‍ന്ന് നോക്കിയപ്പോഴാണ്…