പൂഞ്ചിൽ വൻ ആയുധശേഖരവും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ജമ്മു കശ്മീരിലെ അതിർത്തി ജില്ലയായ പൂഞ്ചിൽ വൻ ആയുധശേഖരവും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഭീകരരുടെ ഒളിത്താവളത്തിൽ സുരക്ഷാ സേന നടത്തിയ പരിശോധനയിൽ രണ്ട് എകെ റൈഫിളുകൾ, ആറ് വെടിക്കോപ്പുകൾ, 69 വെടിയുണ്ടകൾ, ഒരു പിസ്റ്റൾ, അഞ്ച് ഹാൻഡ് ഗ്രനേഡുകൾ എന്നിവ കണ്ടെടുത്തു.…

അഫ്ഗാനിസ്താനിലെ മതപഠനശാലയിൽ സ്ഫോടനം; 16 പേർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താനിലെ സമംഗൻ പ്രവിശ്യയുടെ മധ്യഭാഗത്തുള്ള അയ്ബാക്ക് നഗരത്തിൽ വൻ സ്ഫോടനം. 16 പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ടെലിവിഷൻ ചാനലായ ടോലോന്യൂസ് റിപ്പോർട്ട് ചെയ്തു. അയ്ബക് നഗരത്തിലെ ജഹ്ദിയ സെമിനാരിയിലാണ് സ്ഫോടനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉച്ചകഴിഞ്ഞ്…

ചൈനീസ് മുൻ പ്രസിഡന്‍റ് ജിയാങ് സെമിൻ അന്തരിച്ചു

മുന്‍ ചൈനീസ് പ്രസിഡന്‍റും ചൈനയുടെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയര്‍മാനുമായിരുന്ന ജിയാങ് സെമിന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തിന്‍റെ ജന്മനാടായ ഷാങ്ഹായിയില്‍ വെച്ചായിരുന്നു അന്ത്യം. രക്താര്‍ബുദ ബാധിതനായിരുന്നുവെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. 1989-ലെ പ്രക്ഷോഭത്തിന് പിന്നാലെയാണ് ജിയാങ് ചൈനയുടെ…

സൗദിയില്‍ നാശം വിതച്ച് പെരുമഴ

സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഇന്നലെയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തീരദേശ നഗരമായ ജിദ്ദയില്‍ കനത്ത മഴയും അതിശക്തമായ കാറ്റുമാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച ശക്തിമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടയ്ക്കുകയും വിമാനങ്ങള്‍ വൈകിപ്പിക്കുകയും ചെയ്തു. മരണപ്പെയ്ത്തില്‍ റോഡുകള്‍ മുങ്ങിയതിനെത്തുടര്‍ന്ന്…

അസിം മുനീർ പാക്ക് സൈനിക മേധാവി; ഇമ്രാൻ പുറത്താക്കിയ ഐഎസ്‌ഐ തലവൻ

പാക്കിസ്ഥാന്‍റെ അടുത്ത സൈനിക മേധാവിയായി ലഫ്. ജനറൽ അസിം മുനീറിനെ നിയമിച്ചു. ആറു വർഷത്തെ സേവനത്തിനുശേഷം നവംബർ 29ന് വിരമിക്കുന്ന നിലവിലെ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയ്ക്കു പകരമാണ് അസിം മുനീറിന്‍റെ നിയമനം. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവി,…

അടച്ചിട്ടിട്ടും രക്ഷയില്ല; ചൈനയിൽ കോവിഡ് വ്യാപനം കൂടുന്നു

കോവിഡിനെ തടയാൻ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അടച്ചിടൽ തുടരുന്ന ചൈനയിൽ വീണ്ടും രൂക്ഷമായ രോഗവ്യാപനം. ബുധനാഴ്‌ച മാത്രം രാജ്യത്ത് 31,527 കേസുകളാണ് റിപ്പോർട്ട് ചെയ്‌‌തത്. ഇതിൽ 27,517പേർക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നുവെന്നു നാഷനൽ ഹെൽത്ത് ബ്യൂറോ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 13നുശേഷം ആദ്യമായാണ്…

തായ്‌ലൻഡിൽ കാർ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, 30 പേർക്ക് പരുക്കേറ്റു

തെക്കൻ തായ്‌ലൻഡിലെ പൊലീസ് കോമ്പൗണ്ടിനുള്ളിൽ കാർ ബോംബ് പൊട്ടിത്തെറിച്ച് ഒരു മരണം. 30 പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടത് ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നും റിപ്പോർട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ‘ഒരു കാർ ബോംബായിരുന്നു പൊട്ടിത്തെറിച്ചത്. പ്രദേശത്ത്…

കുർദ് മേഖലകളിൽ തുർക്കിയുടെ വ്യോമാക്രമണം

തുർക്കിയുടെ യുദ്ധവിമാനങ്ങൾ സിറിയയിലെയും ഇറാഖിലെയും കുർദ് മേഖലകളിൽ ബോംബാക്രമണം നടത്തി. ഈ മാസം 13ന് ഇസ്തംബുൾ നഗരത്തിലുണ്ടായ ബോംബ് സ്ഫോടനത്തിനു തിരിച്ചടിയാണിതെന്നു പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 6 പേർ കൊല്ലപ്പെടുകയും 80ലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്ത സ്ഫോടനത്തിനു പിന്നിൽ കുർദ് ഭീകരരാണെന്നു…

മോദി-ഋഷി കൂടിക്കാഴ്ച; ഇന്ത്യക്കാര്‍ക്ക് 3,000 വിസകള്‍ അനുവദിച്ച് യുകെ

ഇന്ത്യക്കാര്‍ക്ക് ഓരോ വർഷവും 3,000 വിസകൾ അനുവദിക്കുമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് യുകെയിൽ ജോലി ചെയ്യുന്നതിനാണ് വിസ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ്…

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് മോദി

റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെയാണ് നയതന്ത്ര ചർച്ചയിലൂടെ സംഘർഷം അവസാനിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധമുണ്ടാക്കിയ നഷ്ടം ഓർമ്മിപ്പിച്ചാണ് മോദിയുടെ വാക്കുകൾ.  കൊവിഡാനന്തര ലോകം പടുത്തുയർത്തേണ്ട ചുമതല നമ്മുടെ ചുമലിലാണ്. സമാധാനവും…