ഹോണ്ട കാറുകൾക്ക് ഇനി വില കൂടും

ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ട എല്ലാ മോഡലുകൾക്കും വില കൂട്ടാൻ തീരുമാനിച്ചു. ജനുവരി മുതൽ വിവിധ മോഡലുകൾക്ക് 30,000 രൂപ വരെ വർധിപ്പിക്കുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്തത്.  ‘അസംസ്‌കൃത വസ്തുക്കളുടെ വില വർധന കണക്കിലെടുത്താണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്. ജനുവരി 23…

അടുത്തകൊല്ലം രാജ്യം അഞ്ചുശതമാനം വളർച്ചാനിരക്ക് കൈവരിക്കാൻ ബുദ്ധിമുട്ടും-രഘുറാം രാജൻ

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും അടുത്ത സാമ്പത്തികവര്‍ഷം ദുഷ്‌കരമായിരിക്കുമെന്ന് ആര്‍.ബി.ഐ. മുന്‍ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം. പലിശ നിരക്കുകള്‍ ഉയരുകയും കയറ്റുമതി…

ലോകത്തിലെ ശക്തയായ സ്ത്രീ; ഫോബ്‌സ് പട്ടികയില്‍ വീണ്ടും ഇടം നേടി നിർമലാ സീതാരാമൻ

ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്‌സ് പട്ടികയിൽ വീണ്ടും ഇടംപിടിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇത് നാലാം തവണയാണ് നിര്‍മ്മല സീതാരാമന്‍ പട്ടികയില്‍ ഇടം നേടുന്നത്. കേന്ദ്ര മന്ത്രി ഉള്‍പ്പടെ ആറ് പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഫോബ്‌സ്…

റിപ്പോ നിരക്ക് 6.25% ആയി; വായ്പ പലിശ നിരക്ക് ഉയരും

റിപ്പോ നിരക്ക് ഉയർത്തി ആർബിഐ. റിപ്പോ നിരക്ക് 35 ബെയ്‌സ് പോയിന്‍റ് ഉയർന്നതോടെ 6.25% ൽ എത്തി. 2018 ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് ഇത്രയധികം ഉയരുന്നത്. ഇതോടെ കാർ, ഭവന വായ്പാ നിരക്കുകളും ഉയരുമെന്നാണ് റിപ്പോർട്ട്.  ഈ സാമ്പത്തിക…

ഇന്ത്യയുടെ ഡിജിറ്റൽ കറൻസി ഇ-റുപേ നാളെ മുതൽ

ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ രൂപ, ഇ- റുപേ നാളെ എത്തും. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന രൂപയുടെ അതേ മൂല്യം തന്നെയായിരിക്കും ഡിജിറ്റൽ രൂപയ്ക്കും. ഡിജിറ്റൽ രൂപയെന്നാൽ കറൻസിയുടെ ഇലക്ട്രോണിക് പതിപ്പാണ്. ബാങ്ക് നൽകുന്ന ഡിജിറ്റൽ വാലറ്റ് വഴിയാണ് ഡിജിറ്റൽ രൂപ ഉപയോഗിച്ചുള്ള…

ഇനിമുതല്‍ ബ്ലൂ ടിക് മാത്രമല്ല, ഗ്രേ ടിക്കും ഗോള്‍ഡ് ടിക്കും; പുതിയ മാറ്റങ്ങളുമായി ട്വിറ്റർ

ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതോടെ നിരവധി മാറ്റങ്ങളാണ് നടപ്പിലാക്കിയത്. അതിൽ ഒന്നായിരുന്നു തുക നൽകി ബ്ലൂ ടിക്ക് സ്വന്തമാക്കാമെന്ന മാറ്റം. കൃത്യമായ വെരിഫിക്കേഷന്‍ പ്രക്രിയയിലൂടെ യഥാര്‍ത്ഥ അക്കൗണ്ടുകള്‍ക്ക് ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്ന ബാഡ്ജ് ആയിരുന്നു വേരിഫൈഡ് ബാഡ്ജ്. എട്ട് ഡോളര്‍ നല്‍കുന്ന…

ഓണ്‍ലൈനില്‍ ജീന്‍സ് ഓര്‍ഡര്‍ ചെയ്തു; യുവതിക്ക് കിട്ടിയത് ബാഗ് നിറയെ സവാള

ഓണ്‍ലൈന്‍ ഷോപ്പിങ് ചെയ്യാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. അവശ്യ സാധനങ്ങൾ വാതില്‍ക്കല്‍ എത്തിക്കുന്ന സൗകര്യവും വിലക്കുറവുമാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങൾ. എന്നാൽ ഓണ്‍ലൈന്‍ ഷോപ്പിങിൽ ചില റിസ്കുകൾ മറഞ്ഞിരിക്കുന്നുണ്ട്. നിരവധി ആളുകൾ ഓണ്‍ലൈനില്‍ പണമടച്ച് കാത്തിരുന്ന് പറ്റിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ജീന്‍സിന് ഓര്‍ഡര്‍…

ഒന്നര ലക്ഷം കോടി കടന്ന് ജിഎസ്‌ടി വരുമാനം

ജിഎസ്ടി ഏർപ്പെടുത്തിയ ശേഷമുള്ള രണ്ടാമത്തെ ഉയർന്ന നികുതി വരുമാനം ഒക്ടോബറിൽ. 1.51 ലക്ഷം കോടി രൂപയാണ് വരുമാനം. തുടർച്ചയായി എട്ടാം മാസമാണ് വരുമാനം 1.4 ലക്ഷം കോടി രൂപ കടക്കുന്നത്. ജിഎസ്ടി തുടങ്ങിയ ശേഷം 1.5 ലക്ഷം കോടി രൂപയ്ക്കു മുകളിൽ…