150+! പിടിവിട്ട് കോഴിവില

150+! പിടിവിട്ട് കോഴിവില

കൊച്ചി : ഉൽപ്പാദനം കുറഞ്ഞതോടെ സംസ്ഥാനത്തെ ഇറച്ചിക്കോഴി വില കിലോ 150 രൂപക്ക് മുകളിലെത്തി. രണ്ടാഴ്ചയ്ക്കിടെ 25 രൂപയുടെ വർധന. വേനലവധിക്കാലത്ത് വിൽപ്പന വർധിച്ചതും വിലക്കയറ്റത്തിന് കാരണമായി. ഇറച്ചിക്കോഴികൾ ഇറക്കുമതി ചെയ്യുന്ന തമിഴ്നാട്ടിലെയും പെരുമ്പാവൂർ, പാലാ എന്നിവിടങ്ങളിലെയും ഫാമുകളിൽ ഉൽപ്പാദനം കുറഞ്ഞു.…
500 ചതുരശ്ര മീറ്ററിൽ കൂടുതൽ ഭൂമി വികസിപ്പിച്ചാൽ അത് റിയൽ എസ്റ്റേറ്റ് പ്രൊജക്ട്

500 ചതുരശ്ര മീറ്ററിൽ കൂടുതൽ ഭൂമി വികസിപ്പിച്ചാൽ അത് റിയൽ എസ്റ്റേറ്റ് പ്രൊജക്ട്

തിരുവനന്തപുരം: റിയൽ എസ്റ്റേറ്റ് പ്രൊജക്ട് നിർവചനത്തിൽ കൂടുതൽ വ്യക്തത വരുത്തി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഉത്തരവിറക്കി. അപ്പാർട്ട്‌മെന്റ്, പ്ലോട്ട്, വില്ല എന്നിവയുടെ എണ്ണം എട്ടിൽ കുറവാണെങ്കിലും വികസിപ്പിക്കാനുദ്ദേശിക്കുന്ന ഭൂമി 500 ചതുരശ്ര മീറ്ററിൽ കൂടുതലാണെങ്കിൽ അത് റിയൽ എസ്റ്റേറ്റ്…
ഹിൻഡൻബർഗ് റിപ്പോർട്ടില്‍ സെബിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് വിദഗ്ധ സമിതി വിലയിരുത്തല്‍

ഹിൻഡൻബർഗ് റിപ്പോർട്ടില്‍ സെബിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് വിദഗ്ധ സമിതി വിലയിരുത്തല്‍

ന്യൂഡല്‍ഹി : അദാനി-ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സെബിയുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. ജസ്റ്റിസ് എ.എം സാപ്രെ അധ്യക്ഷനായ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വന്നതിന് ശേഷം ഓഹരിവിപണിയുമായി ബന്ധപ്പെട്ട് സെബിക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ച…
ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ എസ്.പി.ഹിന്ദുജ ലണ്ടനിൽ അന്തരിച്ചു

ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ എസ്.പി.ഹിന്ദുജ ലണ്ടനിൽ അന്തരിച്ചു

ലണ്ടൻ : ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ശ്രീചന്ദ് പർമാനന്ദ് ഹിന്ദുജ (87) അന്തരിച്ചു. അനാരോഗ്യത്തെത്തുടർന്ന് ദീർഘനാളായി ലണ്ടനിൽ ചികിത്സയിലായിരുന്നു. ഹിന്ദുജ സഹോദരന്മാരിൽ മൂത്തയാളാണ് എസ്.പി.ഹിന്ദുജ. ഗോപിചന്ദ് പി.ഹിന്ദുജ, പ്രകാശ് പി.ഹിന്ദുജ, അശോക് പി.ഹിന്ദുജ എന്നിവരാണ് സഹോദരങ്ങൾ. എസ്.പി.ഹിന്ദുജ അന്തരിച്ച വിവരം കമ്പനി വക്താവാണ് അറിയിച്ചത്.…

സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്ചയും സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. 45,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 5,665 രൂപയാണ്. ശനിയാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഉയര്‍ന്ന്…

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് 45,240 രൂപയായി. ഒരു ഗ്രാമിന് 5,655 രൂപയാണ് വിപണി വില.തുടര്‍ച്ചയായി മൂന്നുദിവസം ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് കുറഞ്ഞത്.

സ്വർണ വിലയിൽ ഇടിവ്, വെള്ളിക്കും വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞ് 45,200 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 5,650 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണത്തിൻ്റെ നിരക്ക് സർവകാല…

വേൾഡ് സ്പൈസസ് കോൺഗ്രസ് ഫെബ്രുവരി 16 മുതൽ മുംബൈയിൽ

ജി20 രാജ്യങ്ങളിൽ പുതിയ വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി വേൾഡ് സ്പൈസ് കോൺഗ്രസ്. പതിനാലാമത് വേൾഡ് സ്പൈസ് കോൺഗ്രസ് ഫെബ്രുവരി 16 മുതൽ 18 വരെ മുംബൈയിൽ വച്ച് നടക്കും. ജി20 രാജ്യങ്ങളുടെ കൂട്ടായ്മയുടെ മേധാവിത്വം ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെയാണ് വേൾഡ് സ്പൈസ്…

കേംബ്രിഡ്ജ് അനലിറ്റിക്ക കേസ് തീർപ്പാക്കാൻ 72.5 കോടി ഡോളർ നൽകാമെന്ന് മെറ്റ

ഫെയ്‌സ്ബുക്കിനെ അടിമുടി പിടിച്ചുലച്ച കേംബ്രിഡ്ജ് അനലിറ്റിക്ക വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാക്കാന്‍ 72.5 കോടി ഡോളര്‍ നല്‍കാമെന്ന് അറിയിച്ച് ഫെയ്‌സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ. എന്നാല്‍ ഇത്രയും തുക നല്‍കി തീര്‍പ്പാക്കാനുള്ള ധാരണ കോടതി അംഗീകരിക്കുമോ എന്നാണ് ഇനിയറിയേണ്ടത്‌. രാഷ്ട്രീയ പാര്‍ട്ടികളുടെ…