അവ്യക്തത നീങ്ങി , ഏപ്രിൽ 10 മുതലുള്ള അപേക്ഷകൾക്ക് പുതുക്കിയ കെട്ടിടനിർമാണ ഫീസ്

തിരുവനന്തപുരം : പുതുക്കിയ കെട്ടിടനിർമാണ ഫീസ് ഈടാക്കുന്നതിലെ അവ്യക്തതകൾ നീക്കി തദ്ദേശ സ്വയംഭരണ വകുപ്പ്. കെട്ടിടനിർമ്മാണ പെർമിറ്റിന് ഓൺലൈനായും ഓഫ് ലൈനായും ഏപ്രിൽ 9 വരെ സമർപ്പിച്ച എല്ലാ അപേക്ഷകൾക്കും പഴയ ഫീസായിരിക്കും ബാധകമെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ഇതിന്റെ സർക്കാർ ഉത്തരവിറക്കി.

ഇതിലെ അവ്യക്തത സംബന്ധിച്ച് നിരവധി അപേക്ഷകൾ ലഭിച്ചർ പശ്ചാത്തലത്തിലാണ് നടപടി. ഏപ്രിൽ 10 മുതലുള്ള അപേക്ഷകൾക്ക് പുതുക്കിയ നിരക്കാണ്. തദ്ദേശസ്ഥാപനങ്ങൾ പഴയ അപേക്ഷകൾക്കും പുതിയ ഫീസ് ഈടാക്കിയിരുന്നു. അത് മടക്കി നൽകുമോയെന്ന് വ്യക്തമല്ല. വാർഷിക പദ്ധതി അവസാനിക്കുന്ന ഘട്ടമായതിനാൽ പല ഓഫീസുകളിലും മാർച്ചിൽ സമർപ്പിച്ച അപേക്ഷകൾ പരിഗണിക്കുന്നത് ഏപ്രിലിലേക്ക് നീണ്ടിരുന്നു. കെട്ടിട പെർമിറ്റുകൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസ് പുതുക്കിയത് ഏപ്രിൽ 10നായിരുന്നു. മാർച്ചിൽ സമർപ്പിച്ച അപേക്ഷകൾക്കും പുതിയ ഫീസ് ഈടാക്കിയത് വ്യാപക പരാതിക്ക് ഇടയാക്കി.പഴയ അപേക്ഷകൾക്ക് പുതിയ ഫീസ് പാടില്ലെന്ന് മന്ത്രി പൊതുവേദിയിൽ ഉൾപ്പെടെ പറഞ്ഞിരുന്നെങ്കിലും ഉത്തരവില്ലാത്തതിനാൽ സാദ്ധ്യമല്ലെന്ന നിലപാടിലായിരുന്നു തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *