കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്ഫോടനം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചേലക്കര സ്വദേശി മണി (55)ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വൈകുന്നേരം അഞ്ചു മണിയോടെ രണ്ടു തവണയായാണ് സ്ഫോടനമുണ്ടായത്. വെടിക്കെട്ട് നിര്‍മാണശാലയ്ക്ക് അകത്താണ് തീപ്പിടിത്തമുണ്ടായി സ്ഫോടനം നടന്നത്. കിലോമീറ്ററുകള്ക്കപ്പുറംവരെ പ്രകമ്പനം അനുഭവപ്പെട്ടു.
ശ്രീനിവാസന് എന്ന ലൈസന്‍സിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അപകടമുണ്ടായതെന്നാണ് വിവരം. എത്രപേര്‍ വെടിക്കെട്ട് പുരയ്ക്ക് അകത്തുണ്ടായിരുന്നു എന്ന കാര്യം വ്യക്തമായിട്ടില്ല. തൃശ്ശൂര്‍ പൂരത്തിന് അടക്കം വെടിക്കെട്ട് സാമഗ്രികള്‍ തയ്യാറാക്കുന്ന മേഖലയാണ് ഇത്. നിരവധി കുടുംബങ്ങള്‍ വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നുണ്ട്.