വീട്ടുകാരിയെ ബാൽക്കണിയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചു; ദുബായിൽ വീട്ടുജോലിക്കാരിക്ക് തടവുശിക്ഷ

വീട്ടുകാരിയായ യുവതിയെ ബാൽക്കണിയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച വീട്ടുജോലിക്കാരിക്ക് തടവുശിക്ഷ. ദുബായിലാണ് സംഭവം. 32കാരിയായ വീട്ടുജോലിക്കാരിയാണ് വീടിൻ്റെ മുകൾ നിലയിൽ നിന്ന് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചത്. വീട്ടുകാരിയുടെ പരാതിയിൽ ആഫ്രിക്കൻ സ്വദേശിയായ വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു…

മരണകാരണം കഴുത്ത് ഞെരിഞ്ഞത്; യുവസംവിധായിക കൊല്ലപ്പെട്ടതെന്ന് സംശയം

യുവസംവിധായികയുടെ മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. കഴുത്ത് ഞെരിഞ്ഞതാണ് നയനാ സൂര്യ (28)യുടെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തിൽ ഉൾപ്പെടെ മുറിവുകൾ കണ്ടെത്തിയതും ദുരൂഹത ഉയർത്തുന്നു. അന്തരിച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്‍റെ സഹായിയായിരുന്ന നയനയെ മൂന്നു വർഷം മുൻപാണ് മരിച്ചനിലയിൽ…

നോട്ട് നിരോധനം; കേന്ദ്ര തീരുമാനം കോടതി ശരിവച്ചെന്ന പ്രചാരണം തെറ്റ്; സീതാറാം യെച്ചൂരി

നോട്ട് നിരോധനം കേന്ദ്ര തീരുമാനം കോടതി ശരിവച്ചെന്ന പ്രചാരണം തെറ്റെന്ന് സീതാറാം യെച്ചൂരി. കേന്ദ്രത്തിന് ഇത്തരം തീരുമാനമെടുക്കാൻ അവകാശമുണ്ടെന്നാണ് വിധിയിൽ പറയുന്നത്. എന്നാൽ പാർലമെന്‍റിനെ മറികടക്കാൻ പാടില്ലായിരുന്നു എന്നാണ് ജസ്റ്റിസ് നഗരത്ന പറയുന്നത് . നോട്ട് നിരോധനത്തിന്‍റെ ആഘാതത്തെ കുറിച്ച് ഉത്തരവിലില്ലെന്ന്…

‘തമിഴ്‌നാട്ടില്‍ ബിജെപിക്ക് ഒരു സീറ്റില്‍ പോലും ജയിക്കാനാകില്ല’; ആഞ്ഞടിച്ച് സ്റ്റാലിന്‍

സംസ്ഥാന സര്‍ക്കാരിന്‍റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കണ്‍കറന്‍റ് ലിസ്റ്റിലെ വിഷയങ്ങള്‍ തങ്ങളുടെ മാത്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ധരിക്കുന്നുവെന്ന് സ്റ്റാലിന്‍ പറഞ്ഞു. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കാവി പാര്‍ട്ടിയെ അനുകൂലിക്കുന്ന ഒരു ഗവര്‍ണറെ…

സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാദിനം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കും; കെ.സുധാകരന്‍

സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ദിനം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. സജി ചെറിയാന്‍റെ വിവാദ പരാമര്‍ശം മാധ്യമങ്ങളടക്കം നല്‍കി. ആര്‍ക്കും അതില്‍ എതിരഭിപ്രായമില്ല. സിപിഐഎമ്മിന് മാത്രമാണ് അംഗീകരിക്കാനാകാത്തത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് സജി ചെറിയാനെ…

കത്ത് വിവാദം; ഡി.ആര്‍ അനില്‍ രാജിവെച്ചു

കത്ത് വിവാദത്തിൽ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഡി.ആർ.അനിൽ രാജിവെച്ചു. രാജികത്ത് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് കൈമാറി. തദ്ദേശ മന്ത്രി എം ബി രാജേഷ് വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ഡിആര്‍ അനിലിനെ ചുമതലയില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചിരുന്നു. പിന്നാലെയാണ് രാജി.…

ഋഷഭ് പന്തിനെ രക്ഷിച്ചു; ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആദരിച്ച് ഹരിയാന റോഡ്‌വേയ്‌സ്

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആദരിച്ച് ഹരിയാന റോഡ്‌വേയ്‌സ്. പരുക്കേറ്റ ഒരാളെ രക്ഷപ്പെടുത്തിയതിലൂടെ മികച്ച പ്രവർത്തനമാണ് സുശീലും പരംജീത്തും നടത്തിയതെന്ന് ഹരിയാന റോഡ്‌വേയ്‌സ് പാനിപ്പത്ത് ഡിപ്പോ ജനറൽ മാനേജർ കുൽദീപ് ജംഗ്ര…

സിനിമാ ട്രെയിലറിൽ ലഹരി ഉപയോഗിക്കാൻ പ്രോത്സാഹനം; കേസെടുത്ത് എക്‌സൈസ്

സിനിമാ ട്രെയിലറിൽ ലഹരി ഉപയോഗിക്കാൻ പ്രോത്സാഹനമെന്ന പരാതിയിൽ കേസെടുത്ത് എക്‌സൈസ്. ഒമർ ലുലുവിന്‍റെ 'നല്ല സമയം' സിനിമയുടെ ട്രെയിലറിനെതിരെയാണ് പരാതി. കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ കോഴിക്കോട് റേഞ്ച് എക്‌സൈസാണ് കേസെടുത്തത്. സംവിധായകനും നിർമാതാവിനും എക്‌സൈസ് നോട്ടീസയച്ചു. ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ഉണ്ടായിട്ടും…

ശബരിമല വിമാനത്താവളം; ഭൂമി ഏറ്റെടുക്കാന്‍ പുതുക്കിയ ഉത്തരവിറങ്ങി

നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാൻ അനുമതി നൽകി റവന്യൂവകുപ്പ് പുതുക്കിയ ഉത്തരവ് പുറത്തിറക്കി. വിമാനത്താവളം നിർമിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന് പുറത്തുള്ള 307 ഏക്കർ സ്ഥലം ഏറ്റെടുക്കാനാണ് തീരുമാനം. ആകെ 1039.876 ഹെക്ടർ (2570) ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. കാഞ്ഞിരപ്പള്ളി…

വയനാട്ടില്‍ ഭീതി പരത്തിയ കടുവ ചത്ത നിലയില്‍

വയനാട് വാകേരിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തിയ കടുവ ചത്ത നിലയില്‍. കടുവയുടെ ജഡം സുല്‍ത്താന്‍ ബത്തേരിയിലെ പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി. വ്യാഴാഴ്ചയാണ് ഗാന്ധി നഗറില്‍ കടുവയെ അവശനിലയില്‍ കണ്ടെത്തിയത്. ആറു വയസ്സ് പ്രായമുള്ള പെണ്‍കടുവയാണ് ചത്തത്. പരുക്കില്‍ നിന്നുള്ള…