ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ ഒമ്പത് കുട്ടികളെയും കണ്ടെത്തി
കോട്ടയം മാങ്ങാനത്ത് ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. എറണാകുളം ജില്ലയിലെ ഇലഞ്ഞിയിൽ നിന്നാണ് ഒമ്പത് കുട്ടികളെയും കണ്ടെത്തിയത്. കുട്ടികളിൽ ഒരാളുടെ ബന്ധുവീട്ടിൽ നിന്നാണ് എല്ലാവരെയും പൊലീസ് കണ്ടെത്തിയത്. സ്വന്തം ഇഷ്ടപ്രകാരം പോയതെന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്. എന്നാലിത് പൊലീസ് മുഖവിലക്കെടുത്തിട്ടില്ല.…