സാനിയ മിർസ വ്യോമസേനയിലെ ആദ്യ മുസ്‌ലിം വനിതാ പൈലറ്റ്

ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ജസോവർ ഗ്രാമത്തിൽ നിന്ന് ചരിത്രം കുറിക്കുകയാണ് ടിവി മെക്കാനിക്കിന്‍റെ മകളായ സാനിയ മിർസ. ഇന്ത്യൻ എയർഫോഴ്സില്‍ യുദ്ധവിമാനം പറത്തുന്ന ആദ്യത്തെ മുസ്‌ലിം വനിതാ പൈലറ്റാണ് സാനിയ. എൻഡിഎ പരീക്ഷയിൽ 146–ാം റാങ്ക് സ്വന്തമാക്കി വ്യോമസേനയുടെ ഭാഗമായാണ് സാനിയ…

കേംബ്രിഡ്ജ് അനലിറ്റിക്ക കേസ് തീർപ്പാക്കാൻ 72.5 കോടി ഡോളർ നൽകാമെന്ന് മെറ്റ

ഫെയ്‌സ്ബുക്കിനെ അടിമുടി പിടിച്ചുലച്ച കേംബ്രിഡ്ജ് അനലിറ്റിക്ക വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാക്കാന്‍ 72.5 കോടി ഡോളര്‍ നല്‍കാമെന്ന് അറിയിച്ച് ഫെയ്‌സ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റ. എന്നാല്‍ ഇത്രയും തുക നല്‍കി തീര്‍പ്പാക്കാനുള്ള ധാരണ കോടതി അംഗീകരിക്കുമോ എന്നാണ് ഇനിയറിയേണ്ടത്‌. രാഷ്ട്രീയ പാര്‍ട്ടികളുടെ…

‘ഇപി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു’; സംസ്ഥാന കമ്മിറ്റിയില്‍ ആരോപണവുമായി പി ജയരാജന്‍

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. ഇ പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് ആരോപണം. വ്യാഴാഴ്ച നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. പരാതി എഴുതി നല്‍കണമെന്ന്…

പാക്ക് ക്രിക്കറ്റിൻ്റെ മുഖ്യ പരിശീലകനായി മിക്കി ആർതറിനെ നിയമിച്ചേക്കുമെന്ന് റിപ്പോർട്ട്

മുൻ ദക്ഷിണാഫ്രിക്കൻ താരം മിക്കി ആർതറിനെ ദേശീയ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി തിരികെ കൊണ്ടുവരാൻ ശ്രമം ആരംഭിച്ച് പാകിസ്താൻ. നിലവിൽ ഡെർബിഷയർ ടീമിനൊപ്പം ഇംഗ്ലണ്ടിലുള്ള ആർതറുമായി മാനേജ്‌മെന്‍റ് കൂടിക്കാഴ്ച നടത്തിയെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ന്യൂസിലൻഡിനെതിരായ ഹോം പരമ്പരയ്ക്ക് ശേഷം…

‘മേക്കപ്പ് ചെയ്യാൻ ഭർത്താവ് പണം നൽകുന്നില്ല’, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ കോടതിയിൽ

ബ്യൂട്ടി പാർലറിൽ പോകുന്നതിനും മേക്കപ്പ് സാധനങ്ങൾ വാങ്ങാനും ഭർത്താവ് പണം നൽകുന്നില്ലെന്ന് ആരോപിച്ച് യുവതി വിവാഹമോചനത്തിന് അപേക്ഷ നൽകി. ഉത്തർപ്രദേശിലെ അലിഗഢിലാണ്ൽ സംഭവം. തന്‍റെ രൂപം നല്ലതല്ലെന്നും അതിനാൽ തന്നെ കൂടെ നിർത്താനാകില്ലെന്നും ഭർത്താവ് പറഞ്ഞതായും യുവതി അപേക്ഷയിൽ പറയുന്നു. 2015ലാണ്…

കൊവിഡ്: ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധം

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കും. ചൈന, ജപ്പാൻ, തെക്കൻ കൊറിയ, തായ്‌ലാൻഡ്, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് പരിശോധന. രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്‍റീനിൽ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ്…

തിരുവനന്തപുരം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെയും പ്രസിഡന്‍റിനെയും നീക്കി

തിരുവനന്തപുരം എസ്എഫ്ഐയിൽ വീണ്ടും അച്ചടക്ക നടപടി. തിരുവനന്തപുരം എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെയും പ്രസിഡന്‍റിനെയും നീക്കി. ഗോകുൽ ഗോപിനാഥ്, ജോബിൻ ജോസ് എന്നിവരെയാണ്‌ മാറ്റിയത്. ഇവർ മദ്യപിച്ചു നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. നേരത്തെ ഡിവൈഎഫ്ഐ നേതാവ് അഭിജിത്ത് ജെജെയെ സിപിഐഎം…

5 വർഷത്തെ മദ്യവരുമാനം 54,673 കോടി

മദ്യത്തിലൂടെ സർക്കാരിനു ലഭിക്കുന്ന നികുതി വരുമാനത്തിൽ വൻ  വർധന. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2,307 കോടി രൂപയുടെ വർധനയാണ് 2021–22 സാമ്പത്തിക വർഷം ഉണ്ടായതെന്നു സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. 2020–21 സാമ്പത്തികവർഷം മദ്യനികുതിയായി ലഭിച്ചത്…

പിഎഫ്ഐ ഹർത്താലിന് ആഹ്വാനം ചെയ്തവരുടെ സ്വത്ത് കണ്ടുകെട്ടിയില്ല; മാപ്പു പറഞ്ഞ് സർക്കാർ

കോടികളുടെ പൊതുമുതൽ നശിപ്പിച്ച പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം നൽകിയവരുടെ സ്വത്തുവകകൾ കണ്ടു കെട്ടുന്നതിനുള്ള ഹൈക്കോടതി ഉത്തരവു നടപ്പാക്കാൻ വൈകിയതിൽ സർക്കാരിന്‍റെ നിരുപാധിക ക്ഷമാപണം. ആഭ്യന്തര സെക്രട്ടറി കോടതിയിൽ ഹാജരായാണു ക്ഷമാപണം നടത്തിയത്. റവന്യു റിക്കവറി നടപടികൾ ജനുവരി 15നകം പൂർത്തിയാക്കുമെന്നു…

സിക്കിമിൽ സേനാവാഹനം കൊക്കയിലേക്ക് മറിഞ്ഞു; 16 സൈനികർക്ക് ദാരുണാന്ത്യം

സിക്കിമിൽ വാഹനാപകടത്തിൽ 3 സേനാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 16 സൈനികർ മരിച്ചു. പരുക്കേറ്റ 4 സൈനികരെ ആശുപത്രിയിലേക്കു മാറ്റി. വടക്കൻ സിക്കിമിലെ സേമയിൽ സൈനികരുമായി പോയ വാഹനം കൊക്കയിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ ചട്ടെനിൽനിന്നു താങ്ങുവിലേക്കു പുറപ്പെട്ട 3 സൈനിക…