‘ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് പിണറായി മാപ്പ് പറയണം’; വി.ഡി സതീശൻ

സോളാർ കേസിന് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വൈര്യനിര്യാതന ബുദ്ധിയോടെ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാന്‍ ശ്രമിച്ചു. സ്വന്തം പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നവരോട് സിപിഐഎം പണ്ടുമുതൽക്കുതന്നെ അവലംബിച്ചിരുന്ന രീതിയാണ് കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കളോട് കാട്ടിയത്. ഉമ്മന്‍ ചാണ്ടിയുടെ…

ഡിജിറ്റൽ പേയ്മെന്റിലേക്ക് ചുവടുവച്ച് കെഎസ്ആർടിസി, ടിക്കറ്റ് തുക ഇനി ഫോൺപേയിലൂടെ നല്‍കാം

കെഎസ്ആർടിസിയിൽ ഇനി മുതൽ ടിക്കറ്റ് തുക ഫോൺപേയിലൂടെ നൽകാം. ഡിജിറ്റൽ പേയ്മെന്‍റിലേക്ക് കടന്ന് കെഎസ്ആർടിസി. ചില്ലറയെ ചൊല്ലിയുള്ള തർക്കവും ബാലൻസ് കിട്ടിയില്ലന്ന പരാതിയ്ക്കും പരിഹാരം മാത്രവുമല്ല കണ്ടക്ടറുമായി ഇനി തർക്കിക്കേണ്ടിയും വരില്ല. പുതിയ സംവിധാനം ഇന്ന് മുതൽ നിലവിൽ വരും. ബസിനുള്ളിൽ…

ബോബ് മാർലിയുടെ കൊച്ചുമകൻ ജോ മേഴ്‌സാ മാർലി അന്തരിച്ചു

ലോക പ്രശസ്ത ജമൈക്കന്‍ റെഗ്ഗേ സംഗീതഞ്ജനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ബോബ് മാര്‍ലിയുടെ കൊച്ചുമകന്‍ ജോ മേഴ്‌സാ മാര്‍ലി (31) അന്തരിച്ചു. റെഗ്ഗേ ഗായകനായിരുന്നു ജോ മേഴ്‌സോ മാര്‍ലി. സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആസ്ത്മ അറ്റാക്കാണ് മരണകാരണം. 1991 ല്‍…

വർക്കലയിൽ പതിനേഴുകാരിയെ സുഹൃത്ത്‌ വീട്ടിൽനിന്നു വിളിച്ചിറക്കി കഴുത്തറുത്തു കൊന്നു

പതിനേഴുകാരിയായ വിദ്യാർ‌ഥിനിയെ സുഹൃത്ത് വീട്ടിൽനിന്നു വിളിച്ചിറക്കി കഴുത്തറുത്തു കൊന്നു. തിരുവനന്തപുരം ജില്ലയിൽ വർ‌ക്കലയിലെ വടശേരിക്കോണത്ത് ‌തെറ്റിക്കുളം യുപി സ്കൂളിന് സമീപം കുളക്കോടുപൊയ്ക സംഗീതനിവാസിൽ സജീവിന്‍റെയും ശാലിനിയുടെയും മകൾ സംഗീതയാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പള്ളിക്കൽ സ്വദേശി ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിൽ…

സോളാർ പീഡന കേസ്; ഉമ്മൻ ചാണ്ടിക്ക് ക്ലീൻചിറ്റ്

സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് സിബിഐ. തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകി. അബ്ദുള്ള കുട്ടിക്കെതിരെയും തെളിവില്ലെന്നും സിബിഐ അറിയിച്ചു. മുൻപ് മറ്റുള്ളവർക്കെതിരെയുള്ള കേസിലും തെളിവില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐ രജിസ്റ്റർ ചെയ്ത…

പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് വരുത്താന്‍ വലതുപക്ഷശ്രമം; പി. ജയരാജന്‍

കണ്ണൂരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിനെതിരേ പ്രതികരണവുമായി പി. ജയരാജൻ. പാർട്ടിയിൽ ഭിന്നത ഉണ്ടെന്ന് വരുത്താനാണ് വലതുപക്ഷശ്രമമെന്നും പാർട്ടിപ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണമെന്നും പി. ജയരാജൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ജയരാജ വിഷയം പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സമയത്താണ് പി. ജയരാജനെ പിന്തുണച്ചുകൊണ്ട് കണ്ണൂർ കപ്പക്കടവിൽ ഫ്ലക്സ്…

അമേരിക്കയിൽ തണുത്തുറഞ്ഞ തടാകത്തിൽ വീണ് 3 ഇന്ത്യൻ പൗരന്മാർ മരിച്ചു

അമേരിക്കയിലെ അരിസോണയിൽ തടാകത്തിൽ വീണ് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ പൗരന്മാർ മുങ്ങിമരിച്ചു. തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളി തകരുകയും തടാകത്തിൽ വീഴുകയുമായിരുന്നു. ഡിസംബർ 26 ന് അരിസോണയിലെ കൊക്കോണിനോ കൗണ്ടിയിലെ വുഡ്സ് കാന്യോൺ തടാകത്തിലാണ് സംഭവം. നാരായണ മുദ്ദന…

ഭിന്നശേഷിക്കാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി

മലപ്പുറത്ത് ഭിന്നശേഷിക്കാരിയായി പത്തൊൻപതുകാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കി. പീഡനക്കേസിൽ മൂന്നു പേരെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തിയ പെൺകുട്ടിയെ മുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. പരപ്പനങ്ങാടിയിലെ ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പെൺകുട്ടി പൊലീസിന്…

ജമ്മുവിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ സുരക്ഷാ സേന വധിച്ചു

ജമ്മുവിലെ സിദ്രയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 3 ഭീകരരെ വധിച്ചു. വാഹന പരിശോധനക്കിടെ ട്രക്കിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിന് മറുപടിയായി സുരക്ഷാ സേനയും തിരിച്ചടിച്ചു. ഏറ്റുമുട്ടലിന് പിന്നാലെ പ്രദേശം വളഞ്ഞ സേന ഹൈവേയിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഒളിവിൽ പോയ…

കാസർഗോഡ് 48 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കാസർഗോഡ് 48 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. എരിയാൽ സ്വദേശി മുഹമ്മദ്‌ മർസൂഖ് ആണ് പിടിയിലായത്. കാസർഗോഡ് നഗരത്തിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. പ്രതി ഓൺലൈനിലൂടെ ലഹരി മരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയെന്ന് പൊലീസ് വ്യക്തമാക്കി.