ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു. കാന്‍സറിന് ചികിത്സയില്‍ കഴിയുന്ന പെലെയെ ഹൃദയസംബന്ധമായ…

‘പഠാന്’ തിരിച്ചടി, വിവാദ​ഗാനത്തിൽ മാറ്റം വരുത്തണമെന്ന് സെൻസർ ബോർഡ്

പഠാൻ സിനിമയിലെ വിവാദമായ ​ഗാനരം​ഗത്തിൽ മാറ്റം വരുത്തണമെന്ന് സെൻസർ ബോർഡ്. മാറ്റങ്ങൾ വരുത്തിയ പുതിയ പതിപ്പ് പ്രദർശനത്തിനുമുമ്പ് കൈമാറാൻ അണിയറപ്രവർത്തകരോട് നിർദേശിച്ചു. ജനുവരി 25-നാണ് ചിത്രത്തിന്‍റെ റിലീസ്. ​ഗാനരം​ഗത്തിലുൾപ്പെടെ മാറ്റങ്ങൾ വേണമെന്നാണ് സി.ബി.എഫ്.സി. ചെയർമാൻ പ്രസൂൻ ജോഷി നിർദേശിച്ചിരിക്കുന്നത്. ഡിസംബർ 12-നാണ്…

ശാസ്താംകോട്ട ടൗണിൽ പെൺകുട്ടികൾക്ക് ആൽത്തറയിൽ ഇരിക്കാൻ വിലക്ക് ഏർപ്പെടുത്തി ബോർഡ്; പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ

കൊല്ലം ശാസ്താംകോട്ട ടൗണിൽ പെൺകുട്ടികൾക്ക് ആൽത്തറയിൽ ഇരിക്കാൻ വിലക്ക് ഏർപ്പെടുത്തി ബോർഡ്. ദിവസങ്ങൾക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട ബോർഡ് ആണ് വിവാദമായത്.എന്നാൽ എതിർപ്പ് പ്രകടിപ്പിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ രംഗത്തെത്തി. ആൽത്തറയിൽ ഇരുന്ന് പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർ പെൺകുട്ടികൾക്ക് ഒപ്പം അൽത്തറയിൽ ഇരിക്കുന്ന ചിത്രങ്ങൾ…

കലോത്സവം ആർഭാടങ്ങളുടെ വേദിയാക്കരുത്, അപകടമുണ്ടായാൽ സംഘാടകർക്കെതിരേ നടപടിയെടുക്കണം- ഹൈക്കോടതി

കലോത്സവം ആര്‍ഭാടങ്ങളുടെ വേദിയാക്കരുതെന്ന് ഹൈക്കോടതി. അനാരോഗ്യകരമായ മത്സരങ്ങള്‍ നടക്കുന്നുണ്ടെന്നും കഴിവുണ്ടായിട്ടും പാവപ്പെട്ട നിരവധി കുട്ടികള്‍ക്ക് കലോത്സവത്തിന് പങ്കെടുക്കാനാകുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ അപകടമുണ്ടായാല്‍ സംഘാടകര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ജില്ലാ കലോത്സവങ്ങളിലെ വിധി നിര്‍ണ്ണയം ചോദ്യം…

ഇന്ത്യൻ സിറപ്പ് കഴിച്ച 18 കുട്ടികൾ മരിച്ചെന്ന ആരോപണവുമായി ഉസ്‍‌ബെക്കിസ്ഥാനും

ഗാംബിയയ്ക്കു പിന്നാലെ, ഇന്ത്യൻ നിർമിത കഫ് സിറപ്പിനെപ്പറ്റി പരാതിയുമായി ഉസ്ബെക്കിസ്ഥാനും. ഇന്ത്യൻ കഫ് സിറപ്പ് കഴിച്ച 18 കുട്ടികൾ മരിച്ചെന്നാണ് ഉസ്‍ബെക്കിസ്ഥാന്‍റെ ആരോപണം. നോയിഡ ആസ്ഥാനമായുള്ള  മാരിയോണ്‍ ബയോടെക് നിർമിച്ച ഡോക്–1 മാക്സ് കഴിച്ചവർക്കാണു പ്രശ്നമെന്ന് ഉസ്‌ബെക്കിസ്ഥാൻ ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.  ആരോപണം പരിശോധിക്കാന്‍…

തൃക്കാക്കരയിലെ തോൽവിക്ക് കാരണം നേതാക്കളുടെ വീഴ്ച

തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പരാജയത്തിനു കാരണം നേതാക്കളുടെ വീഴ്ചയെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രാമകൃഷ്ണനും ഉൾപ്പെട്ട പാർട്ടി കമ്മിഷന്‍റേതാണ് കണ്ടെത്തൽ. ഇന്നു ചേരുന്ന എറണാകുളം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മറ്റിയും റിപ്പോർട്ട് ചർച്ച ചെയ്യും.…

രാജ്യത്ത് എവിടെയിരുന്നും സ്വന്തം മണ്ഡലത്തില്‍ വോട്ടുചെയ്യാം; സുപ്രധാന നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

രാജ്യത്തെ തിര‍ഞ്ഞെടുപ്പ് സംവിധാനത്തിൽ സുപ്രധാന നീക്കവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടർ രാജ്യത്ത് എവിടെ താമസിച്ചാലും സ്വന്തം മണ്ഡലത്തിൽ വോട്ടുചെയ്യാൻ അവസരമൊരുക്കുന്ന രീതിയിൽ വോട്ടിങ് യന്ത്രത്തിൽ പുതിയ സംവിധാനമൊരുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നു. 72 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക ഒറ്റ യന്ത്രത്തിൽ ഉൾപ്പെടുത്താനാണ്…

ഓഡർ ചെയ്ത വെജ് ബിരിയാണിയിൽ എല്ലിൻ കഷ്ണങ്ങൾ; കേസെടുത്ത് പോലീസ്

ഇന്ദോറിലെ ഒരു ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത വെജ് ബിരിയാണിയില്‍ നിന്ന് എല്ലിന്‍ കഷ്ണങ്ങള്‍ ലഭിച്ചിരിക്കുകയാണ് ആകാശ് ദുബെ എന്നായാള്‍ക്ക്. തനിക്ക് ഓർഡർ ചെയ്ത ഭക്ഷണമല്ല ലഭിച്ചതെന്ന് കാട്ടി ആകാശ് ദുബെ പോലീസില്‍ പരാതി നല്‍കി. മധ്യപ്രദേശിലെ ഇന്ദോറിലെ വിജയ് നഗറിന്…

എന്‍ഐഎ റെയ്ഡില്‍ ഒരു പിഎഫ്‌ഐ പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. എറണാകുളം എടവനക്കാട് സ്വദേശി മുബാറക്കിനെ ആയുധങ്ങളുമായാണ് കസ്റ്റഡിയിലെടുത്തത്. മുന്‍ നേതാക്കളുടെയും ബന്ധുക്കളുടെയും മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിഎഫ്‌ഐ യൂണിഫോമുകളും എന്‍ഐഎ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. നിരോധിത സംഘടനയായ…

മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതര വാദികളാണ്, എ.കെ ആന്‍റണിക്ക് പിന്തുണയുമായി വി.ഡി സതീശൻ

എ.കെ ആന്‍റണിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ ഹിന്ദുക്കളും ബിജെപിയാണന്ന് പറയുകയല്ല നമ്മുടെ പണി. മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതര വാദികളാണ്. അമ്പലത്തിൽ പോകുന്നവരും കാവി മുണ്ട് ഉടുക്കുന്നവരും കുറി അണിഞ്ഞവരും ബിജെപിയായി ചിത്രീകരിക്കുന്നത് ശരിയല്ല. ഇക്കാര്യം താൻ…