കൊടുംശൈത്യം: യു.എസ്സിൽ മരണം 32

ദിവസങ്ങളായി തുടരുന്ന കൊടും തണുപ്പിലും കനത്ത മഞ്ഞുവീഴ്ചയിലും വിറങ്ങലിച്ച് അമേരിക്ക. ക്രിസ്മസ് ദിനത്തില്‍ കഠിനമായ ശൈത്യവും ഹിമപാതവുമാണ് രാജ്യത്ത് അനുഭവപ്പെട്ടത്. കൊടുംശൈത്യത്തില്‍ ഇതിനകം തന്നെ 32 പേര്‍ യു.എസില്‍ മരിച്ചെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്കിലെ ബഫലോ നഗരം ഹിമപാതംമൂലം ദുരിതപൂര്‍ണമായി. പല…

ഇ പി ജയരാജനെതിരായ അന്വേഷണം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാം; സിപിഐഎം കേന്ദ്ര നേതൃത്വം

ഇപി ജയരാജനെതിരായ അന്വേഷണം സംസ്ഥാനക്കമ്മിറ്റിക്ക് തീരുമാനിക്കാമെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം. നടപടി വേണമെങ്കില്‍ മാത്രം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും നേതൃത്വം അറിയിച്ചു.സംസ്ഥാന കമ്മിറ്റിയില്‍ ഇപിക്കെതിരെ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിശദീകരണവുമായി സിപിഐഎം കേന്ദ്ര നേതാക്കള്‍ എത്തിയത്. പിബിയുടെ അനുമതി ഇപ്പോള്‍…

കൊച്ചിയില്‍ ലഹരിപരിശോധന കര്‍ശനമാക്കി; നിരീക്ഷണത്തിനായി കണ്‍ട്രോള്‍ റൂം തുറന്നു

ന്യൂഇയര്‍ ആഘോഷങ്ങള്‍ ലഹരിയില്‍ മുങ്ങാതിരിക്കാന്‍ കര്‍ശന ജാഗ്രതയുമായി ഏജന്‍സികള്‍. എക്‌സൈസ്, പൊലീസ്, കസ്റ്റംസ് എന്നിവരുടെ നേതൃത്വത്തില്‍ ജനുവരി 3 വരെ നീണ്ടു നില്‍ക്കുന്ന പ്രത്യേക പരിശോധനകള്‍ ജില്ലയില്‍ നടക്കും. സംസ്ഥാനത്ത് ഏറ്റവുമധികം ലഹരിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ജില്ലയെന്ന നിലയിലാണ് കടുത്ത നടപടി.…

ശബരിമലയിൽ നാളെ മണ്ഡലപൂജ; തങ്ക അങ്കി വഹിച്ചുള്ള രഥ ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും

ശബരിമല മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥ ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും. തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധന ഇന്ന് വൈകിട്ട് നടക്കും. നാളെയാണ് മണ്ഡലപൂജ. മണ്ഡലപൂജയ്ക്ക് തലേ ദിവസം വൈകീട്ട് ദീപാരാധനക്കും മണ്ഡലപൂജ സമയത്തും മാത്രമേ തങ്ക…

ഇ.പി.ജയരാജനെതിരായ ആരോപണം,ഇ.ഡിക്ക് അന്വേഷിക്കേണ്ടി വരുമെന്ന് വി.മുരളീധരൻ

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് അന്വേഷിക്കേണ്ടിവരുമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. സിപിഎം നേതാക്കന്മാര്‍ ഭരണത്തിന്‍റെ തണലില്‍ പണം സമ്പാദിക്കുകയും ഇഷ്ടക്കാരുടെ പേരില്‍ ആസ്തികള്‍ വാങ്ങി കൂട്ടുകയും ചെയ്യുന്നു; വേണ്ടത് പാര്‍ട്ടിക്ക് ഉള്ളിലെ അന്വേഷണം അല്ല,…

കരിപ്പൂരിൽ കൊറിയൻ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി

കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം കൊറിയന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. വിമാനത്താവളത്തില്‍നിന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ പോലീസിന് കൈമാറിയ യുവതിയാണ് താന്‍ പീഡനത്തിനിരയായെന്ന് ഡോക്ടര്‍മാരോട് വെളിപ്പെടുത്തിയത്. വൈദ്യപരിശോധനയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടൂറിസ്റ്റ് വിസയില്‍ കോഴിക്കോട്ട് എത്തിയ…

സ്വര്‍ണക്കടത്ത്; 19കാരി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19 വയസ്സുകാരി പിടിയില്‍. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ഷഹലയാണ് പിടിയിലായത്. ഉൾവസ്ത്രത്തില്‍ തുന്നിച്ചേര്‍ത്ത് 1,884 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിക്കവെയാണ് പിടിയിലായത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോൾ പൊലീസ് പിടികൂടുകയായിരുന്നു. ഈ…

ഇ.പി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും

ഇ.പി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും. സിപിഐഎം നേതൃത്വത്തെ സന്നദ്ധത അറിയിച്ചു. വെള്ളിയാഴ്ച നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇ.പി ജയരാജൻ പങ്കെടുക്കില്ല. സാമ്പത്തിക ആരോപണം ഉയർന്നതിന് പിന്നാലെയാണ് നീക്കം. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇ.പി ജയരാജൻ പദവികൾ ഒഴിയാൻ…

ലോകകപ്പ് ജേതാവായി കളിക്കണം; ഉടൻ വിരമിക്കില്ലെന്ന് ഏഞ്ചൽ ഡി മരിയ

ഫുട്ബോളിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് അർജൻ്റീന താരം ഏഞ്ചൽ ഡി മരിയ. ലോകകപ്പിനു പിന്നാലെ ദേശീയ ജഴ്സിയിൽ നിന്ന് രാജിവെക്കുമെന്നാണ് 34കാരനായ ഡി മരിയ സൂചന നൽകിയിരുന്നത്. എന്നാൽ, ഈ തീരുമാനം തിരുത്തുകയാണെന്നും ഉടൻ വിരമിക്കില്ലെന്നും അദ്ദേഹം പറഞ്ഞതായി ടിവൈസി സ്പോർട്സ്…

മലപ്പുറത്ത് 22കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

മലപ്പുറം ചങ്ങരംകുളത്ത് 22കാരൻ പോക്സോ കേസിൽ അറസ്റ്റിൽ. പതിനാലുകാരിയെ പ്രണയം നടിച്ച് വിവിധയിടങ്ങളിൽ കൊണ്ടുപോയി എന്ന ബന്ധുക്കളുടെ പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിയെ നിർഭയ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. 14കാരിയെ പ്രണയിച്ച് പെൺകുട്ടിയുമായി വിവിധയിടങ്ങളിൽ കറങ്ങി നടന്നെന്ന പരാതിയിലാണ് 22കാരൻ അറസ്റ്റിലായത്. ചങ്ങരംകുളം പൊലീസ്…