തെക്കൻ തുർക്കിയിലെ വൻഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു

തെക്കൻ തുർക്കിയിലും, സിറിയയിലും ഉണ്ടായ വൻ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ നിലംപൊത്തിയതായാണ് റിപ്പോർട്ട്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ്…

ആർത്തവ അവധി പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ

ആർത്തവ അവധി പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ. ആർത്തവം ഒരു സാധാരണ ഫിസിയോളജിക്കൽ പ്രതിഭാസമാണ്. ചെറിയൊരു വിഭാഗം സ്ത്രീകളും പെൺകുട്ടികളും മാത്രമേ കടുത്ത ഡിസ്മനോറിയ അല്ലെങ്കിൽ സമാനമായ പരാതികൾ അനുഭവിക്കുന്നുള്ളൂ. ഭൂരിഭാഗം കേസുകളും മരുന്ന് ഉപയോഗിച്ച് കൈകാര്യം ചെയ്യാവുന്നതുമാണെന്ന് മാത്രാലയം വ്യക്തമാക്കി. ആർത്തവ അവധി…

വാട്സപ്പിലൂടെ ഭക്ഷണം ഓർഡർ ചെയ്യാനുള്ള സംവിധാനവുമായി ഇന്ത്യൻ റെയിൽവേ

വാട്സപ്പിലൂടെ ഭക്ഷണം ഓർഡർ ചെയ്യാനുള്ള സംവിധാനവുമായി ഇന്ത്യൻ റെയിൽവേ. ഇൻ്റെറാക്ടിവ് ആർട്ടിഫിഷ്യൽ ഇൻ്റലിൻസ് ചാറ്റ്ബോട്ടാണ് റെയിൽവേ ഒരുക്കുന്നത്. ഏറെ വൈകാതെ ഈ സംവിധാനം നിലവിൽ വരുമെന്ന് റെയിൽവേ അറിയിച്ചു. ചില റൂട്ടുകളിൽ +91 8750001323 എന്ന വാട്സപ്പ് നമ്പരിലൂടെ നിലവിൽ ഭക്ഷണം…

പോക്സോ പീഡന കേസ്: തിരുവനന്തപുരത്ത് ട്രാൻസ് വുമണിന് ഏഴ് വർഷം കഠിന തടവും, പിഴയും

പോക്സോ പീഡന കേസിൽ ട്രാൻസ്ജെന്‍ററായ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ചിറയിൻകീഴ് ആനന്ദലവട്ടം സ്വദേശി സൻജു സാംസണെ (34)യാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു…

കേരള ബ്ലാസ്റ്റേഴ്സ് ബ്രാൻഡ് അംബാസിഡറായി സഞ്ജു സാംസൺ

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കേരളത്തിൽ നിന്നുള്ള ഊർജസ്വലനായ ക്രിക്കറ്റ് താരവും, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ടീമായ രാജസ്ഥാൻ റോയൽസിന്‍റെ നായകനുമായ സഞ്ജു, കളത്തിലും പുറത്തും ക്ലബ്ബിനെയും അതിന്‍റെ…

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം പാർട്ടിക്ക് പ്രധാനപ്പെട്ടത്; കെ.സി.വേണുഗോപാൽ

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം പാർട്ടിക്ക് പ്രധാനപ്പെട്ടതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലും പാർട്ടി ഇടപെട്ടിട്ടുണ്ട്. ഇനിയും ഇടപെടും. ഉമ്മൻ ചാണ്ടി ആരോഗ്യവാനായി തിരിച്ച് വരാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. ഉമ്മൻ ചാണ്ടിക്ക്…

കൊച്ചിയിൽ രണ്ട് കണ്ടെയ്നർ പഴകിയ മത്സ്യം പിടികൂടി

കൊച്ചിയിൽ രണ്ട് കണ്ടെയ്നർ പഴകിയ മത്സ്യം പിടികൂടി. ലോറിയിൽ സൂക്ഷിച്ചിരുന്ന മത്സ്യത്തിന് വലിയ രീതിയിലുള്ള ഗന്ധം വരുന്നുണ്ടായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം പൊലീസിനെ അറിയിച്ചു. എറണാകുളം മരടിലാണ് സംഭവം. മരട് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മീൻ പിടിച്ചെടുത്തത്.…

ഈരാറ്റുപേട്ടയിൽ കക്കൂസ് മാലിന്യം തള്ളിയ കേസിൽ മൂന്നുപേർ പിടിയിൽ

കക്കൂസ് മാലിന്യം നിക്ഷേപിച്ച കേസിൽ മൂന്നുപേർ പിടിയിൽ. ഈരാറ്റുപേട്ടയിൽ ശുചിമാലിന്യം നിക്ഷേപിച്ച് കടന്നുകളഞ്ഞ കേസിലാണ് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശികളായ സിജു,കുട്ടൻ, വിനീത് എന്നിവരാണ് പിടിയിലായത്. തലപ്പലം കീഴമ്പാറ ഭാഗത്തുള്ള മീനച്ചിലാറ്റിലേക്കുള്ള കൈത്തോട്ടിലാണ് മാലിന്യം തള്ളിയത്.

സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റെ സ്ഥാനത്തുനിന്ന് മേഴ്സി കുട്ടൻ രാജിവെച്ചു

സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മേഴ്സി കുട്ടൻ രാജിവെച്ചു. കാലാവധി തീരാൻ രണ്ട് വർഷം ശേഷിക്കെയാണ് മേഴ്സി കുട്ടൻ രാജിവച്ചത്. വൈസ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരും രാജിവെച്ചു.കായിക മന്ത്രി കായിക മന്ത്രി വി. അബ്ദുറഹ്മാന്‍റെ നിർദേശപ്രകാരമാണ് രാജി. യു.ഷറഫലി പുതിയ പ്രസിഡൻ്റായേക്കും.…

ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഉമ്മന്‍ ചാണ്ടിക്ക് തുടര്‍ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന കുടുംബത്തിനെതിരായ ആരോപണങ്ങള്‍ക്കിടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യുമോണിയ ചികിത്സയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്‍റെ സഹോദരന്‍ അലക്‌സ്…