വാര്‍ത്ത വെളിച്ചമാകുന്നു…

https://youtu.be/VNWORHtCsZU ഒരാളുടെ ജീവന്‍ രക്ഷിക്കുക, അതിനായി കഴിയുന്നതെല്ലാം ചെയ്യുക; പലപ്പോഴും വാര്‍ത്താമാധ്യമങ്ങള്‍ ജനങ്ങളുടെ ജീവന്‍ കൂടി കാക്കുകയാണ്. പല റിപ്പോര്‍ട്ടുകളും നല്‍കി പലയിടങ്ങളിലും ജനങ്ങളെ രക്ഷിക്കുകയാണ് മാധ്യമങ്ങള്‍. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട സാക്ഷരത പ്രേരക്കിന്‍റെ വാര്‍ത്ത പ്രശംസനീയമാണ്. ശമ്പളമില്ലാതെ…

പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ ഒളിപ്പിച്ചു, 26 കാരൻ അറസ്റ്റില്‍

ഡൽഹിയിൽ വീണ്ടും ശ്രദ്ധ മോഡൽ കൊലപാതകം. നജഫ്ഗഡിലെ മിത്രോൺ ഗ്രാമത്തിൽ പെൺകുട്ടിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തി. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ധാബയിലെ ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ 26 കാരനായ സാഹിൽ ഗെലോട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു.…

ത്രിപുര പോളിങ് ബൂത്തിലേക്ക്; പരസ്യ പ്രചാരണം അവസാനിച്ചു

ത്രിപുരയിലെ നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു. 60 നിയമ സഭാ സീറ്റുകള്‍ ഉള്ള ത്രിപുര നിയമസഭയിലേക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവേശകരമായ കോട്ടി കലാശം ഇത്തവണ ഒഴിവാക്കി.പ്രചാരണം പൂര്‍ത്തിയാക്കുമ്പോഴും സര്‍ക്കാര്‍ രൂപീകരിക്കാന്‍…

മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മാസ്റ്റേഴ്‌സ് ഓഫ് സയൻസ് രണ്ടാം വർഷ വിദ്യാർത്ഥിയും മഹാരാഷ്ട്ര സ്വദേശിയുമായ സ്റ്റീഫൻ സണ്ണിയാണ്(24) മരിച്ചത്. മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. സണ്ണിയുടെ സുഹൃത്തുക്കളാണ് വിവരം…

യുകെയില്‍ നിന്നുള്ള ആരോഗ്യ സംഘം മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി

യുകെയില്‍ നിന്നുള്ള ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടിലേയും വെസ്റ്റ് യോര്‍ക്ക്ഷയര്‍ എന്‍.എച്ച്.എസ്. ട്രസ്റ്റിലേയും ആരോഗ്യ സംഘം ആരോഗ്യ മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാര്‍ അടുത്തിടെ യുകെ സന്ദര്‍ശിച്ചിരുന്നു. കേരളത്തിലെ മെഡിക്കല്‍, നഴ്സിംഗ് മേഖലയെപ്പറ്റിയും മാനസികാരോഗ്യ രംഗത്തെപ്പറ്റിയും കൂടുതലറിയുന്നതിനായാണ്…

ബിബിസി ഡോക്യുമെന്‍ററിയില്‍ ബിജെപി പ്രകോപിതരായിരുന്നു; പിണറായി വിജയൻ

ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്‍ററിയില്‍ ബിജെപി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ബിബിസിക്ക് നേരെ തിരിഞ്ഞിരിക്കുന്നതെന്ന്…

വനിതാ ഐപിഎൽ ലേലം; മലയാളി താരം മിന്നു മണി ഡൽഹി ക്യാപിറ്റൽസിൽ

പ്രഥമ വനിത ഐപിഎല്ലിലേക്ക് മലയാളി ഓൾ റൗണ്ടർ മിന്നു മണിയെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. പ്രഥമ വനിത ഐപിഎല്ലിൽ ഒരു ടീം സ്വന്തമാക്കുന്ന ആദ്യ മലയാളി താരമാണ് മിന്നു. ആഭ്യന്തര മത്സരങ്ങളിൽ കേരളത്തിനായി നടത്തുന്ന മികച്ച പ്രകടനകളാണ് ഐപിഎല്ലിലേക്ക് താരത്തെ എത്തിച്ചത്.…

‘വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ല, അദ്ദേഹം തിരിച്ചുവരും’; വെളിപ്പെടുത്തലുമായി തമിഴ് നാഷണലിസ്റ്റ് നേതാവ്

എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ മരിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. തമിഴ് നാഷണലിസ്‌റ്റ് നേതാവ് പി നെടുമാരന്‍ ആണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വേലുപ്പിള്ള പ്രഭാകരന്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും തന്റെ വെളിപ്പെടുത്തല്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്‍റെ സമ്മതത്തോടെയാണെന്നും നെടുമാരന്‍ പ്രതികരിച്ചു. തഞ്ചാവൂരില്‍ വച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്…

അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നു: മന്ത്രി പിഎ മുഹമ്മദ് റിയാസ്

അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നു എന്ന് മന്ത്രി എപി മുഹമ്മദ് റിയാസ്. രാജ്യം ഒട്ടേറെ അംഗീകാരങ്ങൾ നൽകി കേരളത്തെ ആദരിച്ചതാണെന്നും പ്രസ്താവന അമിത് ഷാ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിവാദ പ്രസ്താവനയിലൂടെ കേരളത്തെയും കേരളത്തിലെ…