ആൺകുട്ടികളെയും പെൺകുട്ടികളെയും പീഡിപ്പിച്ചു; ഹൈസ്കൂൾ അധ്യാപകൻ അറസ്റ്റിൽ

വിദ്യാർത്ഥികളോട് ലൈംഗിക ഉദ്ദേശ്യത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്ത ഹൈസ്കൂൾ അധ്യാപകൻ അറസ്റ്റിൽ. അത്തോളി കൊടശ്ശേരി തോട്ടോളി സ്വദേശി അബ്ദുൾ നാസർ (52) ആണ് അറസ്റ്റിലായത്. സ്റ്റേഷൻ ഇൻസ്പക്ടർ എ. സായൂജ് കുമാറാണ് അറസ്റ്റ് ചെയ്തത്. ആൺകുട്ടികളും പെൺകുട്ടികളുമടക്കം അഞ്ചു വിദ്യാർഥികൾ പീഡനത്തിന് ഇരയായതായി…

തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയെ ദത്തെടുക്കണമെന്ന ആവശ്യം പ്രായോഗികമല്ല; സുപ്രീംകോടതി

തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയുടെ സംരക്ഷണം കൂടി ഏറ്റെടുക്കണമെന്ന ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശം അമ്പരപ്പിക്കുന്നതെന്ന് സുപ്രീംകോടതി.  നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയെ ദത്തെടുക്കണം എന്നാവശ്യപ്പെടുന്നത് പ്രായോഗികമല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ അവയുടെ സംരക്ഷണവും ഏറ്റെടുക്കണമന്ന ബോംബെ ഹൈക്കോടതിയുടെ…

കെ.സുധാകരനെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല: പിഎംഎ സലാം

കെ സുധാകരന്‍റെ ആര്‍എസ്എസ് പ്രസ്താവന ലീഗ് യോഗം ചർച്ച ചെയ്തെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം. കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതാക്കളുമായി സംസാരിച്ചു. കെ സുധാകരന്‍ സാദിഖലി തങ്ങളുമായി സംസാരിച്ചിരുന്നു. കോണ്‍ഗ്രസിന്‍റെ മറുപടിയില്‍ തൃപ്തിയുണ്ടെന്നും പി…

ഹൈക്കോടതി ജഡ്ജിമാ‍ർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ; മന്ത്രിസഭായോഗത്തിൽ തീരുമാനം

പതിനഞ്ചാം കേരള നിമയസഭയുടെ ഏഴാം സമ്മേളനം ഡിസംബര്‍ 5 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. ഹൈക്കോടതി ജഡ്ജിമാരുടെ ഔദ്യോഗിക ആവശ്യത്തിനായി നാല് പുതിയ ഇന്നോവാ ക്രിസ്റ്റ കാറുകള്‍ വ്യവസ്ഥകള്‍ക്കു വിധേയമായി വാങ്ങുന്നതിനും അനുമതി…

ഗവർണർക്കെതിരായ സംസ്കൃത കോളേജിലെ പോസ്റ്റർ; ഇടപെട്ട് രാജ്‌ഭവൻ

ഗവർണർ - സർക്കാർ പോരിനിടെ തിരുവനന്തപുരം സംസ്കൃത കോളേജിന് മുന്നിൽ ഗവർണറെ അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ രാജ്ഭവൻ ഇടപെട്ടു. സംഭവത്തിൽ സംസ്കൃത കോളേജിലെ പ്രിൻസിപ്പലിനോട് വിശദീകരണം തേടാൻ രാജ്ഭവൻ നിർദ്ദേശം നൽകി. കേരള സർവകലാശാല വൈസ് ചാൻസലർക്കും സർവകലാശാല…

‘കുഴിവെട്ടിയത് അധ്യാപക പരിചയമാകില്ല’, പ്രിയ വർഗീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമ‍ർശനം

കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ നിയമന  യോഗ്യത സംബന്ധിച്ച്  പ്രിയാ വർഗീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കുഴി വെട്ടിയത് അധ്യാപന പരിചയമാകില്ലെന്നു കോടതി പറഞ്ഞു. എന്‍എസ്എസ് കോര്‍ഡിനേറ്ററായുളള പ്രവര്‍ത്തനവും അധ്യാപന പരിചയമല്ലെന്നും കോടതി വ്യക്തമാക്കി.  ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോ,…

ഗവർണറെ അധിക്ഷേപിച്ച് എസ്എഫ്ഐയുടെ പോസ്റ്റർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരമാർശവുമായി എസ്എഫ്ഐ ബാനര്‍. തിരുവനന്തപുരം സംസ്കൃത കോളേജിലാണ് എസ്എഫ്ഐ ബാനർ ഉയർത്തിയത്. ഗവർണറുടെ തന്തയുടെ വകയല്ല രാജ്ഭവൻ എന്നാണ് ബാനറിൽ. കഴിഞ്ഞ ദിവസമാണ് വലിയ ബാനർ കോളേജിൽ സ്ഥാപിച്ചത്. സംസ്കൃത കോളേജിലെ എസ്എഫ്ഐ യൂണിറ്റ്…

മോദി-ഋഷി കൂടിക്കാഴ്ച; ഇന്ത്യക്കാര്‍ക്ക് 3,000 വിസകള്‍ അനുവദിച്ച് യുകെ

ഇന്ത്യക്കാര്‍ക്ക് ഓരോ വർഷവും 3,000 വിസകൾ അനുവദിക്കുമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്. ഇന്ത്യയിൽ നിന്നുള്ള യുവ പ്രൊഫഷണലുകൾക്ക് യുകെയിൽ ജോലി ചെയ്യുന്നതിനാണ് വിസ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ്…

വീണ്ടും പിൻവാതിൽ നിയമനം; ജില്ലാ സെക്രട്ടറി അയച്ച കത്ത് പുറത്ത്

പിന്‍വാതില്‍ നിയമനവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനെ ഊരാക്കുടുക്കിലാക്കി വീണ്ടും കത്ത് വിവാദം. സഹകരണ സംഘത്തില്‍ നിയമിക്കേണ്ടവരുടെ പേര് ശുപാര്‍ശ ചെയ്യുന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ കത്താണ് ഇപ്പോള്‍ പുറത്തുവന്നത്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള തിരുവനന്തപുരം തൈക്കാട് ജില്ലാ മെര്‍ക്കന്‍റെയിൽ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക്…

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള പുരുഷ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള 23 അംഗ പുരുഷ ഹോക്കി ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. പരിചയസമ്പന്നനായ ഡ്രാഗ്ഫ്ലിക്കർ ഹർമൻപ്രീത് സിംഗ് ടീമിനെ നയിക്കും. അമിത് രോഹിദാസിനെ വരും മത്സരങ്ങളിൽ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ലോകകപ്പിനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി നവംബർ 26ന് അഡ്‌ലെയ്ഡിൽ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരെ…