‘കൊച്ചിയിലെ ഓടകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടയ്ക്കണം’: സുപ്രീംകോടതി

കൊച്ചി നഗരത്തിൽ കുട്ടികൾക്കുപോലും നടക്കാനാകാത്ത അവസ്ഥയെന്നു ഹൈക്കോടതി. പനമ്പള്ളി നഗറിൽ ഓടയിൽവീണ് രക്ഷപ്പെട്ട കുട്ടി ഭാഗ്യവാനാണ്. ബാരിക്കേഡ് വച്ചിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. കൊച്ചിയിലെ ഓടകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടയ്ക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നടപ്പാതകളുടെയും ഓടകളുടെയും കാര്യത്തിൽ കൊച്ചി കോർപറേഷനു വീഴ്ചയുണ്ടായി. എല്ലാറ്റിലും കലക്ടറുടെ…

10,000 രൂപയുടെ ലഹങ്ക പോര…, കല്യാണത്തിൽ നിന്ന് പിന്മാറി വധു

കല്യാണ ദിവസം ധരിക്കുന്ന വസ്ത്രങ്ങൾക്ക് ജീവിതത്തിൽ വലിയ പ്രസക്തിയുണ്ട്. ആ വസ്ത്രം അൽപ്പമൊന്ന് വില കുറഞ്ഞതാണെങ്കിൽ കല്യാണം മുടങ്ങിപോകുമോ? എന്നാൽ അങ്ങനെയൊരു കാര്യം സംഭവിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡിൽ. വരന്‍ വിവാഹത്തിന് ഇടാന്‍ സമ്മാനിച്ച ലഹങ്ക വിലകുറഞ്ഞതിനാൽ കല്യാണത്തിൽ നിന്ന് തന്നെ പിന്മാറിയിരിക്കുകയാണ് വധു.…

ഓടയിൽ വീണ് മൂന്നുവയസ്സുകാരന് പരിക്കേറ്റു

കൊച്ചി പനമ്പിള്ളി നഗറിൽ ഓടയിൽ വീണ് മൂന്നു വയസുകാരന് പരുക്കേറ്റു. കൊച്ചി പനമ്പിള്ളി നഗറില്‍ അമ്മയ്‌ക്കൊപ്പം നടന്നുപോയ മൂന്നുവയസ്സുകാരനാണ് ഓടയില്‍ വീണത്. നടപ്പാതയുടെ വിടവിലൂടെ കുട്ടി ഓടയിലേക്ക് വീഴുകയായിരുന്നു. അഴുക്കുവെള്ളത്തില്‍ പൂര്‍ണമായും കുട്ടി മുങ്ങിപ്പോയിരുന്നു.  കുട്ടി ഒഴുകിപ്പോകാതിരുന്നത് അമ്മയുടെ അവസരോചിതമായ ഇടപെടല്‍…

ഡിസംബർ 5 മുതൽ നിയമസഭാ സമ്മേനം

ഡിസംബർ അഞ്ച് മുതൽ നിയമസഭ സമ്മേളനം ചേരുമെന്ന് സ്പീക്കർ എ എൻ ഷംസീർ. തയ്യാറാക്കുന്ന അജണ്ട അനുസരിച്ച് കാര്യങ്ങൾ നടക്കും. ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ പൂർണമായും രമ്യമായും പരിഹരിക്കുമെന്നും സ്പീക്കർ പറഞ്ഞു ഡിസംബർ അഞ്ചു മുതൽ സഭാ സമ്മേളനം വിളിക്കുന്നതിനുള്ള…

മന്ത്രിമാരെ നീക്കാൻ തനിക്ക് അധികാരമില്ലെന്ന് ഗവർണ‍ർ

മന്ത്രിമാരെ നീക്കാൻ തനിക്ക് അധികാരം ഇല്ലെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധനമന്ത്രിക്കെതിരായ പ്രീതി പിൻവലിച്ചത് പ്രാദേശികവാദത്തിലൂന്നിയ മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ അറിയിക്കാൻ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പി.ടി.ഐയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ധനമന്ത്രി…

പ്രിയവർഗീസിന്‍റെ നിയമനം നിയമോപദേശപ്രകാരമായിരുന്നെന്ന് കണ്ണൂർ വിസി

കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്‍റെ നിയമനം നിയമോപദേശപ്രകാരമായിരുന്നുവെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. പ്രിയയുടെ യോഗ്യത സംബന്ധിച്ച് യു.ജി.സിയോട് വിശദീകരണം തേടിയിരുന്നു. എന്നാൽ ഇതുവരെ അതുമായി ബന്ധപ്പെട്ട് മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. വിധി പകർപ്പ് ഇതുവരെ…

വൈദ്യുതിനിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂട്ടണമെന്ന് കെഎസ്ഇബി. ഉപയോഗം കൂടിയ വൈകിട്ട് 6 മുതല്‍ 10 വരെ നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. പകല്‍ സമയം നിരക്ക് കുറയ്ക്കാനും ആലോചനയുണ്ട്. നിരക്കുമാറ്റം ആവശ്യപ്പെട്ടു റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു. ഉപയോക്താക്കള്‍…

സംസ്ഥാനത്ത് മദ്യവില വീണ്ടും കൂടിയേക്കും

സംസ്ഥാനത്ത് മദ്യവില ഉയരും. മദ്യ ഉൽപ്പാദകർക്കുള്ള ടേൺ ഓവർ നികുതി സർക്കാർ ഒഴിവാക്കുന്നതാണ് വില കൂടാൻ കാരണം. ടേൺ ഓവർ നികുതി ഒഴിവാക്കുന്നതു മൂലം സർക്കാരിന് ഉണ്ടാകുന്ന നഷ്ടം 170 കോടിയോളമാണ്. ഈ നഷ്ടം നികത്താനാണ് വിൽപ്പന നികുതി വർധിപ്പിക്കുന്നത്. കേരളത്തിൽ…

ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണം വിജയകരം

ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വിജയകരം. സ്കൈറൂട്ട് എയറോസ്പേസ് എന്ന സ്റ്റാ‍‌‌‍ർട്ടപ്പിന്‍റെ വിക്രം എസ് , സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണമാണ് വിജയകരമായത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ നിന്ന് രാവിലെ 11.30നാണ് റോക്കറ്റ് വിക്ഷേപിച്ചത്. ആറ് മീറ്റ‌‌ർ…

പ്രിയ വർഗീസിന് തിരിച്ചടി, മതിയായ അധ്യാപന പരിചയമില്ലെന്ന് കോടതി

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമന കേസിൽ പ്രിയാ വർഗീസിന് തിരിച്ചടി. പ്രിയാ വർഗീസിന്‍റെ യോഗ്യത ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് തള്ളി പ്രിയാ വർഗീസിന് മതിയായ അധ്യാപന പരിചയമില്ലെന്നും പ്രിയയുടെ വാദം സാധൂകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. സെലക്ഷൻ കമ്മിറ്റിക്കും…