അഞ്ച് വയസുകാരനെ ന​ഗ്നാക്കി നിലത്ത് കിടത്തി പ്രതിഷേധം; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

കൊച്ചിയിൽ അഞ്ചുവയസുകാരനെ ന​ഗ്നനാക്കി നിലത്ത് കിടത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ന​ഗരസഭയ്ക്കെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കുട്ടിയെ നിലത്ത് കിടത്തിയത്. ചുള്ളിക്കമ്പുകൾ കുട്ടിയുടെ ദേഹത്ത് വച്ചും പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ എറണാകുളം ജില്ലാ…

ഷക്കീലയ്ക്ക് അനുമതിയില്ല; ഒമര്‍ ലുലു ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ ലോഞ്ച് തടഞ്ഞു

നടി ഷക്കീല പങ്കെടുക്കുന്നതിനാൽ കോഴിക്കോട്ടെ മാളിൽ നടക്കാനിരുന്ന ഒമർ‍ ലുലു ചിത്രത്തിന്‍റെ ട്രെയ്‌ലർ ലോഞ്ച് തടഞ്ഞു. സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന് മാളുകൾ പറഞ്ഞതായി ഒമർലുലു വിഡിയോയിലൂടെ അറിയിച്ചു. മലയാളത്തിലെ രണ്ടു നടിമാർക്ക് കഴിഞ്ഞ മാസം ദുരനുഭവമുണ്ടായത് ഇതേ മാളിലായിരുന്നു. ‘ചേച്ചിയാണ് അതിഥി എന്നറിഞ്ഞപ്പോൾ തന്നെ…

ഡിജെ പാർട്ടികളിൽ നടക്കുന്നത് അഴിഞ്ഞാട്ടം, പി. സതീദേവി

കൊച്ചിയിൽ മോഡലിനെ കൂട്ട ബലാത്സം​ഗം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി. രാത്രികാലങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും മദ്യപിച്ചിരുന്നു എന്നതുകൊണ്ട് സ്ത്രീകൾക്കെതിരെ അക്രമം നടത്താൻ പാടില്ലെന്നും അവർ പറഞ്ഞു. സ്ത്രീ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നോ…

ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസില്‍ വെങ്കലം നേടി ഇന്ത്യയുടെ മണിക ബത്ര

ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ താരം മണിക ബത്രയ്ക്ക് വെങ്കല മെഡല്‍. ഏഷ്യന്‍ കപ്പ് ടേബിള്‍ ടെന്നീസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മണിക ബത്ര. ലോക ആറാം നമ്പര്‍ താരമായ ജപ്പാന്‍റെ ഹിയ ഹയാതയെ മറികടന്നാണ് മണികയുടെ…

രാജ്ഭവനിലെ നിയമനങ്ങളിൽ ഇടപെടാറില്ലെന്ന് ഗവർണ‍ർ

രാജ്ഭവനിലെ നിയമനങ്ങളിൽ ഇടപെടാറില്ലെന്ന് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. അനധികൃതമായി ഒരു പേഴ്സണൽ സ്റ്റാഫിനെ പോലും താൻ നിയോഗിച്ചിട്ടില്ല. മുൻകാലങ്ങളിൽ ഉള്ള അതേ സ്റ്റാഫുകളുടെ എണ്ണമാണ് ഇപ്പോഴും ഉള്ളത്. കൂടുതലായി ഒരു സൗകര്യവും ആവശ്യപ്പെട്ടിട്ടില്ല. റോഡിൽ ഓടിക്കാൻ കൊള്ളില്ലെന്ന് വിധിയെഴുതിയ കാർ…

കൊച്ചിയിൽ ഓടുന്ന കാറിൽ മോഡലിനെ കൂട്ടബലാത്സംഗംചെയ്തു

ഓടുന്ന കാറില്‍ മോഡലിനെ കൂട്ടബലാത്സംഗം ചെയ്തു. കഴിഞ്ഞ ദിവസം രാത്രി കൊച്ചി സൗത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ബലാത്സംഗത്തിന് ശേഷം മോഡലിനെ കാക്കനാട്ടെ വീട്ടില്‍ ഇറക്കിവിട്ടുവെന്നാണ് പരാതി. യുവതിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കൊടുങ്ങല്ലൂര്‍…

ഓണ്‍ലൈനില്‍ ജീന്‍സ് ഓര്‍ഡര്‍ ചെയ്തു; യുവതിക്ക് കിട്ടിയത് ബാഗ് നിറയെ സവാള

ഓണ്‍ലൈന്‍ ഷോപ്പിങ് ചെയ്യാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. അവശ്യ സാധനങ്ങൾ വാതില്‍ക്കല്‍ എത്തിക്കുന്ന സൗകര്യവും വിലക്കുറവുമാണ് ഓണ്‍ലൈന്‍ ഷോപ്പിങ്ങിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങൾ. എന്നാൽ ഓണ്‍ലൈന്‍ ഷോപ്പിങിൽ ചില റിസ്കുകൾ മറഞ്ഞിരിക്കുന്നുണ്ട്. നിരവധി ആളുകൾ ഓണ്‍ലൈനില്‍ പണമടച്ച് കാത്തിരുന്ന് പറ്റിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ജീന്‍സിന് ഓര്‍ഡര്‍…

തലശ്ശേരിയിൽ കുട്ടിയെ ചവിട്ടി തെറിപ്പിച്ച കേസ്; പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം

കണ്ണൂർ തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ മാസം മൂന്നിന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ…

അംഗനവാടിയില്‍ പോകുംവഴി അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു

വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാല് വയസുകാരന്‍ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കല്‍ ജയപ്രകാശിന്‍റെ മകന്‍ ആദിദേവാണ് മരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന് അയല്‍വാസിയായ ജിതേഷിന്‍റെ വെട്ടേറ്റത്.  വ്യക്തി വിരോധം മൂലമാണ് ജയപ്രകാശിന്‍റെ കുടുംബത്തെ…

തീവ്രവാദത്തെ ഒരു മതവുമായും ബന്ധപ്പെടുത്തരുത്; അമിത് ഷാ

തീവ്രവാദത്തെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ വിഭാഗവുമായോ ബന്ധപ്പെടുത്തരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീവ്രവാദത്തേക്കാള്‍ വലിയ ഭീഷണി തീവ്രവാദത്തിനു സാമ്പത്തിക സഹായം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിനുള്ള ധനസഹായം ചെറുക്കുന്നതു സംബന്ധിച്ച മൂന്നാമത് രാജ്യാന്തര മന്ത്രിതല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ആഗോള…