കുർദ് മേഖലകളിൽ തുർക്കിയുടെ വ്യോമാക്രമണം

തുർക്കിയുടെ യുദ്ധവിമാനങ്ങൾ സിറിയയിലെയും ഇറാഖിലെയും കുർദ് മേഖലകളിൽ ബോംബാക്രമണം നടത്തി. ഈ മാസം 13ന് ഇസ്തംബുൾ നഗരത്തിലുണ്ടായ ബോംബ് സ്ഫോടനത്തിനു തിരിച്ചടിയാണിതെന്നു പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 6 പേർ കൊല്ലപ്പെടുകയും 80ലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്ത സ്ഫോടനത്തിനു പിന്നിൽ കുർദ് ഭീകരരാണെന്നു…

‘താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം’; ഗവർണറയച്ച കത്ത് പുറത്ത്

രാജ്ഭവനിലെ 20 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയച്ച കത്ത് സര്‍ക്കാർ പുറത്തുവിട്ടു. ഗവർണറുമായുള്ള തർക്കം രൂക്ഷമായിരിക്കുന്നതിനിടയിലാണ്, 2020 ഡിസംബർ 29ന് ഗവർണർ അയച്ച കത്ത് പുറത്തുവരുന്നത്. രാജ്ഭവനിൽ ജോലി ചെയ്യുന്ന കുടുംബശ്രീയുടെ 20 ജീവനക്കാർക്ക്…

റൊണാൾഡോയ്ക്ക് ഇൻസ്റ്റഗ്രാമിൽ 500 മില്യൺ ഫോളോവേഴ്സ്

ഫുട്ബോൾ ഐക്കൺ ക്രിസ്റ്റിയാനോ റൊണാൾഡോയെ തേടി ഇതാ പുതിയൊരു റെക്കോർഡ് കൂടി എത്തിയിരിക്കുകയാണ്. എന്നാലത് കളിക്കളത്തിലല്ല, കളിക്കളത്തിന് പുറത്താണ്. ഇൻസ്റ്റാഗ്രാമിൽ 500 മില്യൺ ഫോളോവേഴ്‌സുള്ള ലോകത്തിലെ ആദ്യത്തെ വ്യക്തിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ക്രിസ്റ്റിയാനോ ഈ നാഴികക്കല്ല് പിന്നിട്ടത്.…

യുപിയിൽ മുൻകാമുകിയെ കൊന്ന് കഷ്ണങ്ങളാക്കി കിണറ്റിലിട്ടു; യുവാവ് അറസ്റ്റിൽ

ഡല്‍ഹിയിലെ ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകത്തിന്‍റെ നടുക്കം വിട്ടുമാറുന്നതിനു മുന്നേ, രാജ്യത്തെ നടുക്കുന്ന മറ്റൊരു അരുംകൊല കൂടി. ഉത്തര്‍പ്രദേശിലെ അസംഗഡിലാണ് മുന്‍കാമുകന്‍റെ കൊടുംക്രൂരതയ്ക്ക് ഇരുപത്തിരണ്ടുകാരി ഇരയായത്. ഉത്തര്‍പ്രദേശുകാരിയായ ആരാധനാ പ്രജാപതിയുടെ ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. സംഭവത്തില്‍ ആരാധനയുടെ മുന്‍കാമുകന്‍ പ്രിന്‍സ് യാദവിനെ (24) പോലീസ്…

ഇന്തോനേഷ്യയിൽ ഭൂകമ്പത്തിൽ 46 മരണം; 300 പേർ ചികിത്സയിൽ

ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിൽ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ 46 പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജാവയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. തലസ്ഥാനമായ ജക്കാർത്ത ഉൾപ്പെടെ പരിസര പ്രദേശങ്ങളിൽ ആളുകൾ പരിഭ്രാന്തരായി പുറത്തിറങ്ങി.…

സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കെറെയിൽ

സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കെറെയിൽ. കാസര്‍കോട് -തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും കെറയിൽ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാര നല്‍കിയതിനെതുടര്‍ന്ന് ആരംഭിച്ച…

ചാൻസലർ പദവി ഒഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ചാൻസലർ പദവി ഒഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളപ്പിറവിക്ക് മുൻപു മുതലേ ഗവർണറാണ് സർവകലാശാലകളുടെ ചാൻസിലർ. ചാൻസിലർ സ്ഥാനം ഔദാര്യമല്ലെന്നും ദേശീയതലത്തിലെ ധാരണയുടെ അടിസ്ഥാനത്തിൽ ഉള്ളതാണെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരയും ഗവർണർ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന്…

താരമായി വലൻസിയ; ഉത്ഘാടന മത്സരത്തിൽ കരുത്തുകാട്ടി ഇക്വഡോർ, കണ്ണീരോടെ ഖത്തർ

ഖത്തറിന്റെ പരിചയസമ്പത്തില്ലായ്മ മുതലെടുത്ത ഇക്വഡോർ ആദ്യ പകുതിയിൽ നടത്തിയ മിന്നലാക്രമണങ്ങൾക്ക് ഖത്തറിന് മറുപടിയില്ലാതെ പോവുകയായിരുന്നു. ലാറ്റിനമേരിക്കന്‍ സംഘത്തിനായി എന്നര്‍ വലന്‍സിയയാണ് രണ്ട് ഗോളും നേടിയത്. ഇരു ​ഗോളുകളും ആദ്യ പകുതിയിൽ ആയിരുന്നു. ദോഹ: ആർത്തിരമ്പിയ കാണികൾക്ക് മുന്നിൽ വിജയത്തോടെ ലോകകപ്പിന് തുടക്കമിടാമെന്നുള്ള…

പി.ജയരാജന് പുതിയ കാർ വാങ്ങാൻ 35 ലക്ഷം രൂപ അനുവദിച്ച് സർ‍ക്കാ‍ർ

സിപിഐഎം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി. ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ കാർ വാങ്ങാൻ സർക്കാർ അനുമതി. ഈ മാസം 17 ന് വ്യവസായവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. പി. ജയരാജന്‍റെ ശാരീരിക അവസ്ഥ കൂടി പരിഗണിച്ചാണ്…

സ്‌കൂള്‍ ബസുകളുടെ അപകട യാത്ര ഒഴിവാക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ്

സ്‌കൂള്‍ബസുകളുടെ അപകടയാത്രകള്‍ ഒഴിവാക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ് .അപകടം ഒഴിവാക്കാന്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിയ്ക്കാനായി മൂന്നംഗ പഠന സമിതിയെ ട്രാന്‍സ്‌പോര്‍ട് കമ്മീഷ്ണര്‍ നിയമിച്ചു.ഒരു മാസത്തിനകം റിപ്പോര്‍ട് സമര്‍പ്പിക്കണം. മൂന്നംഗസമിതിയില്‍ കാസര്‍ഗോഡ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ ഡേവിസ്, കണ്ണൂര്‍ എം.വി ഐ ജഗല്‍…