അതിഥികള്‍ക്ക് സഞ്ചരിക്കാന്‍ കൂടുതല്‍ വാഹനങ്ങള്‍ വേണം; ഗവര്‍ണറുടെ മറ്റൊരു കത്ത് പുറത്ത്

രാജ്ഭവന്‍റെ അതിഥികള്‍ക്ക് വകുപ്പിന്‍റെ വാഹനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ കത്ത് പുറത്ത്. വാഹനത്തിനായി പൊതുഭരണവകുപ്പിനാണ് ഗവര്‍ണര്‍ കത്തയച്ചത്. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് 2021 സെപ്തംബര്‍ 23 ന് അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.…

ഇന്ത്യന്‍ ടീമില്‍ ഒരുമാറ്റം,സഞ്ജുവിന് ഇന്നും അവസരമില്ല; മൂന്നാം ടി20യില്‍ ടോസ് ന്യൂസിലന്‍ഡിന്

 ഇന്ത്യക്കെതിരായ മൂന്നാം ടി20യില്‍ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും.  മലയാളി താരം സഞ്ജു സാംസണ് തുടര്‍ച്ചയായ രണ്ടാം ടി20യിലും അവസരം ലഭിച്ചില്ല. സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഇല്ലാതെയാണ് ന്യൂസിലന്‍ഡ് ഇറങ്ങുന്നത്. മാര്‍ക് ചാപ്മാന്‍ പകരമായെത്തി. വില്യംസണ് പകരം സൗത്തിയാണ് ടീമിനെ…

എകെജി സെന്റർ ആക്രമണം: നാലാം പ്രതി നവ്യയ്ക്ക് ഉപാധികളോടെ ജാമ്യം

എകെജി സെന്‍റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ്‌ കോടതിയാണു കേസ് പരിഗണിക്കുന്നത്. ഈ മാസം 24നും 30നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു. കേരളം വിട്ടുപോകാൻ…

തായ്‌ലൻഡിൽ കാർ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, 30 പേർക്ക് പരുക്കേറ്റു

തെക്കൻ തായ്‌ലൻഡിലെ പൊലീസ് കോമ്പൗണ്ടിനുള്ളിൽ കാർ ബോംബ് പൊട്ടിത്തെറിച്ച് ഒരു മരണം. 30 പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടത് ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നും റിപ്പോർട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ‘ഒരു കാർ ബോംബായിരുന്നു പൊട്ടിത്തെറിച്ചത്. പ്രദേശത്ത്…

ഓപ്പറേഷൻ ലോട്ടസ്; തുഷാർ വെള്ളാപ്പള്ളിക്ക് ലുക്ക്ഔട്ട് നോട്ടീസ്

തെലങ്കാന ഓപ്പറേഷന്‍ ലോട്ടസ് കേസില്‍ തുഷാർ വെള്ളാപ്പള്ളിക്ക് ലുക്ക്ഔട്ട് നോട്ടീസ്. ജഗ്ഗു സ്വാമിക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചോദ്യംചെയ്യലിന് ഹാജരാകാത്തതിന് പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് കൂടുതല്‍ സമയം തേടി.മൊബൈല്‍…

കത്ത് വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്. വ്യാജരേഖ ചമയ്ക്കലിന് കേസെടുത്തായിരിക്കും അന്വേഷണം നടത്തുക. ഏത് യൂണിറ്റ് കേസ് അന്വേഷിക്കുമെന്ന കാര്യം ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും. സംഭവത്തില്‍ നേരത്തെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ്…

71,000 യുവാക്കള്‍ കൂടി സർക്കാർ സർവീസിലേക്ക്

10 ലക്ഷം പേർക്കു ജോലി നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച റോസ്ഗാർ മേളയുടെ ഭാഗമായി ഇന്ന് 71,056 പേർക്ക് കേന്ദ്രം നിയമന ഉത്തരവു കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിയമന ഉത്തരവുകൾ കൈമാറിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന ഗുജറാത്ത്, ഹിമാചൽ…

കോൺഗ്രസിൽ വിഭാഗീയ പ്രവർത്തനങ്ങൾ അനുവദിക്കില്ല, മാധ്യമങ്ങൾ ഊതിവീ‍ർപ്പിച്ച ബലൂണുകൾ പെട്ടന്ന് പൊട്ടുമെന്ന് സതീശൻ

കോൺഗ്രസിൽ നിന്നുകൊണ്ട് വിഭാഗീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തരൂരിന്‍റെ പര്യടനം വിഭാഗീയ പ്രവർത്തനമെന്ന പരോക്ഷ സൂചനയാണ് സതീശൻ ഇതുവഴി നൽകുന്നത്. കോൺഗ്രസിൽ എല്ലാവർക്കും ഇടമുണ്ടെന്നു പ്രതിപക്ഷ…

ബുക്കായോ സാക്ക ഇന്ന് ഇംഗ്ലണ്ടിന്റെ ഹീറോ; യൂറോ കപ്പില്‍ നേരിട്ടത് കടുത്ത വംശീയാധിക്ഷേപം

ഇന്ന് ഇംഗ്ലണ്ടിന്റെ സെറ്റ്പീസ് പദ്ധതികളുടെ ക്രാഫ്റ്റ്, സാക്കയുടെ ഗോളിലുണ്ട്. അളന്നു മുറിച്ച വോളിയില്‍ വലിയ മുന്നറിയിപ്പുണ്ട്.  ഹാട്രിക് തികയ്ക്കാനുള്ള അവസരം നല്‍കാതെ കോച്ച് സൌത്ത് ഗേറ്റ് സാകയെ പിന്‍വലിച്ചപ്പോള്‍, പകരമിറങ്ങിയ റാഷ്‌ഫോര്‍ഡും നിമിഷനേരം കൊണ്ട് ഗോള്‍പട്ടികയില്‍ ഇടംപിടിച്ചു. ഇരട്ടഗോളുമായി ലോകകപ്പ് അരങ്ങേറ്റം…

കുഫോസ് VC നിയമനം റദ്ദാക്കിയ വിധിക്ക് സ്റ്റേ ഇല്ല

കേരള ഫിഷറീസ് സർവ്വകലാശാല (കുഫോസ്) വെെസ് ചാൻസലർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, മുൻ വൈസ് ചാൻസലർ ഡോ. റിജി ജോൺ നൽകിയ ഹർജിയിൽ കേസിലെ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. വി.സി.…