അടച്ചിട്ടിട്ടും രക്ഷയില്ല; ചൈനയിൽ കോവിഡ് വ്യാപനം കൂടുന്നു

കോവിഡിനെ തടയാൻ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അടച്ചിടൽ തുടരുന്ന ചൈനയിൽ വീണ്ടും രൂക്ഷമായ രോഗവ്യാപനം. ബുധനാഴ്‌ച മാത്രം രാജ്യത്ത് 31,527 കേസുകളാണ് റിപ്പോർട്ട് ചെയ്‌‌തത്. ഇതിൽ 27,517പേർക്കും രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നുവെന്നു നാഷനൽ ഹെൽത്ത് ബ്യൂറോ ചൂണ്ടിക്കാണിക്കുന്നു. ഏപ്രില്‍ 13നുശേഷം ആദ്യമായാണ്…

‘സച്ചിൻ ചതിയൻ, സ്വന്തം സർക്കാരിനെ വീഴ്ത്താൻ ശ്രമിച്ചു’

രാജസ്ഥാന്‍ കോൺഗ്രസിലെ യുവനേതാവും അശോക് ഗെലോട്ടിന്‍റെ മുഖ്യമന്ത്രി പദത്തിന് വെല്ലുവിളി ഉയർത്തുകയും ചെയ്യുന്ന സച്ചിൻ പൈലറ്റിനെ ‘ചതിയൻ’ എന്നു വിശേഷിപ്പിച്ച് ഗെലോട്ട്. ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഗെലോട്ട് ആറു തവണ പൈലറ്റിനെ ചതിയൻ എന്നു വിളിക്കുന്നത്. ‘‘ഒരു ചതിയനെ ഒരിക്കലും മുഖ്യമന്ത്രിയാക്കാൻ…

സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂർ അന്തരിച്ചു

സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിനെ(59) വഞ്ചിയൂരിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ രാത്രി 7നു ശേഷം അദ്ദേഹത്തെ പുറത്തു കണ്ടിട്ടില്ലെന്നു അടുത്ത ഫ്ലാറ്റിലുള്ളവർ പറഞ്ഞു. ഫ്ലാറ്റിനു മുന്നിലിട്ട ഇട്ട പത്രം എടുത്തിരുന്നില്ല. രാത്രി മരണം സംഭവിച്ചിരിക്കാമെന്നാണു നിഗമനം. രാവിലെ മുതൽ…

ഡൽഹി ജമാ മസ്ജിദിന്‍റെ പരിസരത്ത് പെൺകുട്ടികൾക്ക് വിലക്ക്

ഡൽഹിയിലെ ജമാ മസ്ജിദിന്‍റെ പരിസരത്ത് പെൺകുട്ടികൾ ഒറ്റയ്ക്കും കൂട്ടമായും പ്രവേശിക്കുന്നതു നിരോധിക്കാൻ തീരുമാനം. മസ്ജിദിന്‍രെ കോമ്പൗണ്ടിനുള്ളിൽ സംഗീതത്തോടുകൂടിയ വിഡിയോകൾ ചിത്രീകരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ‘‘ജമാ മസ്ജിദ് ഒരു ആരാധനാലയമാണ്. ആളുകളെ പ്രാർഥനയ്ക്കായി സ്വാഗതം ചെയ്യുന്നു. എന്നാൽ പെൺകുട്ടികൾ ഒറ്റയ്ക്കു വന്ന് അവരുടെ ആൺസുഹൃത്തുക്കൾക്കായി…

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍

എസ്എസ്എല്‍സി പരീക്ഷ 2023 മാര്‍ച്ച് 9ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. മാര്‍ച്ച് 29ന് പരീക്ഷ അവസാനിക്കും. എസ്എസ്എല്‍സി മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് മൂന്നിന് അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 10മുതല്‍ 30…

‘സുല്‍ത്താന്‍’ ഇന്നിറങ്ങും

ലോകകപ്പ് ജയിച്ച് ലോകത്തോളം വളർന്ന ബ്രസീലിയൻ ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് ചുവടുവയ്ക്കാൻ നെയ്മർക്കിത് സുവര്‍ണാവസരമാണ്. ജനിതകമായി കിട്ടിയ സാംബാതാളം കാലുകളിലുള്ള നെയ്മര്‍ പന്തുതട്ടുമ്പോള്‍ കളിത്തട്ടിൽ കലയും ഫുട്ബോളും സംഗമിക്കും. വൻകരകളുടെ അതിരുകൾ ഭേദിച്ച് ആ കാലുകള്‍ ആരാധകരെ  ആവേശംകൊള്ളിക്കും. ആറാം ലോക കിരീടത്തിനിറങ്ങുന്ന…

CR 7 ഇന്നിറങ്ങും; പോര്‍ച്ചുഗീസ് പടയോട്ടത്തിന് ഇന്ന് തുടക്കം

പരിക്കേറ്റ് മടങ്ങിയിട്ടും ടച്ച് ലൈനിൽ നിന്ന് പോർച്ചുഗലിനെ യൂറോപ്യൻ ചാമ്പ്യനാക്കിയതും ഇതേ വീര്യം. ലോകപ്പിലെ അവസാന ഊഴത്തിനെത്തുമ്പോൾ ക്ലബിന്‍റെ മേൽവിലാസമില്ല ഇതിഹാസ താരത്തിന്. വിശ്വവിജയിയുടെ തലപ്പൊക്കവുമായി മടങ്ങാൻ തനിക്ക് ഇതൊന്നും തടസ്സമല്ലെന്ന് സി ആർ സെവൻ തെളിയിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകർ.  വിശ്വ…

ജിയോ സിനിമയില്‍ ലോകകപ്പ് കാണാനാകുന്നില്ലെ, എങ്കില്‍ ഈ വഴി പരീക്ഷിക്കു

ഖത്തറിലെ ലോകകപ്പ് ആവേശം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18ന് കീഴിലുള്ള സ്പോര്‍ട്സ് 18 ചാനലും ജിയോ സിനിമയുമാണ് ഇന്ത്യന്‍ ആരാധകരിലേക്ക് എത്തിക്കുന്നത്. എന്നാല്‍ ലോകകപ്പിന് കിക്കോഫ് ആയതുമുതല്‍ ജിയോ സിനിമയിലൂടെയുള്ള ലൈവ് സ്ട്രീമിംഗിലെ മെല്ലെപ്പോക്കും ബഫറിംഗുമെല്ലാം ആരാധകരെ നിരാശരാക്കുകയാണ്. ആദ്യദിനത്തിലെ…

വ്യക്തിയാധിഷ്ഠിതമായ രാഷ്ട്രീയമല്ല വേണ്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കോൺഗ്രസിന്‍റെ ഈ പോക്ക് അപകടകരമെന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. വ്യക്തിയാധിഷ്ഠിതമായ രാഷ്ട്രീയമല്ല ഇവിടെ വേണ്ടത്. ഇന്ത്യയെന്ന ആശയം തന്നെ വീണുടയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മോദിക്കെതിരെയാണ് പോരാട്ടം നടത്തേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.  കോൺഗ്രസിന്‍റെ ഉത്തരവാദിത്വം വളരെ…

അമിതമായി വെള്ളം കുടിച്ചത് ബ്രൂസ് ലീയുടെ മരണത്തിന് കാരണമായി; പുതിയ കണ്ടെത്തലുമായി പഠനം

നടനും മാര്‍ഷ്യല്‍ ആര്‍ട്ട്‌സ് ഐക്കണുമായ ബ്രൂസ് ലീ മരിച്ചിട്ട് 50 വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ ദുരൂഹമരണത്തിന് പിന്നിലുള്ള കാരണങ്ങള്‍ തേടി ഇന്നും ഗവേഷണങ്ങള്‍ നടന്നുവരികയാണ്. അമിതമായി വെള്ളം കുടിച്ചതാണ് ബ്രൂസ് ലീയുടെ മരണത്തിന് കാരണമായതെന്ന് വിശദീകരിക്കുന്ന പഠനമാണ് ഇപ്പോള്‍ പുറത്തെത്തിയിക്കുന്നത്. സ്‌പെയിനിലെ…