ഇനിമുതല്‍ ബ്ലൂ ടിക് മാത്രമല്ല, ഗ്രേ ടിക്കും ഗോള്‍ഡ് ടിക്കും; പുതിയ മാറ്റങ്ങളുമായി ട്വിറ്റർ

ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതോടെ നിരവധി മാറ്റങ്ങളാണ് നടപ്പിലാക്കിയത്. അതിൽ ഒന്നായിരുന്നു തുക നൽകി ബ്ലൂ ടിക്ക് സ്വന്തമാക്കാമെന്ന മാറ്റം. കൃത്യമായ വെരിഫിക്കേഷന്‍ പ്രക്രിയയിലൂടെ യഥാര്‍ത്ഥ അക്കൗണ്ടുകള്‍ക്ക് ട്വിറ്റര്‍ സൗജന്യമായി നല്‍കിയിരുന്ന ബാഡ്ജ് ആയിരുന്നു വേരിഫൈഡ് ബാഡ്ജ്. എട്ട് ഡോളര്‍ നല്‍കുന്ന…

സ്‌ക്വിഡ് ഗെയിം താരം ഓ യൂങ് സുവിനെതിരെ ലൈംഗിക ആരോപണം

കൊറിയന്‍ നടന്‍ ഓ യൂങ് സു വിനെതിരെ ലൈംഗിക ആരോപണം. 2017ല്‍ ഓ യൂങ് സു ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചുവെന്ന ഒരു സ്ത്രീയുടെ പരാതിയിലാണ് 78കാരനായ നടനെതിരെ കേസെടുത്തിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ കോടിക്കണക്കിന് ആരാധകരുള്ള പരമ്പരയായ സ്‌ക്വിഡ് ഗെയിമില്‍ പ്ലേയര്‍ 001 എന്ന…

തരൂരിനൊപ്പം സുധാകരനുമില്ല, പ്രൊഫഷണല്‍ കോണ്‍ഗ്രസിന്‍റെ കൊച്ചി കോണ്‍ക്ലേവില്‍ പങ്കെടുക്കില്ല

കൊച്ചിയിൽ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ കോൺഗ്രസിൻ്റെ നാളത്തെ കോൺക്ലേവിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പങ്കെടുക്കില്ല. കെ സുധാകരനും ശശി തരൂരും ഒന്നിച്ചു വേദി പങ്കിടുന്ന രീതിയിലായിരുന്നു ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരുന്നത്. മറ്റ് ചില ആവശ്യങ്ങൾ ഉള്ളത് കൊണ്ടാണ് പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം.…

സമസ്ത നിലപാടിനെതിരെ ജലീൽ

ഫുട്‌ബോള്‍ ലഹരിക്കെതിരെയുള്ള സമസ്ത നിലപാടിനെ വിമർശിച്ച് കെ.ടി ജലീല്‍. ഫുട്‌ബോള്‍ മാനവിക ഐക്യത്തിന്‍റെ വിളംബരമാണെന്നും നിയമാനുസൃതം മനുഷ്യര്‍ക്ക് സന്തോഷം പകരുന്നതൊന്നും നിഷിദ്ധമല്ലെന്നും ജലീല്‍ പറഞ്ഞു. ഫുട്‌ബോളിന്‍റെ പേരില്‍ നടക്കുന്ന 'ധൂര്‍ത്ത്' അന്യായവും ആത്മീയതയുടെ പേരില്‍ നടക്കുന്ന 'ധൂര്‍ത്ത്' ന്യായവുമാകുന്നതിലെ 'യുക്തി' ദുരൂഹമാണെന്നും…

ആംബുലന്‍സിന് നേരെ വെടിവച്ചു

മൃതദേഹവുമായി കോഴിക്കോട്ടുനിന്ന് പോയ ആംബുലൻസിനുനേരെ ബിഹാറിൽ വെടിവയ്പ്പ്. ജബൽപ്പുരിൽനിന്ന് വാരാണസിയിലേക്കുള്ള റോഡിൽ വച്ചാണ് ആംബുലൻസിന്‍റെ മുന്നിൽനിന്ന് എയർഗൺ ഉപയോഗിച്ച് വെടിവച്ചത്. കോഴിക്കോടുവച്ച് ട്രെയിന്‍ തട്ടി മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹവുമായി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് നവംബർ 23ന് രാത്രി…

580 കിലോ കഞ്ചാവ് മുഴുവന്‍ എലി തിന്നുതീര്‍ത്തു; കോടതിയിൽ വിചിത്ര മറുപടിയുമായി ഉത്തർപ്രദേശ് പൊലീസ്

വിവിധ കേസുകളിലായി പിടിച്ചെടുത്ത 581 കിലോഗ്രാം കഞ്ചാവ് എലി തിന്നുതീര്‍ത്തെന്ന് ഉത്തര്‍പ്രദേശ് പൊലീസ് കോടതിയില്‍. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ ഹൈവേ ഷേര്‍ഗഢ് പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് നഷ്ടമായത്. എലി ശല്യം രൂക്ഷമാണെന്നും എലികള്‍ മുഴുവന്‍ കഞ്ചാവും തിന്നെന്നുമുള്ള വിചിത്രവാദമാണ് പൊലീസ്…

കോതി സമരം; കുട്ടികളെ സമരത്തിൽ പങ്കെടുപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷൻ

കോതിയിൽ മാലിന്യ സംസ്കരണ പ്ലാന്‍റ് നിർമാണത്തിനെതിരെയുള്ള സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനെതിരെ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. സംഭവത്തില്‍ കേസെടുക്കാൻ ചെമ്മങ്ങാട് പൊലീസിനോട് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. കമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരം ജുവനൈൽ ആക്ട് പ്രകാരം സമരസമിതി പ്രവർത്തകർക്ക് എതിരെ ചെമ്മങ്ങാട് പൊലീസ് കേസെടുത്തു.…

രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത 7 സർക്കാർ ഉദ്യോഗസ്ഥർക്ക് കാരണംകാണിക്കൽ നോട്ടീസ്

എല്‍.ഡി.എഫിന്‍റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സെക്രട്ടറിയേറ്റിലെ 7 സീനിയർ ഉദ്യോഗസ്ഥര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്. സര്‍വീസ് ചട്ടം ലംഘിച്ചതിന് നടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനാണ് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചത്. ഒരാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദേശം. രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം…

സഹപ്രവർത്തകയ്‌ക്കെതിരേ അധിക്ഷേപ പരാമർശം; തമിഴ്‌നാട്ടിൽ ബി.ജെ.പി. നേതാവിന് സസ്‌പെൻഷൻ

തമിഴ്‌നാട്ടില്‍ സഹപ്രവര്‍ത്തകയ്‌ക്കെതിരേ അധിക്ഷേപ പരാമര്‍ശം നടത്തിയ ബി.ജെ.പി. നേതാവിന് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് ബി.ജെ.പി.യുടെ ഒ.ബി.സി. വിഭാഗം നേതാവ് തൃച്ചി സൂര്യ ശിവയെയാണ് വ്യാഴാഴ്ച പാര്‍ട്ടിയില്‍നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. മുതിര്‍ന്ന ഡി.എം.കെ. നേതാവും രാജ്യസഭാ എം.പി.യുമായ തൃച്ചി ശിവയുടെ മകനാണ് സൂര്യ…

സൗദിയില്‍ നാശം വിതച്ച് പെരുമഴ

സൗദി അറേബ്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഇന്നലെയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തീരദേശ നഗരമായ ജിദ്ദയില്‍ കനത്ത മഴയും അതിശക്തമായ കാറ്റുമാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച ശക്തിമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടയ്ക്കുകയും വിമാനങ്ങള്‍ വൈകിപ്പിക്കുകയും ചെയ്തു. മരണപ്പെയ്ത്തില്‍ റോഡുകള്‍ മുങ്ങിയതിനെത്തുടര്‍ന്ന്…