വി.അബ്ദുറഹ്‍മാനെതിരെ വര്‍ഗീയ പരാമര്‍ശവുമായി ഫാ.തിയോഡോഷ്യസ് ഡിക്രൂസ്

ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‍മാനെതിരെ വര്‍ഗീയ പരാമര്‍ശവുമായി വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്. ‘മന്ത്രിയുടെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെ’ന്നായിരുന്നു ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിന്‍റെ പരാമര്‍ശം. സമരം കത്തിയെരിയുമ്പോള്‍ സര്‍ക്കാര്‍ വീണ വായിക്കുകയാണ്. ആത്മാഭിമാനമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയണമെന്നും…

കെ.ടി.യു. വി.സി. സിസ തോമസിന്‍റെ നിയമനം ഹൈക്കോടതി ശരിവെച്ചു

സർക്കാരിന് തിരിച്ചടി. എ .പി.ജെ. അബ്ദുല്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല ഡോ. സിസ തോമസിന് നല്‍കിയ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവെച്ചു. ഡോ. സിസ തോമസിന് ചുമതല നല്‍കിയതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി…

വികസനം തടയുന്നത് രാജ്യദ്രോഹമെന്ന് വി.അബ്ദുറഹിമാൻ

വികസനപ്രവര്‍ത്തനങ്ങള്‍ തടയുന്നത് രാജ്യദ്രോഹമായി കാണണമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. വിഴിഞ്ഞം പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടു പോകില്ല. വിഴിഞ്ഞത്ത് നടക്കുന്നത് സമരമല്ല. സമരത്തിനു പകരമുള്ള മറ്റെന്തോ ആണ്. കോടതി വിധി നടപ്പാക്കാന്‍ അറിയാഞ്ഞിട്ടല്ല. സമവായത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന് താഴാവുന്നതിന് പരിധിയുണ്ടെന്നും…

പൂവച്ചൽ തിരോധാന കേസ്; 11 വർഷം മുൻപ് കാണാതായ ദിവ്യയേയും മകളേയും കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തൽ

പൂവച്ചൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്. ദിവ്യയുടെയും മകളുടെയും തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തി. 11 വർഷം മുൻപാണ് ദിവ്യയെയും ഒന്നരവയസ്സുകാരിയെയും കാണാതായത്. ഭർത്താവ് മാഹീൻ കണ്ണാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. മാഹീൻ കണ്ണിന്‍റെ മറ്റൊരു ഭാര്യ റുഖിയയ്ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ്…

വിഴിഞ്ഞം കേസുകളുടെ അന്വേഷണത്തിന് പ്രത്യേക സംഘം

വിഴിഞ്ഞം തുറമുഖത്തെ സമരവുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണത്തിന് പ്രത്യേക സംഘത്തിനു രൂപം നൽകാൻ ക്രമസമാധാനത്തിന്‍റെ ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാറിനു നിർദേശം നൽകി. തിരുവനന്തപുരം സിറ്റി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി…

ബെംഗളൂരുവിൽ മലയാളി പെണ്‍കുട്ടിയെ പീഡിപ്പിച്ചു, പ്രതികൾ പിടിയിൽ

ഇലക്ട്രോണിക് സിറ്റിയില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായി. പെണ്‍കുട്ടി സുഹൃത്തിനെക്കണ്ട് മടങ്ങും വഴിയായിരുന്നു പീഡനം. ബൈക്ക് ടാക്സി ഡ്രൈവറും അയാളുടെ സുഹൃത്തും ചേര്‍ന്നാണ് പീഡിപ്പിച്ചത്. ബെംഗളൂരു സ്വദേശികളായ അറാഫത്ത്, ഷിഹാബുദ്ദീൻ എന്നിവർ പിടിയിലായി. ബൈക്ക് ടാക്സി ഡ്രൈവറെയും മൊബൈൽ റിപ്പയർ ചെയ്യുന്ന ആളെയുമാണ്…

വിഴിഞ്ഞം സമരം: സര്‍ക്കാരിന്‍റേത് നിഷേധാത്മക നിലപാടെന്ന് കെസിബിസി

വിഴിഞ്ഞം സമരത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കെസിബിസി. ഇന്നലെ ഉണ്ടായ അനിഷ്ട സംഭവങ്ങൾ ദൗർഭാഗ്യകരം. തുറമുഖ നിർമ്മാണം മൂലം ഉണ്ടാകുന്ന അടിസ്ഥാന പ്രശ്നങ്ങളെ പഠിക്കുകയും പരിഹാരം കാണുകയും വേണമെന്ന ആവശ്യങ്ങളിലുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾ ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും കെസിബിസി കുറ്റപ്പെടുത്തി. ആര്‍ച്ച്…

നടി മഞ്ജിമ മോഹൻ വിവാഹിതയായി

നടി മഞ്ജിമ മോഹൻ വിവാഹിതയായി. നടൻ ഗൗതം കാർത്തിക്കാണ് വരൻ. ചെന്നൈയിലെ ഗ്രീൻ മിഡോസ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ബാലതാരമായി അഭിനയരംഗത്ത് സജീവമായി പിന്നീട് നായികയായും തിളങ്ങിയ മഞ്ജിമ മോഹൻ പ്രശസ്ത ഛായാഗ്രാഹകനായ…

ഡല്‍ഹിയില്‍ വീണ്ടും ശ്രദ്ധാമോഡല്‍ കൊലപാതകം; ഗൃഹനാഥനെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ചു

ഡല്‍ഹിയില്‍ വീണ്ടും ശ്രദ്ധാമോഡല്‍ കൊലപാതകം. ഡല്‍ഹി പാണ്ഡവ് നഗറിലാണ് ഗൃഹനാഥനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. അഞ്ചന്‍ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചന്‍ദാസിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പ്രതികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നെന്നും…

സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പപേക്ഷിച്ച് ബാബ രാംദേവ്

സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പപേക്ഷിച്ച് പതഞ്ജലി സ്ഥാപകൻ ബാബ രാംദേവ്. മഹാരാഷ്ട്ര വനിതാ കമ്മീഷൻ അയച്ച നോട്ടീസിനു മറുപടി ആയാണ് ബാബ രാംദേവിൻ്റെ മാപ്പപേക്ഷ. സ്ത്രീവിരുദ്ധ പരാമർശത്തിൽ 72 മണിക്കൂറിനകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് വനിതാ കമ്മീഷൻ ബാബ രാംദേവിനു നോട്ടീസയച്ചത്. ഇതിനു…