ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാനെതിരായ ഹർജി ഹൈക്കോടതി തള്ളി

ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൻ്റേതാണ് വിധി. ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാൻ്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി ബിജു പി…

തലസ്ഥാനത്ത് സിനിമാപൂരത്തിന് നാളെ കൊടിയേറും

27ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവഹിക്കും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിറ്റ്യൂട്ടിലെ റെസിഡന്‍റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക്…

പിപിഇ കിറ്റ് അഴിമതി; ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

പിപിഇ കിറ്റ് വാങ്ങിയതിലെ അഴിമതി ആരോപണത്തില്‍ ലോകായുക്ത അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ലോകായുക്ത ഇടപെടല്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ അടക്കമുള്ളവര്‍ രണ്ടാഴ്ചക്കകം ലോകായുക്തയ്ക്ക് വിശദീകരണം നല്‍കാനും കോടതി…

സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല, പദ്ധതിയുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി

സിൽവർലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്‍റെ വികസനത്തിനെതിരായ പ്രക്ഷോഭത്തിന് സർക്കാർ വഴങ്ങില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. അതേസമയം കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ചാലും പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും നിലപാടെടുത്തു. സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കാൻ പുറപ്പെടുവിച്ച വിജ്ഞാപനം…

നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി 80 ലക്ഷം തട്ടി; യുട്യൂബ് വ്ലോഗ‍ർ അറസ്റ്റിൽ

സ്വകാര്യ പരസ്യ കമ്പനി ഉടമയായ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 80 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യൂട്യൂബ് വ്ലോഗറായ യുവതി അറസ്റ്റിൽ. ഡൽഹി സ്വദേശിനിയായ നമ്ര ഖാദിറിനെ (22) ആണ് ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ നമ്രയുടെ ഭർത്താവും യൂട്യൂബറുമായ…

‘ആൺകുട്ടികൾക്ക് ഇല്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് എന്തിന് ?’ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിലെ നിയന്ത്രണം സംബന്ധിച്ച വിഷയത്തിൽ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണമെന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. പ്രശ്‌നക്കാരായ പുരുഷൻമാരെയാണ് പൂട്ടിയിടേണ്ടതെന്നും ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് എന്തിനാണെന്നും കോടതി ചോദിച്ചു. ‘രാത്രിയിൽ സ്ത്രീകളെ വിലക്കുന്നതെന്തിന് ? എത്രകാലം പെൺകുട്ടികളെ പൂട്ടിയിടും…

റിപ്പോ നിരക്ക് 6.25% ആയി; വായ്പ പലിശ നിരക്ക് ഉയരും

റിപ്പോ നിരക്ക് ഉയർത്തി ആർബിഐ. റിപ്പോ നിരക്ക് 35 ബെയ്‌സ് പോയിന്‍റ് ഉയർന്നതോടെ 6.25% ൽ എത്തി. 2018 ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് ഇത്രയധികം ഉയരുന്നത്. ഇതോടെ കാർ, ഭവന വായ്പാ നിരക്കുകളും ഉയരുമെന്നാണ് റിപ്പോർട്ട്.  ഈ സാമ്പത്തിക…

മോഷണക്കുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചെരുപ്പുമാല അണിയിച്ചു

മോഷണക്കുറ്റം ആരോപിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ ചെരുപ്പുമാല അണിയിച്ച വനിതാ ഹോസ്റ്റൽ സൂപ്രണ്ടിനു സസ്പൻഷൻ. മധ്യപ്രദേശിലെ ദംജിപുര ഗ്രാമത്തിൽ സര്‍ക്കാര്‍ ആദിവാസി പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ആഴ്ച മകളെ കാണാൻ…

സര്‍വകലാശാല ബില്‍ നിയമസഭയില്‍; തട്ടിക്കൂട്ട് ബില്ലെന്ന് വി.ഡി സതീശന്‍

സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമന്ത്രി പി രാജീവ്. പിന്നാലെ തടസവാദങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ആലോചനകളോ ചര്‍ച്ചകളോ ഇല്ലാതെ തട്ടിക്കൂട്ടിയ നിയമമാണിതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ചാന്‍സലറുടെ സ്ഥാനത്ത് ഔദ്യോഗികമായി ഒഴിവുണ്ടായാല്‍ പ്രോ വൈസ് ചാന്‍സലറെ പകരം നിയമിക്കാമെന്ന്…

നെറ്റ്ഫ്ലിക്സിനായി വെബ് സീരീസ്; ആര്യൻ ഖാൻ സംവിധാനത്തിലേക്ക്

സൂപ്പർ താരം ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാൻ സംവിധാനത്തിലേക്ക്. നെറ്റ്ഫ്ലിക്സിനായി വെബ് സീരീസ് ഒരുക്കിക്കൊണ്ടാണ് ആര്യൻ സിനിമാ സംവിധാനത്തിലേക്ക് കടക്കുന്നത്. സ്ക്രിപ്റ്റ് പൂർത്തിയായെന്നും ആക്ഷൻ പറയാൻ കൊതിയാകുന്നു എന്നും ആര്യൻ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചു. റെഡ് ചില്ലീസ് എന്‍ർടെയ്ൻമെന്‍റ്…