കോഴിക്കോട് മെഡിക്കൽ കോളജിൽ യോഗ്യതയില്ലാത്ത +2 വിദ്യാർത്ഥിനി എംബിബിഎസ്‌ ക്ലാസിൽ

യോഗ്യതയില്ലാത്ത വിദ്യാർത്ഥിനി എംബിബിഎസ്‌ ക്ലാസിൽ. കോഴിക്കോട് മെഡിക്കൽ കോളജിലാണ് സംഭവം. പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാതെ പ്ലസ് ടു വിദ്യാർത്ഥിനി ക്ലാസിലിരുന്നത് നാല് ദിവസമാണ്. അധ്യാപകരും സഹപാഠികളും അറിഞ്ഞില്ല. സംഭവം അറിഞ്ഞത് ഹാജർ പരിശോധിച്ചപ്പോഴാണ്. സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ…

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞത് ‘ബ്രഹ്മാസ്ത്ര’

ഗൂഗിളിൽ ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമകളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് സെർച്ച് എൻജിൻ. രൺബീർ കപൂർ-ആലിയ ഭട്ട് ചിത്രം ബ്രഹ്മാസ്ത്രയാണ് ഇന്ത്യക്കാർ ഈ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞിരിക്കുന്നത് എന്നാണ് ഗൂഗിൾ പുറത്തു വിട്ട പട്ടിക സൂചിപ്പിക്കുന്നത്.…

ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മൗലാനാ ആസാദ് സ്‌കോളർഷിപ്പ് നിർത്തലാക്കും: സ്മൃതി ഇറാനി

രാജ്യത്തെ ന്യൂനപക്ഷ ഗവേഷക വിദ്യാർഥികൾക്കുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കുന്നു. 2023 മുതൽ ഫെല്ലോഷിപ്പ് നിർത്തലാക്കാൻ തീരുമാനിച്ചതായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ടി.എൻ പ്രതാപൻ എം.പിയുടെ ചോദ്യത്തിന് മറുപടിയായി ലോകസഭയിലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ഫെല്ലോഷിപ്പുകൾ ന്യൂനപക്ഷ…

ഗ്രീഷ്മയുടെ മൊഴിമാറ്റം; ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്താൻ ക്രൈം ബ്രാഞ്ച് അപേക്ഷ സമർപ്പിക്കും

പാറശാല ഷാരോൺ രാജ് വധക്കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്. ജുഡീഷ്യൽ കസ്റ്റഡിയിൽ വിചാരണ നടത്താൻ ക്രൈം ബ്രാഞ്ച് അപേക്ഷ സമർപ്പിക്കുമെന്നും ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നുമാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. മുഖ്യപ്രതി ഗ്രീഷ്മക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി മാറ്റിയ പശ്ചാത്തലത്തിലാണ് ക്രൈം…

ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കേരളമില്ല; എം ബി രാജേഷ്

ലഹരി ഉപയോഗം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ കേരളമില്ലെന്ന് മന്ത്രി എം ബി രാജേഷ്. ലഹരിവലയെക്കുറിച്ച് സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം. മാത്യു കുഴല്‍നാടൻ ലഹരി ഉപയോഗത്തില്‍ സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയതിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കേരളത്തിലാണ് ലഹരി ഉപയോഗം കൂടുതലെന്ന…

മൻദൗസ് ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; കനത്തമഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മന്‍ദൗസ് ചുഴലിക്കാറ്റ് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ചെന്നൈ തീരംതൊടുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്തമഴയ്ക്ക് സാധ്യത. സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും അപകടസാധ്യതയുള്ള മേഖലകളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാടിനെ കൂടാതെ പുതുച്ചേരിയിലും ആന്ധ്രാപ്രദേശിലും മഴയ്ക്ക് സാധ്യതയുണ്ട്‌. വെള്ളിയാഴ്ച അര്‍ധരാത്രിക്കും…

സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക് എത്തിയേക്കും

ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ചുവെന്നതിന്‍റെ പേരില്‍ രാജിവെച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിയായേക്കും. കേസ് അവസാനിപ്പിക്കാന്‍ പോലീസ് നല്‍കിയിരിക്കുന്ന അപേക്ഷയില്‍ കോടതിയുടെ അനുകൂല തീരുമാനം ഉണ്ടായാല്‍ ഉടന്‍ തന്നെ അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചു പ്രസംഗിച്ചുവെന്ന…

പി.വി.ശ്രീനിജിന്‍ എംഎൽഎയുടെ പരാതി: സാബു എം.ജേക്കബിനെതിരെ കേസ്

കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജിന്‍റെ പരാതിയിൽ ട്വന്‍റി 20 പ്രസിഡന്‍റ് സാബു എം.ജേക്കബിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്ക് ആണ് രണ്ടാം പ്രതി. ചിങ്ങം ഒന്നിന് ഐക്കരനാട് കൃഷിഭവൻ…

ഹിമാചലിനെ ആര് നയിക്കും, കോൺഗ്രസ് യോഗം ഇന്ന്

ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി ആരാകുമെന്നതിൽ തീരുമാനമെടുക്കാൻ ഇന്ന് യോഗം ചേരും. ഷിംലയിലെ റാഡിസൺ ഹോട്ടലിൽ വൈകിട്ട് മൂന്നിനാണ് ജയിച്ച കോൺഗ്രസ് എംഎൽഎമാരുടെ യോഗം. ഹിമാചൽ പ്രദേശ് കോൺഗ്രസിന്‍റെ ചുമതലയുള്ള രാജീവ് ശുക്ല, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മുതിർന്ന നേതാവ് ഭൂപീന്ദർ…

കൈവിടാതെ ഹിമാചൽ, കോൺഗ്രസിന് ആശ്വാസതുരുത്ത്

ഭരണമാറ്റം എന്ന ട്രെന്‍ഡിനേയും കോണ്‍ഗ്രസിനേയും കൈ വിടാതെ ഹിമാചല്‍ പ്രദേശ്. ഹിമാചല്‍ പ്രദേശിലെ 68 സീറ്റുകളില്‍ 39 സീറ്റുകളിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. 26 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് ഹിമാചലില്‍ നിലം തൊടാന്‍ സാധിക്കുന്നില്ല. അതേസമയം…